മോൾ എന്നെ കാണാൻ വേണ്ടി മാത്രം വന്നതാണോ? എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലാത്തയാള് എന്നെക്കാണാൻ വരുന്നത് ഇതാദ്യമായിട്ടാ...”
"ഹൗ ഓൾഡ് ആർ യൂ' എന്ന സിനിമയിലെ മാധവിയമ്മയുടെ ഈ ഡയലോഗ് കേട്ട് കണ്ണുനനയാത്ത മലയാളികളുണ്ടാവില്ല. സേതുലക്ഷ്മിയുടെ കരിയറിലെ മികച്ച കഥാപാത്രമായി മാറി മാധവിയമ്മ. ആ കഥാപാത്രം സഹനടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി.
തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജിൽ നിന്ന് നടനഭൂഷണം. നാടകത്തട്ടിൽ നിന്നാണ് സേതുലക്ഷ്മി സിനിമയിലേക്ക് എത്തിയത്. കേരളത്തിലെ പ്രധാനസമിതികൾക്കൊപ്പം നാടകമവതരിപ്പിച്ച് സമ്മാനങ്ങൾ വാരിക്കൂട്ടി. നിരവധി അംഗീകാരങ്ങൾ സംസ്ഥാന സർക്കാരിന്റെ നാടക പുരസ്കാരം നാലുതവണ ലഭിച്ചു. ഹ്രസ്വചിത്രങ്ങളും വെബ് സീരീസുകളും ഉൾപ്പെടെയുള്ള പുതിയകാലത്തിന്റെ അരങ്ങുകളിലും സേതുലക്ഷ്മി സജീവം. സിനിമകളിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സേതുലക്ഷ്മി നേരിൽ കണ്ടപ്പോൾ ഉല്ലാസവതിയായ മുത്തശ്ശിയായി. പുരസ്കാരങ്ങൾ നിറഞ്ഞ വീടിന്റെ ചുമരിൽ ഒരു നാടകത്തിന്റെ പോസ്റ്റർ കാണാം. 1976-ൽ നാന തിയറ്റേഴ്സ് അവതരിപ്പിച്ച പഞ്ചതന്ത്രം' എന്ന നാടകത്തിന്റെ ഫ്രെയിം ചെയ്ത പോസ്റ്റർ. തിരുവനന്തപുരം വട്ടിയൂർക്കാവിലെ അമ്മവീടിന്റെ ഉമ്മറത്തിരുന്ന് അവർ കഥകളോരോന്നായി പറഞ്ഞുതുടങ്ങി...
തുടക്കം
2006-ൽ ബാലചന്ദ്രമേനോന്റെ സൂര്യോദയം' സീരിയലിലൂടെയാണ് സേതുലക്ഷ്മി സിനിമയിലേക്കെത്തുന്നത്. സീരിയലിലെ അഭിനയം കണ്ട സത്യൻ അന്തിക്കാട് "രസതന്ത്രം' സിനിമയിലേക്ക് അവരെ ക്ഷണിച്ചു. അതോർക്കുമ്പോൾ സേതുലക്ഷ്മിക്ക് ഇന്നും നിറഞ്ഞ സന്തോഷം...
“അന്ന് സൂര്യോദയത്തിലെ അഭിനയം സത്യൻസാർ കണ്ടില്ലായിരുന്നെങ്കിൽ എനിക്ക് സിനിമയിലെത്താൻ കഴിയുമായിരുന്നില്ല.
'' രസതന്ത്രത്തിലെ ചേട്ടത്തി'യായി ബിഗ് സ്ക്രീനിലേക്ക്. 2015-ൽ കേരളസർക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരം. രസതന്ത്രം, വിനോദയാത്ര, ഭാഗ്യദേവത, പുലിമുരുകൻ, മോഹൻകുമാർ ഫാൻസ്, ആട് 2, ആമി, പടയോട്ടം, ക്വീൻ, സൺഡേ ഹോളിഡേ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകൾ. ഇതിനിടയിലും നാടകം വിട്ടില്ല. എൺപതാം വയസ്സിലും പല തട്ടകങ്ങളിൽ തിരക്കിലാണ് സേതുലക്ഷ്മി.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw