തൈറോയ്ഡ് ഗ്രന്ഥി തകരാറിലാകുന്നതു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കേരളത്തിൽ അതിവേഗമാണ് കൂടി വരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ആഗോളതലത്തിൽ തന്നെ തൈറോയ്ഡ് കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായും കണക്കുണ്ട്. ഇന്ത്യയിലാകട്ടെ ഈ അർബുദം ഏറ്റവും കൂടുതലായി കണ്ടുവരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം; തെക്കൻ ജില്ലകളിൽ പ്രത്യേകിച്ചും.
നാൽപ്പതിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളിലാണ് കൂടുതലായും ഈ രോഗം കണ്ടുവരുന്നത്. എന്നിരുന്നാലും പ്രായ, ലിംഗ ഭേദമെന്യേ ഈ രോഗമെത്താം. ശസ്ത്രകിയ ആണ് തൈറോയ്ഡ് കാൻസർ ചികിത്സയിൽ ഏറ്റവും ഫലപ്രദവും കൃത്യവുമായ ചികിത്സാരീതി. മുറിപ്പാട് ഉണങ്ങിയ ശേഷവും അഭംഗി സൃഷ്ടിച്ചുകൊണ്ട് കഴുത്തിൽ ചെറുതല്ലാത്ത വടു നിലനിൽക്കുമെന്നതിനാൽ സ്ത്രീകളുടെ പേടിസ്വപ്നമാണീ ശസ്ത്രക്രിയ. രോഗകാഠിന്യം അനുസരിച്ച് തൈറോയ്ഡ് ഗ്രന്ഥി മുഴുവനായോ അല്ലാതെയോ നീക്കം ചെയ്യേണ്ടി വന്നേക്കാം. ശസ്ത്രക്രിയക്കുശേഷമുള്ള പാത്തോളജി റിപ്പോർട്ടനുസരിച്ച് തുടർചികിത്സയും ആവശ്യമാകാം.
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന മറ്റൊരു തൈറോയ്ഡ് നോഡ്യൂൾസ് രോഗാവസ്ഥയാണ് അഥവാ തൈറോയ്ഡിലെ മുഴകൾ, തൈറോയ്ഡിലെ മുഴകളിൽ ഒരു ശതമാനത്തോളം മാത്രമേ കാൻസർ ആകാറുള്ളൂ. എങ്കിലും ലക്ഷണങ്ങൾ വിലയിരുത്തിയ ശേഷം ഈ മുഴകളോ ചിലപ്പോൾ തൈറോയ്ഡ് ഗ്രന്ഥി മുഴുവനായോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവരാം.
കഴുത്തിൽ മുറിവുകളില്ലാതെ തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ എറണാകുളം ലിസി ആശുപത്രിയിൽ വിജയകരമായി നീക്കം ചെയ്തവിവരം വിപുല ശ്രദ്ധ പിടിച്ചുപറ്റിയത് ഈ ശസ്ത്രക്രിയയുടെ സൗന്ദര്യ സംരക്ഷണ ധർമ്മം കൊണ്ടാണ്. നോർത്ത് പറവൂർ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനിലായിരുന്നു അതിനൂതന ശൈലിയിലുള്ള സങ്കീർണ്ണ ശസ്ത്രക്രിയ. ഇന്ത്യയിൽ തന്നെ അപൂർവ്വം ആശുപത്രികളിലേ തൈറോയ്ഡെക്ടമി എന്നു പേരുള്ള സർജറി മുറിപ്പാടുണ്ടാക്കാതെ വിജയകരമായി നടന്നിട്ടുള്ളൂ.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്