സിനിമയിലെ സുരേശനും സുമലതയ്ക്കും പറയാനൊരു ഗംഭീര പ്രണയകഥയുണ്ട്. പക്ഷേ, രയീശനും ദിവ്യയും പങ്കുവയ്ക്കുന്നതു ഹൃദയഹാരിയായ ജീവിതവിശേഷങ്ങളാണ്. കാരണം രണ്ടുപേരെയും ഒന്നിപ്പിച്ചതു പ്രണയമല്ല, മാട്രിമോണിയാണ്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട്, സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്നീ ചിത്രങ്ങളുടെ സംവിധായകനാണു രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. സ്ത്രീധനം എന്ന ജനപ്രിയ പരമ്പരയിലെ നായികയാണു ദിവ്യ. കൊച്ചിയിലെ ഫ്ലാറ്റിൽ ഇരുവർക്കുമൊപ്പമുള്ള സംസാരം തുടങ്ങിയതേ കല്യാണക്കഥയിലാണ്.
ദിവ്യ: ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവരാണെന്നാണു പലരുടെയും വിശ്വാസം. നടിയും സംവിധായകനുമാകുമ്പോൾ ആ സംശയം സ്വാഭാവികം. പക്ഷേ, മാട്രിമോണിയൽ വഴി വീട്ടുകാർ ഉറപ്പിച്ചതാണു കല്യാണം.
രതീഷ്: വിവാഹാലോചന നടക്കുമ്പോൾ ഞാൻ സംവിധായകനായിട്ടില്ല. മുംബൈയിൽ പ്രൊഡക്ഷൻ ഡിസൈനറാണ്. അഭിനേതാക്കളൊഴികെ സെറ്റ്, കോം, കളർ ടോൺ... ഇങ്ങനെ സിനിമയുടെ പല പ്രധാന വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണ്പ്രൊ ഡക്ഷൻ ഡിസൈനർക്ക്. ദിവ്യ അന്നേ സീരിയൽ താരമായിരുന്നു. കല്യാണത്തിനു മുൻപു ദിവ്യയും അമ്മയും അനിയനുമൊക്കെ മുംബൈയിൽ വന്ന് എന്റെ സാഹചര്യങ്ങൾ കണ്ടു ബോധ്യപ്പെട്ടു.
ദിവ്യ: ഞാനപ്പോൾ കല്യാണം കുറച്ചു കഴിഞ്ഞു മതി എന്ന നിലപാടിലായിരുന്നുവെങ്കിലും ചേട്ടൻ വന്നു കണ്ടു സംസാരിച്ചപ്പോൾ ആ തീരുമാനം മാറ്റി. നമുക്കുള്ള ആളെ കാണുമ്പോൾ മറ്റൊന്നും മനസ്സിൽ വരില്ല, ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കില്ല എന്നൊക്കെ പറയില്ലേ. പെണ്ണു കാണലിൽ അതാണു സംഭവിച്ചത്.
രതീഷ്: സത്യത്തിൽ അന്നു ഞങ്ങൾ അധികം സംസാരിച്ചില്ല. ഞാൻ സംസാരിക്കാൻ തയാറായിരുന്നുവെങ്കിലും ദിവ്യ സിനിമയിലൊക്കെ കാണും പോലെ ആകെ വിറച്ച്, നിലത്ത് കാൽവിരലുകൾ കൊണ്ടു കളമെഴുതി നിന്നു.
ദിവ്യ: ഞാനാകെ പരിഭ്രമിച്ചു. എങ്കിലും ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്തു.
രതീഷ്: ദിവ്യ നടിയാണെന്നത് എന്നെ സംബന്ധിച്ചു പ്രധാന ഘടകമായിരുന്നു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുടെ ജോലിയുടെ സ്വഭാവവും തിരക്കുമൊക്കെ അതേ രംഗത്തു പ്രവർത്തിക്കുന്ന മറ്റൊരാൾക്കു കൃത്യമായി മനസ്സിലാക്കാൻ കഴിയും.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.