ഈ യാത്രയിൽ വഴികാട്ടികളില്ല
Grihalakshmi|May 16 - 31, 2023
ഒന്നും തലയിലേറ്റാതെ ഒട്ടും തലക്കനമില്ലാതെ അപ്പൂപ്പൻതാടി പോലെ രജിഷ വിജയൻ
ബൈജു പി. സെൻ
ഈ യാത്രയിൽ വഴികാട്ടികളില്ല

സിനിമയുടെ മായികലോകത്തേക്ക് ഒറ്റയ്ക്ക് നടന്നുവന്നവളാണ് രജിഷ വിജയൻ.

കരിക്കിൻ വെള്ളം പോലെ മനസ്സുകുളിർപ്പിച്ച അനുരാഗത്തിന്റെ കഥ പറഞ്ഞ ആദ്യചിത്രത്തിലൂടെ രജിഷ മികച്ച നടിയാണെന്ന് കാലം അടയാളപ്പെടുത്തി. തുടർന്നുള്ള യാത്രകൾ എളുപ്പമായിരുന്നില്ല... ഉറച്ച നിലപാടുമായി ലക്ഷ്യത്തിലേക്കുള്ള യാത്ര. ജൂൺ എന്ന സിനിമയാണ് രജിഷയുടെ കരിയർ മാറ്റിമറിച്ചത്. തമിഴ്, തെലുഗു ഭാഷകളിൽ മുൻ നിരനായകന്മാർക്കൊപ്പം അവസരം തുറന്നത് ആ ചിത്രമായിരുന്നു.

"മധുര മനോഹര മോഹം' എന്ന പുതിയ ചിത്രം തിയേറ്ററിലെത്തുമ്പോൾ, പ്രേക്ഷകരോടുള്ള തന്റെ ഉത്തരവാദിത്തം ഏറുകയാണെന്ന് തിരിച്ചറിയുന്നു രജിഷ.

ഓരോ ചിത്രത്തിലും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ... പുതുമകൾക്കുവേണ്ടി രജിഷ അത്രയും പരിശ്രമിക്കാറുണ്ടോ?

കഥ കേട്ട് സിനിമ ചെയ്യാമെന്ന തീരുമാനം ചൂതാട്ടം പോലെയാണ്. ഒത്താൽ ഒത്തു. സിനിമയുടെ ജനപ്രീതി പ്രവചിക്കാൻ കഴിയില്ല. കഥ നന്നായാൽ മാത്രം സിനിമ നന്നാകണമെന്നില്ല.  തിരക്കഥ, സംഭാഷണം, പശ്ചാത്തല സംഗീതം, സഹതാരങ്ങൾ, റിലീസ് സമയത്തെ കാലാവസ്ഥ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നന്നായി വരുമ്പോൾ മാത്രമേ സിനിമയും കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടൂ... സിനിമയുടെ ഇത്തരം കാര്യങ്ങളിലേക്ക് ഒരുപാട് ചിന്തിച്ചാൽ പണിയെടുക്കാതെ വീട്ടിലിരിക്കാൻ തോന്നും. അത്രയും റിസ്കാണ്. കഥ കേൾക്കുമ്പോൾ പുതുമയും കഥാപാത്രത്തിന്റെ വ്യത്യസ്തതയും മാത്രമേ ഞാനിപ്പോൾ നോക്കാറുള്ളൂ. ബാക്കിയെല്ലാം ഭാഗ്യം പോലെ കടന്നുവരുന്ന ഘടകങ്ങളാണ്.

തിരഞ്ഞെടുത്ത സിനിമകളെക്കാൾ കൂടുതൽ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ടാവും അല്ലേ?

 അത് സ്വഭാവികമാണ്. കേൾക്കുന്ന കഥകളിലെല്ലാം അഭിനയിച്ചാൽ അത് തീർക്കാൻ ഒരു വർഷം മതിയാകില്ല. അപ്പോൾ നമ്മൾ സെലക്ടീവാകും.

ഒരു വർഷം മലയാളത്തിൽ എത്ര സിനിമകൾ, നമുക്ക് അതിന്റെയെല്ലാം ഭാഗമാകാൻ കഴിയില്ലല്ലോ...

പ്രേക്ഷക പ്രതികരണങ്ങളിൽനിന്ന് എന്തെങ്കിലും പഠിക്കാറുണ്ടോ?

ഓരോ സിനിമയുടെയും റിലീസ് ദിവസംതന്നെ പ്രേക്ഷക പ്രതികരണങ്ങൾ അടുത്തറിയാൻ ഞാൻ ശ്രമിക്കാറുണ്ട്. നല്ല ചിത്രങ്ങളെ നല്ലതെന്നും മോശമായതിനെ ആ രീതിയിലും വിലയിരുത്തുന്ന കുറെ സുഹൃത്തുക്കൾ എനിക്കുണ്ട്. തെറ്റ് തിരുത്തി മുന്നോട്ടു പോവുകയാണ് എന്റെ രീതി.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM GRIHALAKSHMIView all
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023