ഇളനീർ മാത്രം കഴിച്ച് ജീവിക്കുന്നൊരു മനുഷ്യനുണ്ട്, അങ്ങ്...! “ഓ, പിന്നേ...അങ്ങനെയൊക്കെ ജീവിക്കാൻ പറ്റുമോ..?'' സംഗതി കേട്ടാൽ ഇത്തരത്തിലൊരു നൂറായിരം സംശയങ്ങളുമായി പലരും പിന്നാലെ കൂടിയെന്നിരിക്കും. “എല്ലാവർക്കും പറ്റില്ല, ചിലർക്ക് പറ്റും “എന്നാലും...?'' ഉയർന്നു വന്ന സംശയങ്ങൾക്കെല്ലാം മറുപടി തേടി കാസർഗോഡ് ജില്ലയിലെ ചന്തേരയിലേക്കൊരു യാത്ര. കണ്ണൂർ ജില്ലയുടെ അതിർത്തിയായ കരിവെള്ളൂരും പിന്നിട്ട് കാസർഗോഡിന്റെ സ്വാഗതകവാടമായ കാലിക്കടവിലെത്തി. റോഡരികിലെ മൈതാനത്ത് ഒരുകൂട്ടം യുവാക്കൾ കായികപരിശീലനം നടത്തുന്നുണ്ട്. ആ കൂട്ടത്തിന് ഒത്ത നടുവിൽ കാലിൽ മുറുക്കി കെട്ടിയ ഫുട്ബോൾ ബൂട്ടും ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജേഴ്സിയുമായി ചുറുചുറുക്കോടെ അവരെയെല്ലാം നിയന്ത്രിക്കുന്നൊരു അറുപതുകാരൻ. വണ്ടിയിൽ നിന്നിറങ്ങി റോഡരികിലുണ്ടായിരുന്ന നാട്ടുകാരനോട് സംഭവം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ “നിങ്ങൾ അന്വേഷിച്ച് വന്ന അതേ ബാലകൃഷ്ണൻ പാലായി തന്നെ ആണിത്, വ്യത്യസ്തനാമൊരു ബാലൻ...'' “ആളൊരു കില്ലാഡി തന്നെ' എന്ന് മനസ്സിൽ പറഞ്ഞ് നേരെ മൈതാനത്തേക്കിറങ്ങി പരിചയപ്പെട്ടു. “ബാലേട്ടാ, ഇളനീർ കുടിക്കൊപ്പം കായിക പരിശീലനവുമുണ്ടോ...?'' “ഇനി എന്തൊക്കെ കാണാനിരിക്കുന്നു, നിങ്ങള് കൂടെ പോര്.'' നാട്ടിടവഴികളിലൂടെ ബാലേ ട്ടന്റെ സൈക്കിൾ നീളത്തിലോടി, പിറകെ ഞങ്ങളും. അധികം ദൂരം പോവേണ്ടി വന്നില്ല, വീടിന്റെ തണലിൽ സൈക്കിളിന്റെ ബ്രേക്ക് വീണു.
അങ്ങനെയാണ് ഇങ്ങനെയായത്.....
ഫുട്ബോളിന്റെ തട്ടകമായ തൃക്കരിപ്പൂരിലെ എടാട്ടുമ്മലിലാണ് ബാലകൃഷ്ണൻ വളർന്നത്. അതിനാൽ തന്നെ ചെറുപ്പം മുതൽ കാലിൽ ബൂട്ട് കെട്ടി സെവൻസ് ഫുട്ബോൾ മൈതാനങ്ങളിൽ ത്രസിപ്പിക്കുന്ന പ്രകടനം നടത്തി. സർക്കാർ സർവീസിൽ കയറിയ ബാലകൃഷ്ണൻ കണ്ണൂർ കലക്ട്രേറ്റിൽ ജോലി ചെയ്യുന്ന കാലത്ത് 35-ാം വയസ്സിലാണ് അന്നനാളത്തിന് ഗുരുതരമായ അസുഖം ബാധിച്ചത്. ആ അസുഖമാണ് തന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചതെന്ന് അദ്ദേഹം പറയുന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw