നജീബ് എന്ന പ്രവാസിമലയാളിയുടെ അതിജീവനത്തിന്റെ കഥയാണ് "ആടു ജീവിതം. പക്ഷേ, ആ മഹാഗാഥയ്ക്കു പിന്നിൽ കഥയുടെ വെളിച്ചം തൊടാത്ത മറ്റൊരു ജീവിതമുണ്ട്, നജീബിന്റെ ഭാര്യ സൈനുവിന്റെ കാത്തിരിപ്പിന്റെയും കണ്ണീരിന്റെയും ജീവിതം.
“ആടുജീവിതം' സിനിമയിൽ സൈനുവായി മാറിയ അമലപോളും സംവിധായകൻ ബ്ലെസിയും വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നു സംഭാഷണം തുടങ്ങും മുൻപ് ബ്ലെസി പറഞ്ഞതു വലിയൊരു രഹസ്യമാണ്, സൈനുവിന്റെ ജീവിതം മറ്റൊരു സിനിമയായി വന്നേക്കാം. ആടുജീവിതത്തിന്റെ രണ്ടാം ഭാഗം!
“ആടുജീവിതത്തിൽ കുറച്ചു സീനുകളിലെ സാന്നിധ്യമാണു സൈനു.'' ബ്ലെസി പറയുന്നു. “പക്ഷേ, അങ്ങനെ ഒതുക്കാവുന്നതല്ല അവളു ടെ ജീവിതം കാത്തിരിപ്പിന്റെ മൂന്നര വർഷങ്ങൾ. പഞ്ചായത്തിൽ, പൊലീസ് സ്റ്റേഷനിൽ. അങ്ങനെ അറിയാവുന്ന വാതിലുകളിലെല്ലാം നജീബിനെക്കുറിച്ചു തിരക്കി അവൾ അലഞ്ഞു. സൈനു ഗർഭിണിയായിരിക്കെയാണു നജീബിന്റെ വിദേശയാത്ര. അവസാനം ഫോണിൽ സംസാരിച്ചത് ബോംബെയിൽ നിന്നാണ്.
ആ കാത്തിരിപ്പിനിടയിലാണു നജീബിന്റെ ഉമ്മയുടെ മരണം. അതോടെ ഈ ഭൂമിയിലെ ഒറ്റ മരം പോലെയായി അവൾ. സമൂഹത്തിൽ ചിലരുടെ മോശം പെരുമാറ്റം, ദാരിദ്ര്യം... അങ്ങനെ പലതരം വേനലുകൾ സൈനുവിനെ ചുട്ടുപൊള്ളിച്ചു. സങ്കൽപത്തിൽ അവളുടെ സങ്കടങ്ങൾ തിടം വച്ചുവളർന്നു. ആ ജീവിതത്തിന്റെ ആമുഖമാണ് ആടുജീവിതത്തിലെ സൈനു.'' ഇരമ്പുന്ന മഴയ്ക്കിടയിലെ നിശബ്ദത പോലെ സൈനുവിന്റെ ജീവിതകഥയിലെ ചില രംഗങ്ങൾ ബ്ലെസി പറഞ്ഞു തുടങ്ങി.
“കഥയിലും മഴയാണ്. നാടാകെ നനഞ്ഞു നിൽക്കുന്നൊരു പകൽ. ഗ്രാമത്തിലെ പോസ്റ്റ് ഓഫിസ് വരാന്തയിൽ സൈനു. അപ്പോൾ ജീവനക്കാരന്റെ ഒച്ച മാത്രം കേൾക്കാം, എന്തിനാ കുട്ടീ എന്നും ഇവിടെയിങ്ങനെ വന്നു നിൽക്കുന്നേ. എന്തെങ്കിലും കത്തുണ്ടെങ്കിൽ ഞാൻ കൊണ്ടുത്തരില്ലേ'. പിറ്റേന്നും അതേ രംഗം ആവർത്തിക്കപ്പെടുന്നു. വേർപാടിനേക്കാൾ കൊടിയ വേദനയല്ലേ എന്തെന്നറിയാത്ത മാഞ്ഞുപോകൽ.
മറ്റൊരു രംഗം പലചരക്കുകടയാണ്. ഗർഭിണിയായ സൈനു സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നു. നിത്യേനെ കടം നൽകി മടുത്ത കടക്കാരൻ ചോദിക്കുന്നു. “എന്നാ നീയിതു തിരിച്ചു തരുന്നേ?' "ഇക്കാ വരും. വരുമ്പോൾ തരും' അവളുടെ മറുപടി. ഈ ദുനിയാവിലെ സകല പ്രതീക്ഷയും അപ്പോൾ അവളുടെ സ്വരത്തിലുണ്ട്. കഥയിൽ പിന്നെയും തുടരുകയാണ് മഴ.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും