പൂർണ ഗർഭംധരിച്ച ഭർത്താവ് പുറകിൽ ശലഭം പോലെ ഭാര്യ... വിസ്മയിപ്പിക്കുന്ന ചിത്രമാണ് അടുത്തിടെ നവമാധ്യമങ്ങളിലൂടെ പറന്നത്.
മനുഷ്യ സങ്കൽപങ്ങളെ തകിടം മറിക്കുന്ന, കൗതുകകരമായ ചിത്രം.
സ്ത്രീയായി പിറന്ന് പുരുഷനായി ജീവിക്കുന്ന സഹദും പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ സിയ പവാലും സ്വപ്നസാഫല്യത്തിന്റെ സന്തോഷത്തിലാണ്. ദിവസങ്ങളെണ്ണി കാത്തിരുന്ന അവരുടെ മോഹങ്ങളിലേക്ക്, പൂർണാരോഗ്യത്തോടെ കുഞ്ഞ് പിറന്നു. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ ടാൻസ്മാൻ പ്രസവം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്നു.
“പ്രസവം കഴിഞ്ഞപ്പോൾ ഞാൻ കുഞ്ഞിനെ സിയയെ ഏൽപ്പിച്ചു...ആ കുഞ്ഞ് എന്നെ അച്ഛാ എന്നു വിളിച്ച് വളരണം. സഹദ് മോഹങ്ങൾ പങ്കുവച്ചു.
കോഴിക്കോട് ഉമ്മളത്തൂരിലെ വാടകവീട്ടിൽ കുഞ്ഞിന് കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പും തൊട്ടിലും ഒരുക്കി അവർ മാസങ്ങളായി കാത്തിരിപ്പായിരുന്നു.
“കുടുംബത്തിൽ മൂന്നാമതൊരാൾ വന്നതിന്റെ ത്രില്ലിലാണ് ഞങ്ങൾ.അവസാന സ്കാനിങ്ങിൽ ഞങ്ങൾ കുഞ്ഞിന്റെ ചലനങ്ങൾ കണ്ടിരുന്നു. പാട്ട് പാടിക്കൊടുത്തപ്പോൾ സഹദിന്റെ നിറവയറിൽ കുഞ്ഞിളക്കങ്ങൾ കണ്ടു. എല്ലാവരുടേയും പ്രാർഥന പോലെ ബുദ്ധിമുട്ടില്ലാതെ കുഞ്ഞ് ലോകം കണ്ടു... ദൈവത്തിന് നന്ദി... സിയയുടെ കണ്ണുകളിൽ സന്തോഷത്തിളക്കം.
എല്ലാം കുഞ്ഞ് തീരുമാനിക്കട്ടെ...
“സാധാരണ ട്രാൻസ്ജെൻഡേഴ്സ് മേക്കപ്പ് ആർട്ടിസ്റ്റായും ഡാൻസ് ടീച്ചേഴ്സായും സെക്സ് വർക്കേഴ്സായും ജീവിക്കും. മറ്റുചിലർ പ്രണയവും ഡിപ്രഷനും കൊണ്ട് ആത്മഹത്യചെയ്ത് ജീവിതം തീർക്കും. അങ്ങനെ വെറുതെ ഇവിടെ ജീവിച്ചു മരിക്കുന്നതിനു മുമ്പ് എന്തെങ്കിലും അടയാളപ്പെടുത്തി പോകണം എന്ന ചിന്തയിൽ നിന്നാണ് ഞങ്ങൾ ഈ തീരുമാനത്തിലെത്തിയത്. സമൂഹത്തിൽ നിന്ന് കേൾക്കാൻ സാധ്യതയുള്ള പരിഹാസവും നിന്ദയും എല്ലാം ഞങ്ങൾ നേരത്തേ പ്രതീക്ഷിച്ചതാണ്. അതെല്ലാം ഊർജമാക്കി.
കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലെ വിശേഷങ്ങളും ഞങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന്റെ പ്രതികരണം ഞങ്ങൾ അതിലൂടെ അറിഞ്ഞു. കുഞ്ഞ് വളർന്നു വരുമ്പോൾ അറിയട്ടെ, എന്തൊക്കെ കോലാഹലങ്ങൾ ഉണ്ടാക്കിയാണ് താൻ പിറന്നതെന്ന്. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അവയവങ്ങൾ നോക്കി നമ്മൾ പറയും. എന്നാൽ ഞങ്ങളുടെ കുഞ്ഞ് വളർന്നു വരുമ്പോൾ പറയട്ടെ ഏതാണ് സ്വന്തം ജെൻഡറെന്ന്. അതാണ് ഞങ്ങളുടെ ആഗ്രഹം.' സിയ പറഞ്ഞു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw