അടുത്ത വീട്ടിലെ ചേട്ടന്റെ കയ്യിൽ കടിച്ചിട്ടാണു വന്നതെന്നു പറഞ്ഞ കുട്ടിയോടു സ്കൂൾ കൗൺസലർ വിശദമായി സംസാരിച്ചു. അപ്പോഴാണു കുറച്ചു നാളുകളായി അയാൾ ഇടയ്ക്കിടെ കുട്ടിയെ അടുത്തു വിളിച്ചിരുത്തുമെന്നും മോശം ചിത്രങ്ങൾ ഫോണിൽ കാണിക്കുമെന്നും കുട്ടിയുടെ ശരീരത്തെക്കുറിച്ചു സംസാരിക്കാറുണ്ടെന്നും അവൾ വെളിപ്പെടുത്തിയത്.
ഇതൊക്കെ എന്തുകൊണ്ടു മോൾ ആദ്യം തന്നെ ഇവിടെ വന്നു പറഞ്ഞില്ല?' എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. അതിന് ബാഡ് ടച് ചെയ്തില്ലല്ലോ. ബാഡ് ടച് ചെയ്താലല്ലേ ഒരാൾ ബാഡ് ആകു...?
ആറുവയസ്സുകാരിയുടെ ആ മറുപടിയിൽ നിന്നാണു ഗുഡ് ടച് ബാഡ് ടച് പാഠങ്ങളിൽ മാത്രമൊതുക്കാതെ സേഫ് ആൻഡ് അൺസേഫ് ബിഹേവിയർ എന്നതു കൂടി ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയത്.
എപ്പോൾ മുതൽ പറയണം?
കാണുന്ന ദൃശ്യങ്ങൾ തലച്ചോറിൽ ശേഖരിച്ചു വയ്ക്കാനുള്ള കഴിവു വികസിക്കുന്നതു മൂന്നു വയസ്സു മുതലാണ്. സ്വാഭാവികമായി മൂന്നു വയസ്സു മുതൽ തന്നെ ആരോഗ്യകരവും അനാരോഗ്യകരവുമായ പെരുമാറ്റങ്ങളെക്കുറിച്ചു കുട്ടികളോടു പറഞ്ഞു തുടങ്ങാം.
അതിനു മുൻപു പറഞ്ഞു കൊടുത്താലും കൃത്യമായി ആ അറിവു ശേഖരിച്ചു വയ്ക്കാൻ കുട്ടിക്കു ബുദ്ധിമുട്ടു വന്നേക്കാം. മാത്രമല്ല കുട്ടികൾ വീടു വിട്ടു കിൻഡർഗാർട്ടനിലോ പ്ലേ സ്കൂളിലോ ഒക്കെ പോകുന്നതും മൂന്നു വയസ്സു മുതലാണ്. അതുകൊണ്ട് ഈ പ്രായത്തിൽ കുട്ടികളോട് ഇത്തരം കാര്യങ്ങൾ സംസാരിച്ചു തുടങ്ങാം.
സ്പർശനം മാത്രമാണോ അപകടം?
കുട്ടികളോട് ആദ്യം അതിരുകളെ കുറിച്ചു സംസാരിക്കുമ്പോൾ സ്പർശനം എന്നതിനു പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഓർമയുടെയും വൈകാരിക വികസനത്തിന്റെയും ഏറ്റവും പ്രധാന മാർഗം സ്പർശനമാണ്. മാതാപിതാക്കളുടെ സ്പർശനം കൂടുതൽ അനുഭവിക്കുന്ന കുട്ടികൾക്കു വൈകാരിക മാനസിക സ്ഥിരത കൂടുതൽ ഉണ്ടാകാനുള്ള സാധ്യത പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.
മൂന്നു വയസ്സു പ്രായത്തിലുള്ള കുട്ടിയോട് എല്ലാത്തരം സ്പർശനവും മോശമാണെന്നു പറഞ്ഞു കൊടുത്താൽ അതും വിപരീത ഫലങ്ങൾ ഉണ്ടാക്കും. സംശയദൃഷ്ടിയിലൂടെ കുട്ടി എല്ലാവരെയും നോക്കാനും ഇടവരാം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും