വത്തിക്കാൻ നഗരത്തിനു മകുടം ചാർത്തിയതു പോലെയാണു സെന്റ് പീറ്റേഴ്സ് ബസലിക്ക മാർപാപ്പയുടെ ആസ്ഥാനം, ബസലിക്കയുടെ സമീപത്തുള്ള പുൽമൈതാനത്ത് എല്ലാ വെള്ളിയാഴ്ചകളിലും ആർപ്പും ആരവവും മുഴങ്ങും. ഒന്നു ശ്രദ്ധിച്ചാൽ ക്രിക്കറ്റ് പരിശീലനമാണെന്നു മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. പക്ഷേ, പരസ്പരം പ്രോത്സാഹിപ്പിക്കാനും വിക്കറ്റിനു വേണ്ടി മത്സരിക്കാനും അവർ ആവേശം കൊള്ളുന്നതു മലയാളത്തിലാണെന്നു തിരിച്ചറിയുമ്പോൾ ആരും അദ്ഭുതപ്പെട്ടു പോകും. ഇതാണു മാർപാപ്പയുടെ സ്വന്തം വത്തിക്കാൻ ക്രിക്കറ്റ് ടീം. വിശ്വാസത്തിന്റെ വെളിച്ചം ലോകമെമ്പാടും പകരുക എന്ന സന്ദേശം ഉൾക്കൊണ്ടു ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹാശിസ്സുകളോടെ തുടക്കം കുറിച്ച വത്തിക്കാൻ ടീം.
പത്തു വർഷത്തെ ടീമിന്റെ കഥ പറയുമ്പോൾ സുവർണലിപികളിൽ തിളങ്ങുന്ന ഒരു അധ്യായം വിട്ടുകളയാനാകില്ല. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഇംഗ്ലണ്ടിലേക്കു നടത്തിയ പര്യടനത്തിൽ ടീം അംഗങ്ങളെല്ലാം മലയാളികളായിരുന്നു. വൈദികരും വൈദിക വിദ്യാർഥികളും കളിക്കാരായ വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ കഥ ഇങ്ങനെ.
വൈദികരുടെ ക്രിക്കറ്റ് ടീം
വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും മലയാളി വൈദികനും ചങ്ങനാശേരി അതിരൂപതാംഗവുമായ ഫാദർ ജോസ് ഈറ്റോലിലാണ് വത്തിക്കാൻ ടീമിന്റെ തുടക്കകാല ത്തെ കുറിച്ചു പറഞ്ഞു തുടങ്ങിയത്. “വർഷങ്ങൾക്കു മുൻപാണ്, കൃത്യമായി പറഞ്ഞാൽ 2013ൽ. റോമിലെ മരിയ മാദർശ്ലേസ്യ സെമിനാരിയിലെ ഇന്ത്യക്കാരായ വിദ്യാർഥികൾ ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും അവിടെയുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു.
അങ്ങനെയൊരു ദിവസം. ഓസ്ട്രേലിയയിൽ നിന്നു വത്തിക്കാനിലേക്കു വന്ന ജോൺ മക്കാർത്തി എന്ന അംബാസഡർ എന്തോ ആവശ്യത്തിനു സെമിനാരിയിൽ വന്നു. ആവേശപൂർവം ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യാക്കാരെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയ ആശയമാണു വൈദികരുടെ ക്രിക്കറ്റ് ടീം എന്നത്. ആ സെമിനാരിയിൽ ഉണ്ടായിരുന്ന അയർലൻഡുകാരനായ വൈദികൻ എനോ ഹിഗിൻസിനോട് അദ്ദേഹം ഈ ആശയം പങ്കുവച്ചു.
മത്സരവും വിശ്വാസവും
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും