ആകാശപൂവ്
Eureka Science|EUREKA-JAUGUST 2024
ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം
അനൂപ് അരവിന്ദാക്ഷൻ
ആകാശപൂവ്

വിടർന്നു നിൽക്കുന്ന പൂവ് എത്ര ഭംഗിയാണല്ലേ? ചെടി നട്ട്, നനച്ച്, വളമിട്ട്, പൂവ് വിരിയാനായി ഒരു കാത്തിരിപ്പുണ്ട് ഹോ! ഇനി ആ പൂവ് ആകാശത്ത് വിരിയുന്നതാണെങ്കിലോ? രണ്ട് ഫുട്ബോൾ ഗ്രൗണ്ടുകളെക്കാളും വലുതാണെങ്കിലോ? എന്തു ഭംഗിയായിരിക്കും! എത്രയോ ദൂരെ നിന്ന് അതിനെ കാണാനാവും! അങ്ങനെ വിരിയുമ്പോൾ ആ പൂവിനും എന്തു സന്തോഷമായിരിക്കും?

അങ്ങനെ വിരിഞ്ഞ ഒരു പൂവാണ് ഞാൻ. പക്ഷേ ഞാൻ വിരിഞ്ഞപ്പോൾ എനിക്ക് ഒട്ടും സന്തോഷമുണ്ടായിരുന്നില്ല. എന്തിന്, വിരിയാൻ പോലും എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഞാൻ വിരിഞ്ഞ നിമിഷം കുട്ടികളേ, നിങ്ങളുടെ കണ്ണുകൾ വറ്റി, വരണ്ടുനീറി, തൊലി ഉരുകിത്തിളച്ച് അടർന്നുവീണു. നിങ്ങളുടെ മാംസം വെന്തു കരിഞ്ഞ് ആവിയായിപ്പോയി, നിങ്ങളുടെ അസ്ഥികൾ പോലും ബാക്കിയില്ലാതായി. എല്ലാം ഏതാനും നിമിഷങ്ങൾകൊണ്ട് കഴിഞ്ഞു. ഇങ്ങനെയെല്ലാം ആലോചിച്ചു നോക്കൂ, എന്തു വേദനയായിരിക്കും എന്ന്. കുഞ്ഞുങ്ങളേ, നിങ്ങളെ വേദനിപ്പിക്കുമെങ്കിൽ, നിങ്ങളുടെ പുഞ്ചിരികൾ മായ്ച്ചു കളയുമെങ്കിൽ എനിക്ക് വിരിയാൻ ആഗ്രഹം ഉണ്ടാകുമോ? ഇപ്പോൾ നിങ്ങൾക്ക് എന്നെ മനസ്സിലായിട്ടുണ്ടാകും. ഹിരോഷിമയിലും നാഗസാ ക്കിയിലും അമേരിക്ക 'ലിറ്റിൽ ബോയ്' എന്നും ഫാറ്റ്മാൻ' എന്നും പേരുള്ള അണുബോംബുകൾ ഇട്ടപ്പോൾ വിരിഞ്ഞ തീ തുപ്പുന്ന രാക്ഷസപ്പൂവാണ് ഞാൻ. ഇങ്ങനെയുള്ള എന്നെ നിങ്ങൾക്ക് ഇഷ്ടമാകുമോ? എന്ത് ചോദ്യമാണ് അല്ലേ; എനിക്കുതന്നെ എന്നെ ഇഷ്ടമല്ല.

മനുഷ്യരാണ് എന്നെ വിരിയിച്ചത്. എന്തിനെന്നോ മനുഷ്യരെത്തന്നെ കൊല്ലാൻ. അവരുടെ വീടും സ്കൂളും കൃഷിസ്ഥലവും കെട്ടിടങ്ങളും പാലങ്ങളും അങ്ങനെ പ്രിയപ്പെട്ടവയെല്ലാം നശിപ്പിക്കാൻ. എന്നെ ആദ്യമായി വിരിയിച്ച “വിത്ത് ഒരു ബോംബായിരുന്നു. അതിന്റെ പേര് - ലിറ്റിൽ ബോയ്. ആ ആറ്റം ബോംബ്, ഭൂമിയിൽ വീണിട്ടല്ല പൊട്ടിയത്. മനപ്പൂർവം ഭൂമിയിൽ നിന്ന് അര കിലോമീറ്ററോളം മുകളിൽ വച്ച് പൊട്ടിക്കുകയാണ് ചെയ്തത്. എന്തിനെന്നോ? എങ്കിലേ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകൂ, കൂടുതൽ പേർ മരണപ്പെടൂ. മനുഷ്യൻ എന്തിനാണ് മനുഷ്യനെ ഇത്രത്തോളം വെറുക്കുന്നത്? കുട്ടികളേ, നിങ്ങൾക്ക് പരസ്പരം ഇത്രത്തോളം വെറുക്കാൻ ആവുമോ?

この記事は Eureka Science の EUREKA-JAUGUST 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Eureka Science の EUREKA-JAUGUST 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

EUREKA SCIENCEのその他の記事すべて表示
ഹൻലെ ഇരുളാകാശ സങ്കേതം
Eureka Science

ഹൻലെ ഇരുളാകാശ സങ്കേതം

വരൂ, കാണൂ... തികച്ചും വ്യത്യസ്തമായ ഈ സംരക്ഷിതപ്രദേശത്ത് വന്യമൃഗങ്ങൾ മാത്രമല്ല, ശുദ്ധാകാശവുമുണ്ട് എന്ന് നമ്മെ ക്ഷണിക്കുകയാണ് ഹൻലേ.

time-read
1 min  |
EUREKA-JAUGUST 2024
നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ
Eureka Science

നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ

നോവ എന്ന വാക്ക് നിങ്ങൾക്ക് അത്ര പരിചയമുണ്ടാവി ല്ല. എന്നാൽ, സൂപ്പർനോവ എന്ന പേര് മിക്കവാറും നിങ്ങൾക്ക് പരിചി തമായിരിക്കും. ഒരു ഭീമൻ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെയാണ് സൂപ്പർനോവ എന്ന് പറയുന്നത്. എന്നാൽ ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽ നടക്കുന്ന സ്ഫോടനമാണ് നോവ.

time-read
1 min  |
EUREKA-JAUGUST 2024
ആകാശപൂവ്
Eureka Science

ആകാശപൂവ്

ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം

time-read
2 分  |
EUREKA-JAUGUST 2024
അല്പം കടുവ കാര്യം
Eureka Science

അല്പം കടുവ കാര്യം

ആ വമ്പനും വസിത്തിയും ഞങ്ങളാ...

time-read
3 分  |
Eureka 2024 JULY
ഹായ് ! വേറിട്ട ഒരു ചെസ്ബോർഡ്
Eureka Science

ഹായ് ! വേറിട്ട ഒരു ചെസ്ബോർഡ്

ജൂലൈ 20 - അന്തർദേശീയ ചെസ് ദിനം

time-read
1 min  |
Eureka 2024 JULY
ബെന്നൂ യാത്ര
Eureka Science

ബെന്നൂ യാത്ര

ബെന്നു, എന്നുടെ പുന്നാരേ, നിന്നെക്കാണാൻ വരുന്നു ഞാൻ ഞങ്ങടെ കുട്ടൻ മൈക്കേൽ പുസിയോ തന്നൊരു നിൻ പേരെന്തു കിടു

time-read
1 min  |
Eureka 2024 JULY
ദാ വരുന്നു പരിസ്ഥിതി ദിനം
Eureka Science

ദാ വരുന്നു പരിസ്ഥിതി ദിനം

ഇക്കൊല്ലത്തെ കഠിനമായ ചൂട് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. കേരളത്തിൽ ഇങ്ങനെ ചൂടനുഭവപ്പെടുന്നത് സാധാരണമല്ല. നാലഞ്ചുവർഷം മുമ്പ് മഴ തിമിർത്തു പെയ്ത് വെള്ളപ്പൊക്കം ഉണ്ടായതും ഓർമ്മയില്ലേ? ഈ വർഷത്തെ തണുപ്പുകാലവും സാധാരണ പോലെ ആയിരുന്നില്ല. കേരളത്തിലെ കാലാവസ്ഥയ്ക്ക് എന്തുപറ്റി? ഇവിടെ മാത്രം ഉള്ളതല്ല ഈ മാറ്റം. നമ്മുടെ ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ചൂട് കൂടുന്നുണ്ടത്രേ. അപ്പോൾ കരയെന്നപോലെ കടലും അമിതമായി ചൂടാകും. ഭൂമിയുടെ ധ്രുവങ്ങളിലെ ഐസ് ഉരുകും. കടലിൽ വെള്ളം കൂടും. അങ്ങനെ വരുമ്പോൾ ചില ദ്വീപുകളും കടലിനോടു ചേർന്നുകിടക്കുന്ന കേരളം പോലുള്ള സ്ഥലത്തെ തീരപ്രദേശങ്ങളുമാണ് വിഷമത്തിലാകാൻ പോകുന്നത്.

time-read
2 分  |
EUREKAJUNE 2024
അക്യുപങ്ചർ
Eureka Science

അക്യുപങ്ചർ

ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.

time-read
1 min  |
EUREKA 2024 MAY
കഴുത്തും കണ്ണും
Eureka Science

കഴുത്തും കണ്ണും

പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.

time-read
1 min  |
EUREKA 2024 MAY
പ്രകൃതിയുടെ സമ്മാനങ്ങൾ
Eureka Science

പ്രകൃതിയുടെ സമ്മാനങ്ങൾ

കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്

time-read
1 min  |
EUREKA 2024 MAY