CATEGORIES
![യാത്രകളുടെ മാനിഫെസ്റ്റോ യാത്രകളുടെ മാനിഫെസ്റ്റോ](https://reseuro.magzter.com/100x125/articles/1613/1301272/JUuEiqPmz1683635500194/1683637288269.jpg)
യാത്രകളുടെ മാനിഫെസ്റ്റോ
യാത്രകളിൽ നമ്മൾ എന്തിൽ നിന്നെങ്കിലും രക്ഷപ്പെടുകയാണോ, അതോ എന്തെങ്കിലും തേടുകയാണോ? പലരും യാത്രകളിൽ കണ്ടെത്താൻ ശ്രമിക്കുന്നത് പലതാണ്. പക്ഷേ ആരും പൂർണ്ണമായ ഒരു ഉത്തരം അതിന് നൽകിയതായി തോന്നിയിട്ടില്ല. യാത്രകളിൽ കണ്ടെത്തുന്നത് അനുഭവങ്ങളാണെന്ന് പറയുന്നവരുണ്ട്. യാത്രകൾ അഹം എന്ന ബോ ധത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവരുമുണ്ട്. യാത്രകൾ പുറപ്പെട്ടുപോകുന്നത് അക ത്തേക്കാണെന്ന് പറഞ്ഞുവച്ചവരുമുണ്ട്. അതുകൊണ്ടാവണം ഗുരു നിത്യയുടെ മരണ ശേഷം ഷൗക്കത്ത് ആ വിയോഗത്തിന്റെ ശൂന്യത അകറ്റാൻ ഹിമാലയത്തിലേക്ക് യാത്ര പുറപ്പെട്ടത്.
![മൗണ്ട് ആഥോസ് സന്ന്യാസിമാരുടെ സ്വതന്ത്ര റിപ്പബ്ലിക് മൗണ്ട് ആഥോസ് സന്ന്യാസിമാരുടെ സ്വതന്ത്ര റിപ്പബ്ലിക്](https://reseuro.magzter.com/100x125/articles/1613/1301272/0j0Z6DFBP1683634368840/1683635448432.jpg)
മൗണ്ട് ആഥോസ് സന്ന്യാസിമാരുടെ സ്വതന്ത്ര റിപ്പബ്ലിക്
ജീവിതത്തിലെ ചില നിമിഷങ്ങളിലെങ്കിലും നമ്മൾ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലുള്ള ഒരവസ്ഥയിൽ ചെന്നുപെടും.കാൽ നൂറ്റാണ്ട് കാലം മുൻപ് എപ്പോഴോ എന്റെ മനസ്സിൽ ചേക്കേറുകയും കടലിലെ തിരകൾപോലെ ഇടതടവില്ലാതെ എന്നിലേ ക്ക് ആർത്തലച്ചു വരുകയും ചെയ്തുകൊണ്ടിരുന്ന ഒരു സ്വപ്നമായിരുന്നു മൗണ്ട് ആഥോസ്. ഒരിക്കലും യാഥാർത്ഥ്യമാവില്ലെന്ന് കരുതിയ അനേകം സ്വപ്നങ്ങളിൽ ഒന്ന്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ നിക്കോസ് കസൻദ് സാക്കി സായിരുന്നു ആ സ്വപ്നം എന്നിൽ നിക്ഷേപിച്ചത്.
![കന്യാസ്ത്രീകൾ കക്കുകളിക്കുമ്പോൾ കന്യാസ്ത്രീകൾ കക്കുകളിക്കുമ്പോൾ](https://reseuro.magzter.com/100x125/articles/1613/1301272/pGAzFZlXL1683633282310/1683634276332.jpg)
കന്യാസ്ത്രീകൾ കക്കുകളിക്കുമ്പോൾ
പുരോഹിതൻമാരാൽ നിർണ്ണയിക്കപ്പെടുകയും നയിക്കപ്പെടുകയും നിർവ്വചിക്കപ്പെടുക യും ചെയ്യുന്ന ആണധികാരത്തിന്റെ ആകത്തുകയാണ് സഭ. കാലാകാലങ്ങളായി അതു കളം വരച്ച് മുള്ളുപാകി തീർത്തകളങ്ങളിൽ മാത്രം ചവിട്ടി നടന്ന കന്യാസ്ത്രീകളെ, സ്വാ തന്ത്ര്യത്തിന്റെ പുതുകളങ്ങളിലേക്ക് കക്കുകളി ആഹ്വാനം ചെയ്യുന്നുണ്ട്. അർഹമായ അവകാശങ്ങളെക്കുറിച്ച് കന്യാസ്ത്രീകളെ ബോധ്യപ്പെടുത്തുന്ന ഏതൊരു കലാരൂപ ത്തിനു നേരേയും അവർ വർദ്ധിത വീര്യത്തോടെ ആക്രമിക്കും. കക്കുകളിക്ക് എതിരെ അവർ തെരുവിൽ ഇറങ്ങിയതും അതുകൊണ്ടുതന്നെയാണ് നാടകരൂപമായപ്പോൾ വിവാദവിഷയമായി മാറിയ കക്കുകളി' എന്ന കഥ എഴുതാനുണ്ടായ കാരണങ്ങൾ കഥാകൃത്ത് അവതരിപ്പിക്കുന്നു.
![മതങ്ങളെല്ലാം എങ്ങോട്ടാണ്? മതങ്ങളെല്ലാം എങ്ങോട്ടാണ്?](https://reseuro.magzter.com/100x125/articles/1613/1301272/60L6CSuYY1683631969797/1683633157447.jpg)
മതങ്ങളെല്ലാം എങ്ങോട്ടാണ്?
ഭൗതിക ഭരണാധികാരികളുമായി അവസരവാ ദപരമായ സന്ധികളിൽ ഏർപ്പെടുന്ന പൗരോഹി ത്യവും ഏതെങ്കിലും പുസ്തകത്തിൽ എഴുതി വെച്ചത് അന്തിമസത്യം ആണെന്ന് കരുതുന്ന വിശ്വാസികളും യുക്തിയെ ദൈവമാക്കുന്ന യു ക്തിവാദികളും ആണ് അന്വേഷണോന്മുഖമായ ആത്മീയതയുടെ മുഖ്യശത്രുക്കൾ. കുരിശുയു ദ്ധം മുതൽ പല രൂപങ്ങളിലുള്ള ഫാസിസംവരെ സൃഷ്ടിച്ച രക്തപങ്കിലമായ മതരൂപങ്ങൾക്ക് മനു ഷ്യലോകത്തിൽ നിലനിൽക്കാൻ അർഹതയില്ല.പരാപര്യം അവസാനിക്കുന്നിടത്തു നിന്ന കരുണ ഉറവെടുക്കു.
![തരകൻസ് വന്ന വഴി തരകൻസ് വന്ന വഴി](https://reseuro.magzter.com/100x125/articles/1613/942522/rHm5FYs5k1653841800788/crp_1653883579.jpg)
തരകൻസ് വന്ന വഴി
എഴുത്തനുഭവം
![ആറ്റുമാലിയിൽ ഞാൻ പോകും. ആറ്റുമാലിയിൽ ഞാൻ പോകും.](https://reseuro.magzter.com/100x125/articles/1613/942522/tckjM8jh61653842840305/crp_1653883570.jpg)
ആറ്റുമാലിയിൽ ഞാൻ പോകും.
പള്ളിപ്പാട് സ്മരണ
![എന്നെ കേൾക്കാൻ ആരുണ്ട്? എന്നെ കേൾക്കാൻ ആരുണ്ട്?](https://reseuro.magzter.com/100x125/articles/1613/785145/Q-yKDD3Xl1636632715171/crp_1636716005.jpg)
എന്നെ കേൾക്കാൻ ആരുണ്ട്?
എന്തുകൊണ്ട് 1909 ൽ നിന്ന് 1923ലെത്തിയപ്പോഴേയ്ക്കും സവാർക്കറിൽ ഈ മാറ്റമു ണ്ടായി.? ധീരദേശാഭിമാനിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം എന്തുകൊണ്ട് ബ്രിട്ടീഷ് സർക്കാറിന് മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായി? 1915 ഓടെ ഗാന്ധി യുടെ ഉജ്ജ്വലമായ ഇന്ത്യൻ സാന്നിദ്ധ്യം സവാർക്കറിന്റെ ആശയലോകത്തിൽ നിഴലിച്ചിരുന്നോ? ഗാന്ധിയുടെ അഹിംസയ്ക്കെതിരെ ഹിംസയുടെയും, ഹിംസയുടെ ഭാഗമായ Duplicity-ഇരട്ടത്താപ്പിന്റെയും പ്രതിനിധിയായി അദ്ദേഹം മാറിയോ?
![സക്കറിയ, സംസാരിച്ചുകൊണ്ടിരിക്കട്ടെ സക്കറിയ, സംസാരിച്ചുകൊണ്ടിരിക്കട്ടെ](https://reseuro.magzter.com/100x125/articles/1613/785145/AO3e3AI-S1636632127126/crp_1636636778.jpg)
സക്കറിയ, സംസാരിച്ചുകൊണ്ടിരിക്കട്ടെ
കെ. എം. അഫ്സൽ, പെരിന്തൽമണ്ണ
![അമ്മവീട് അമ്മവീട്](https://reseuro.magzter.com/100x125/articles/1613/785145/ZKgs3lxqv1636343937563/crp_1636636839.jpg)
അമ്മവീട്
മലയാള സിനിമയിലെ ആദ്യത്തെ 'റിയലിസ്റ്റിക്സനായിക'യുടെ ജീവിതവും ദേശവും മകൻ ബാബു തളിയത്ത് എഴുതുന്നു
![മാർക്സം ലോഹ്യയും മാർക്സം ലോഹ്യയും](https://reseuro.magzter.com/100x125/articles/1613/763314/g_rOC21K81635321074112/crp_1635332607.jpg)
മാർക്സം ലോഹ്യയും
അസമത്വങ്ങൾ, സാമൂഹികവും സാമ്പത്തികവും ലിംഗപരവും ഭൂപ്രദേശ പരവുമായ ഒട്ടേറെ രൂപങ്ങളിൽ പ്രദർശിതമാകുന്നുണ്ടെന്ന നിലയിൽ കേവലമായ സാമ്പത്തിക സംവംർഗം എന്ന നിലയിലല്ല ലോഹ്യവർഗത്തെ കണ്ടിട്ടുള്ളത്. വർഗം ജാതിയായി ഖനീഭവിക്കുന്നതിനും ജാതി വർഗമായി അയയുന്നതിനും ഇടയിൽ നടക്കുന്ന ചലനങ്ങളെ മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെയും പിന്നോട്ടടിയുടെയും അടിത്തറയായി വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായങ്ങളുടെ ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണെന്ന മാർക്സിയൻ ചരിത്ര വികാസ സങ്കല്പത്തിൽ നിന്ന് വ്യത്യസ്തമായ മൗലീകമായ സങ്കല്പം ലോഹ്യ മുന്നോട്ട് വെച്ചിരുന്നു.
![പർവ്വതപ്രവാഹത്തിൽ ഒഴുകിയെത്തിയ ഭൂതകാലം പർവ്വതപ്രവാഹത്തിൽ ഒഴുകിയെത്തിയ ഭൂതകാലം](https://reseuro.magzter.com/100x125/articles/1613/763314/TD9jPLqbw1635314565636/crp_1635332532.jpg)
പർവ്വതപ്രവാഹത്തിൽ ഒഴുകിയെത്തിയ ഭൂതകാലം
രണ്ട് ദരിയാകൾ ചേർത്തുകെട്ടി, അതിന്റെ മുകളിലേക്കുയർന്ന് നിൽക്കുന്ന കാലുകൾക്ക് കുറുകെ ചണംവരിഞ്ഞ ചാർപ്പോയ് കട്ടിൽ ഉറപ്പിച്ചുവെച്ചാണ് ആ കാലത്തെ പ്രാമാണികൾക്കുള്ള പ്രത്യേക ചങ്ങാടം ഒരുക്കിയിരുന്നത്. അത് മുന്നോട്ട് ചലിപ്പിക്കുന്നത് ദരിയാവാലാ എന്ന് വിളിച്ചിരുന്ന 'ദാരായ്' കുലത്തിലെ കടത്തുകാരായിരുന്നു. ദാരായി ഗോത്രത്തിലുള്ളവർ മൃഗത്തോലുകൊണ്ടുള്ള ഫോട്ടുകൾ നിർമ്മിച്ച് കടത്തുകാരായി മാറിയപ്പോൾ ആ ഫ്ലോട്ടുകൾ ദരിയാ എന്ന് വിളിക്കപ്പെട്ടു ; തലമുറകളിലൂടെ അതൊരു കുലത്തൊഴിലായിമാറി.
![ഗ്രിഗറി പെക്ക് എന്ന പുച്ച ഗ്രിഗറി പെക്ക് എന്ന പുച്ച](https://reseuro.magzter.com/100x125/articles/1613/763314/Sm-DAyk011635247991920/crp_1635331546.jpg)
ഗ്രിഗറി പെക്ക് എന്ന പുച്ച
“കുറേനേരത്തിനുശേഷം, മൂപ്പൻ പറഞ്ഞു, അതിനെ ഒന്നും ചെയ്യണ്ടാടാ...ആണൊരുത്തൻ നീരുമൊലിപ്പിച്ചു കെടക്കുന്നേടത്തു പെണ്ണാരുത്തി മണത്തുവരും.അതൊള്ളതാ!.."
![വിഷം കുടിക്കണോ? വിഷം കുടിക്കണോ?](https://reseuro.magzter.com/100x125/articles/1613/763314/kHSw1eDzS1635241921917/crp_1635246697.jpg)
വിഷം കുടിക്കണോ?
ഇപ്പോൾ കേരളത്തിലെ സഭക്ക് ഫ്രാൻസിസ് മാർപ്പാപ്പ അനഭിമതനാണ്. അദ്ദേഹത്തിന്റെ കൽപനകൾ പലതും ഇവിടെ ആദരിക്കപ്പെടുന്നില്ല. സഭ ഇവിടെ ഒരു സാമ്രാജ്യം സ്ഥാപിച്ച് നടത്തികൊണ്ടിരിക്കുകയാണ്. റോമിൽ ഇരിക്കുന്ന മാർപ്പാപ്പ അതിന് തലപ്പാവുപോലെയൊരു അലങ്കാരം മാത്രമാണ്. ആവശ്യം വരുമ്പോൾ അങ്ങോട്ട് ചൂണ്ടിക്കാണിക്കും. ഇവിടത്തെ സമ്പത്തിന്റെ നടത്തിപ്പുകാർ ഇവിടത്തെ സഭയാണ്.മാർപ്പാപ്പക്ക് ഇവിടെ വന്ന് തേങ്ങയീടിപ്പിക്കാനും റബ്ബർ വെട്ടിക്കാനും പറ്റില്ലല്ലോ.
![ട്രെന്റിന്റെ അവസാനത്തെ കേസ് ട്രെന്റിന്റെ അവസാനത്തെ കേസ്](https://reseuro.magzter.com/100x125/articles/1613/763314/HVbkwQm5j1635233291548/crp_1635240754.jpg)
ട്രെന്റിന്റെ അവസാനത്തെ കേസ്
അപസർപ്പക കഥയുടെ വ്യവസ്ഥാപിത മാതൃകയെ പാരഡിചെയ്യുകയോ ആന്തരികമായി തകർക്കുകയോ ചെയ്യുന്നു ഒരു നൂറ്റാണ്ടിനുമുമ്പെഴുതിയ 'ട്രെന്റ്സ് ലാസ്റ്റ് കേസ് ',അങ്ങനെ ഉത്തരാധുനിക അപസർപ്പകകഥാരീതിയായ മെറ്റാഫിസിക്കൽ ഡിറ്റക്ടീവ് നോവലിനെ പൂർവ്വദർശനം ചെയ്യുകയായിരുന്നു ട്രെന്റിന്റെ അവസാനത്തെ കേസ് എന്നു പറയാം.
![അഫ്ഗാൻ സ്ത്രീകൾ താലിബാനിസത്തെ വായിക്കുന്നു അഫ്ഗാൻ സ്ത്രീകൾ താലിബാനിസത്തെ വായിക്കുന്നു](https://reseuro.magzter.com/100x125/articles/1613/763314/CK2HLKwmA1635223948770/crp_1635233305.jpg)
അഫ്ഗാൻ സ്ത്രീകൾ താലിബാനിസത്തെ വായിക്കുന്നു
അങ്ങനെയെങ്കിൽ ചോദ്യമിതാണ്. നിങ്ങൾ തുടങ്ങി വെച്ചിടത്തേക്കാൾ പരിതാപകരമായ അവസ്ഥയിൽ അഫ്ഗാനികളെ ഇരുപതു വർഷങ്ങൾക്ക് ശേഷം വിട്ടു പോകേണ്ടി വന്ന ഗതികേട് എങ്ങനെയുണ്ടായി? ഏതൊരു നാട്ടിലെയും പോലെ അധിനിവേശത്ത തുരത്താൻ സാധാരണ പൗരന്മാരും അവരുടെ മുന്നേറ്റങ്ങളും ഉണ്ടാകുന്നതിൽ നിന്ന് വ്യത്യസ്തമായി തങ്ങൾ അടിച്ചമർത്താൻ വന്ന താലിബാനികളിൽത്തന്നെ ആ നിയോഗം വന്നു ചേർന്നതെങ്ങനെയാണ്? പിന്മാറും മുമ്പ് വിദേശത്തുവെച്ച് അവരുമൊത്തുണ്ടാക്കിയ ഉടമ്പടിയിൽ സ്ത്രീ അവസ്ഥകൾ സംരക്ഷിക്കപ്പെടാൻ വേണ്ടി എന്തു നിബന്ധനകളാണ് നിങ്ങൾ ചേർത്തത്?
![അംബേദ്കർ സിനിമയുടെ രാഷ്ട്രീയം അംബേദ്കർ സിനിമയുടെ രാഷ്ട്രീയം](https://reseuro.magzter.com/100x125/articles/1613/763314/sK3Rm7cgp1635225315622/crp_1635232920.jpg)
അംബേദ്കർ സിനിമയുടെ രാഷ്ട്രീയം
ഡോ. അംബേദ്കറിന്റെ ആശയങ്ങളും സാന്നിധ്യങ്ങളും മുഖ്യധാരയുടെ പരിഗണനകളിൽ പ്രത്യക്ഷമാകുമ്പോഴും പ്രായോഗികമായ അർത്ഥത്തിൽ ആഘോഷപരതയ്ക്ക് അപ്പുറത്തുള്ള ഇന്ത്യയുടെ മനസ്സിനെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. മമ്മൂട്ടിയുടെ താരപരിവേഷവും സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യവുമുണ്ടായിട്ടുപോലും എന്തുകൊണ്ടാണ് അംബേദ്കർ സിനിമ പൊതുസമൂഹത്തിൽ ഒരു അനിവാര്യമായ ചർച്ചയോ പ്രദർശനമോ ആയില്ലായെന്നത് ഈ അർത്ഥത്തിലാണ് പരിശോധിക്കപ്പെടേണ്ടത്.