കാപ്പിയും തേയിലയും കുരുമുളകും ഇഞ്ചിയും സമൃദ്ധമായി വളരുന്ന വയനാടിന്റെ മണ്ണിൽ നിന്ന് കേരളത്തിന്റെ സമതല ഭൂമികയിലേക്ക് ചന്ദനത്തിന്റെ സുഗന്ധം പരത്താനുള്ള കർഷകരുടെ കൂട്ടായ്മയ്ക്ക് പിന്നിൽ ഒരു പെൺകരുത്തുണ്ട്. എംബിഎയും ബിബിഎയും പോലെയുള്ള ഉന്നത ബിസിനസ്സ് ബിരുദങ്ങളൊന്നുമില്ലാത്ത ഒരു വീട്ടമ്മ, ജീവിതം പകർന്നു നൽകിയ പ്രായോഗിക ബിസിനസ്സ് തന്ത്രങ്ങളിലൂടെ വിജയത്തിന്റെ ഏണിപ്പടികൾ താണ്ടുകയാണ്. വയനാട് ജില്ലയിലെ പുൽപ്പള്ളി മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി ലിസിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ വീടിന് സമീപമാരംഭിച്ച ചന്ദനമരക്കൃഷി വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ കാർഷിക മേഖലയുടെ തലവിധി മാറ്റി വരയ്ക്കാൻ പോകുന്നതാണ്. സർക്കാർ സ്ഥാപനമായ വുഡ്സ് സയൻസ് ടെക്നോളജിയുടെ മേൽനോട്ടത്തിലും സാങ്കേതിക സഹായത്തോടെയും പാടിച്ചിറയിലെ ഒന്നരയേക്കറിൽ 30 പ്ലോട്ടുകളിലായി 30 സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ ഇക്കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ ചന്ദനമര ഗ്രൂപ്പ് ഫാമിംഗ് കേരളത്തിൽ ഇതാദ്യ സ്വകാര്യ സംരംഭമാണ്. ഈ കൂട്ടായ്മയിൽ അംഗങ്ങളായ കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ച സാൻഡൽവുഡ് ഗ്രൂപ്പ് ഫാമിംഗ് വെൽഫെയർ അസ്സോസിയേഷന്റെ സെക്രട്ടറിയാണ് 54 കാരിയായ ലിസിയാമ്മ സണ്ണി.
കബനി നദിയുടെ തീരത്ത് നിന്ന് പാടിച്ചിറയിലേക്ക് .
വയനാട്ടിലെ കബനി നദിക്ക് ഭൂമിശാസ്ത്രപരമായും ചരിത്രപരമായും പ്രാധാന്യമേറെയാണ്. കബനി നദിയുടെ തീരത്തുള്ള കബനിഗിരിയെന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലെ സാധാരണ കർഷക കുടുംബത്തിൽ അംഗമായിരുന്നു ലിസിയാമ്മ. 30 വർഷം മുൻപ് പാടിച്ചിറയിലെ കെ.സി.സണ്ണിയുടെ വധുവായി ഭർതൃഗൃഹത്തിൽ കാല് കുത്തിയത് ആർക്കും ബാധ്യതയാകരുതെന്ന ഉറച്ച മനസ്സുമായിട്ടാണ്. ജീവിതത്തിൽ പിന്നീടങ്ങോട് ഓരോ മേഖലയിലും കൈവെയ്ക്കുമ്പോഴും കരുത്ത് പകർന്നത് ആ ഉറച്ച മനസ്സായിരുന്നു. ഒപ്പം ജീവിതപങ്കാളിയുടെ കട്ട സപ്പോർട്ടും. “ദൈവം എല്ലാവർക്കും ധാരാളം കഴിവുകൾ നൽകിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ കഴിവുകൾ വികസിപ്പിച്ചെടുക്കുക എന്നത് ഓരോ മനുഷ്യന്റെയും ധർമ്മമാണ് “മഹിളാരത്ന'ത്തോട് സംസാരിക്കവെ ലിസിയാമ്മ പറഞ്ഞു.
പശുപരിപാലനം മുതൽ പട്ടുനൂൽപ്പുഴു വരെ
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി