ലോഞ്ചുചെയ്ത മൂന്നു മാസത്തിനുള്ളിൽ 1000 ബുക്കിങ് അതും 50 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് കാറിന്. ചൈനീസ് ഇലക്ട്രിക് വാഹന ഭീമൻമാരായ ബിവൈഡിയുടെ (ബിൽഡ് യുവർ ഡ്രീംസ്) സീൽ എന്ന ലക്ഷ്വറി ഇലക്ട്രിക് സെഡാന് ഇന്ത്യയിൽ ലഭിച്ച വരവേൽപ്പാണിത്. കേരളത്തിൽ മാത്രം 82 ബുക്കിങ്ങ്! ബിവൈഡിയുടെ മൂന്നാമത്തെ വാഹനമാണ് സീൽ. ബിവൈഡി ചൈനയല്ലേ എന്നു പറഞ്ഞ് പുച്ഛിച്ചിരുന്നവരെ അമ്പരപ്പിക്കുന്ന നിർമാണമികവുമായാണ് സീലിന്റെ മാസ് എൻട്രി. യൂറോപ്യൻ കാറുകളോടു കിടപിടിക്കുന്ന ഒരുപക്ഷേ, അതിനും മുകളിൽ നിൽക്കുന്ന ഡിസൈനും പെർഫോമൻസും സുരക്ഷയുമൊക്കെയായാണ് വരവ്. കൊച്ചി നഗരത്തിരക്കിലും ഹൈവേയിലും ഓടിച്ചറിഞ്ഞ വിശേഷങ്ങൾ.
മാരക ഡിസൈൻ
സ്പോർട്സ് കാറുകൾക്കു നിരത്തിൽ കിട്ടുന്ന താരപരിവേഷം തന്നെയാണ് സീലിനും കിട്ടുന്നത്. വൈറ്റില ഷോറൂമിൽ നിന്നു ബോൾ ഗാട്ടി പാലസിലേക്കുള്ള ഇത്രയും സൈലന്റായ സ്പോർട് ഡ്രൈവിൽ കാർ ഇതേതെന്ന ചോദ്യമായിരുന്നു മിക്കവരുടെയും മുഖത്തു കണ്ടത്.
പതിഞ്ഞുകിടക്കുന്ന 4.8 മീറ്റർ നീളമുള്ള നോച്ച് ബാക്ക്സ്റ്റൈ ൽ ഡിസൈനാണ് സീലിന്റെ ഹൈലൈറ്റ്. ഒഴുക്കുള്ള ക്ലീൻ ഡിസൈനാണ് ബോഡിക്ക്. ബി വൈഡിയുടെ ഓഷ്യൻ തീമിലുള്ള രണ്ടാമത്തെ വാഹനമാണ് ഇത്. കട്ടുകളും ക്രീസുകളും ഒഴിവാക്കി എന്നാൽ മസ്കുലർ ലൈനുകളും എടുപ്പുകളുമുള്ള ഡിസൈൻ. ക്യാരക്ടർ ലൈനുകളുള്ള ബംപ് റിലേക്ക് ലയിച്ചുചേരുന്ന വലിയ ബോണറ്റ്, സ്ലീക്ക് ഹെഡ്ലാംപ്, പോപ് അപ് ഡോർ ഹാൻഡിൽ, റേസ് കാറുകളുടേതുപോലുള്ള പിൻവശത്തെ ഡിഫ്യൂസർ, പെറ്റൽ ആകൃതിയിലുള്ള 19 ഇഞ്ച് എയ്റോ വീൽ, കണക്റ്റഡ് ടെയിൽ ലാംപ് എന്നിങ്ങനെ ഡിസൈനിലെ മികവ് വേറിട്ടുനിൽക്കുന്നു. ബിവൈഡി ലോഗോ ഇല്ലെങ്കിൽ ഒറ്റനോട്ടത്തി ലും രണ്ടു നോട്ടത്തിലും ഇതൊരു ചൈനീസ് കാറാണെന്നു പറയില്ല. അത്ര മികച്ചതാണ് രൂപകൽപനയും നിർമാണ മികവും.
ലക്ഷ്വറി ഇന്റീരിയർ
この記事は Fast Track の June 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Fast Track の June 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം