കുട്ടിക്കാലത്ത് ബൾബിൽ വെള്ളം നിറച്ച് കാർഡ്ബോർഡും ഫിലിമിന്റെ ഒരു കഷണവും ചേർത്ത് ഭിത്തിയിൽ സിനിമ പ്രദർശിപ്പിച്ച ഒരു കൊച്ചു ജോണി ആന്റണിയുണ്ട്. കാഴ്ചക്കാരായി കൂട്ടുകാരും. ചങ്ങനാശ്ശേരി മാമ്മൂട്ടിലെ ഓലമേഞ്ഞ വീട്ടിലെ ആ കുട്ടി സംവിധായകനെ ഇന്നും ഹൃദയത്തോട് ചേർത്ത് വെച്ചിട്ടുണ്ട് ജോണി ആന്റണി. ഓരോ കയറ്റങ്ങളിലും അടി തെറ്റാതെ ഗർവില്ലാതെ നടത്തുന്നത് ആ ഓർമകളാണെന്ന് പെരുമാറ്റത്തിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു... അനുഭവങ്ങളുടെ ഊർജത്തിൽ പിടിച്ചുകയറിയാണ് ജോണി ആന്റണിയെന്ന സംവിധായകനും നടനും വിജയങ്ങൾ ഒന്നൊന്നായി കൊടുത്തത്.
അപ്പന് 52 -ാം വയസ്സിലുണ്ടായ മകനാണ് ഞാൻ. അമ്മച്ചിക്ക് അന്ന് 42 ആണ് പ്രായം. ചെറിയ കുട്ടിയായിരുന്നപ്പോഴേ മൂത്ത ചേച്ചിമാർ കല്യാണം കഴിച്ച് പോയി. ചേട്ടൻ ജോലിക്കും. അതുകൊണ്ട് അപ്പച്ചനും അമ്മച്ചിക്കുമൊപ്പം കഴിഞ്ഞ നാളുകളൊക്കെ എന്റെ മാത്രം അനുഭവങ്ങളുടെ കാലമായിരുന്നു. ജോണി ആന്റണി കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുകയായി.
അത്ര സമ്പന്നമായിരുന്നില്ല കുട്ടിക്കാലം. എന്തും കൊതിച്ചിട്ടേ കിട്ടിയിട്ടുള്ളൂ. എന്നാൽ എല്ലാം കിട്ടിയിട്ടുമില്ല. ആഗ്രഹിച്ചിട്ടും പൂർണമായി ഒരു പുൽക്കൂട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ക്രിസ്മസ് സൈറ്റ് വാങ്ങാനുള്ള പണമില്ല. എങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ ക്രിസ്മസ് ഒരുക്കും.
10 വയസ്സുള്ളപ്പോഴാണ് വീട്ടിൽ കറണ്ട് വരുന്നത്. അതിനുമുമ്പ് വർണക്കടലാസ് കൊണ്ടുണ്ടാക്കിയ ക്രിസ്മസ് സ്റ്റാറാണ്. ഈറ്റ തനിയെ വെട്ടിയെടുത്ത് മുതിർന്നവരെക്കൊണ്ടാണ് ഉണ്ടാക്കിക്കുക. ഇതിൽ വിളക്ക് കത്തിച്ചാണ് തെളിക്കുന്നത്. വിളക്ക് മറിഞ്ഞ് നക്ഷത്രം കത്തിപ്പോയിട്ടൊക്കെയുണ്ട്. എന്നാലും കൊതിച്ചിട്ട് നേടുന്ന സന്തോഷമുണ്ടായിരുന്നു. ഇന്നത്തെ കുട്ടികൾ ഇങ്ങനെ ഒന്നും കൊതിച്ച് നേടുന്നില്ലല്ലോ.
ജോണി ആന്റണിയുടെ അപ്പൻ നാട്ടുകാരുടെ അന്തോണിച്ചേട്ടൻ പഴയ ഏഴാം ക്ലാസ്സായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു ജോലി. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്...
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw