ശ്ശേ... നീ എന്തിനാഡാ ഈ ആക്രി വണ്ടികളൊക്കെ വാങ്ങിക്കുന്നേ... വേറെ എന്തോരം നല്ല കാറുകൾ കിട്ടും. അതെടുത്താൽ പോരായിരുന്നോ...? ചുമ്മാ കാശുകളയാൻ ഇങ്ങനെ പറയാത്ത ബന്ധുക്കളില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാൽ നൂറ്റാണ്ടായുള്ള ഉപദേശങ്ങൾ കേട്ടിട്ടും നിസാറിനു കുലുക്കമില്ല. പറയുന്നവർ എന്തു വേണമെങ്കിലും പറഞ്ഞോ എന്ന മട്ട്. ആദ്യമൊക്കെ എതിർപ്പു പേടിച്ച് വാങ്ങിയ വണ്ടികൾ കുറെ നാൾ കഴിഞ്ഞ വീട്ടിൽ കൊണ്ടുവരൂ... അല്ലെങ്കിൽ കൂട്ടുകാരുടെയാണെന്നു പറയും.
പിന്നീടാകും വീട്ടുകാർക്കു കാര്യ ങ്ങൾ മനസ്സിലാകുക. 25 വർഷങ്ങൾകൊണ്ട് ആ ഇഷ്ടങ്ങൾ വളർന്ന് വീട്ടിൽ അത്രതന്നെ വണ്ടികളായി... കുറെയെണ്ണം പണിപ്പുരയിലാണ്. ഓരോ കാറിനും ഓരോ കഥയുണ്ട്. ഒറിജിനാലിറ്റി അത്രമേൽ സൂക്ഷ്മതയോടെ കാത്തുസൂക്ഷിക്കുകയാണ് നിസാർ.
തിരുവനന്തപുരം വെഞ്ഞാറമൂട്, പിരപ്പൻകോട് പ്ലാവിള പുത്തൻവീട്ടിൽ പി.എസ്. നിസാറിനെ നാട്ടുകാർ അറിയുന്നത് വിന്റേജ് നിസാർ എന്നാകും. കാരണം വീട്ടിൽനിന്ന് ഇടയ്ക്കിടെ ഓരോ മോഡലുകൾ റൈഡിന് ഇറങ്ങുമ്പോൾ നാട്ടുകാർക്ക് ആദ്യം കൗതുകമായിരുന്നു. ഇപ്പോഴതു ശീലമായി. കോളജിൽ പഠിച്ചിരുന്ന കാലത്താണ് നിസാറിന് പഴയ മോഡൽ കാറുകളോട് താൽ പര്യം തോന്നുന്നത്. പണ്ടുമുതലേ വീട്ടിൽ കാറുണ്ടായിരുന്നെങ്കിലും അന്നൊന്നും അവ സൂക്ഷിച്ചില്ല. 1989ൽ ആണ് ആദ്യ വിന്റേജ് കാർ സ്വന്തമാക്കുന്നത്. 1970 മുൻപുള്ള ഫോക്സ് വാഗൻ ബീറ്റൽ. കുറച്ചുനാൾ കൊണ്ടുനടന്നെങ്കിലും കൃത്യമായി സംരക്ഷിക്കാൻ പറ്റാത്തതു കൊണ്ട് തന്നയാൾക്കു തന്നെ തിരികെ കൊടുത്തു. സ്വന്തമായി വരുമാനമായതിനുശേഷം ഇഷ്ടപ്പെട്ട മോഡലുകൾ ശേഖരിക്കാൻ തുടങ്ങി.
1942 ഫോഡ് ജെപി ഡബ്ല്യു, 1927 ഷെവർലെ എബി സീരീസ്, 1932 ഓസ്റ്റിൻ, ഓസ്റ്റിൻ റൂബി, 1962 അംബാസഡർ മാർക്ക് 1, 1968 അംബാസഡർ മാർക്ക് 2, 1969 ഫിയറ്റ് ഡിലൈറ്റ്, 1951 ഹിന്ദുസ്ഥാൻ 14, 1957 ബേബി ഹി ന്ദുസ്ഥാൻ, 1951 മോറിസ് മൈനർ, 1975 ബെൻസ് ഡബ്ല്യു 123, 1994 കോണ്ടസ എന്നിങ്ങനെ അപൂർവ ഷെഡിൽ മോഡലുകൾ വീട്ടിലെ നിരന്നുകിടപ്പുണ്ട്. പണി പൂർത്തിയാക്കാനുള്ളവ പറമ്പിലും കാണാം. ബുക്കും പേപ്പറും ഇൻഷുറൻസും ഉൾപ്പെടെ എല്ലാം കൃത്യമായി ചെയ്യും.
സ്വന്തം വർക്ഷോപ്പ്
この記事は Fast Track の August 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Fast Track の August 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650