ആദ്യകാലങ്ങളിൽ ലൈബ്രറി സയൻസ് എന്നു മാത്രം പറഞ്ഞിരുന്ന പഠനശാഖ അറുപതുകളിലാണ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ് എന്ന പേരിലേക്കു മാറിത്തുടങ്ങിയത്. ഡോക്യുമെന്റേഷൻ സയൻസ്, ഡോക്യുമെന്റേഷൻ മാനേജ്മെന്റ് എന്നീ പേരുകളിലും ഇവ അറിയപ്പെട്ടിരുന്നു.
പഠനവും യോഗ്യതയും
കംപ്യൂട്ടർ സയൻസ്കൂടി ഉൾപ്പെടുന്നതാണ് ആധുനിക ലൈബ്രറി സയൻസ്. വിജ്ഞാന ഉറവിടങ്ങൾ, ഡിജിറ്റൽ ലൈബ്രറികൾ, മാനേജ്മെന്റ്, റിസർച് മെത്തേഡ്സ്, പ്രസിദ്ധീകരണം, ഡേറ്റ മാനേജ്മെന്റ് തുടങ്ങിയവയും ഇതിൽപ്പെടുന്നു. സർട്ടിഫിക്കറ്റ്, ഡിഗ്രി, മാസ്റ്റർ ഡിഗ്രി, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ തുടങ്ങിയ കോഴ്സുകൾ ആണ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ് ശാഖയിലുള്ളത്. CLISc, BLISc, MLISc/MLibISc, PhD, Post-Doctoral എന്നീ പേരുകളിൽ ഈ കോഴ്സുകൾ അറിയപ്പെടുന്നു. പത്താം ക്ലാസോ പ്ലസ് ടുവോ കഴിഞ്ഞവർക്ക് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിനു ചേരാം. ബിഎഡ്, എംഎഡ് കോഴ്സുകൾക്കു സമാനമായ ഡിഗ്രി, മാസ്റ്റർ ഡിഗ്രി എന്നിവയ്ക്കു ചേരാൻ 50% മാർക്കോടെ ബിരുദം പാസാകണം. MLIScയും NET, JRF തുടങ്ങിയവയും നേടുന്നവർക്കു പിഎച്ച്ഡിക്കു ചേരാം.
പഠനസൗകര്യങ്ങൾ
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നിവയാണു കേരളത്തിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നത്.
കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകൾ, കളമശേരി രാജഗിരി കോളജ്, കോഴിക്കോട് ഫാറൂഖ് കോ ളേജ് എന്നിവിടങ്ങളിൽ രണ്ടു വർഷ സംയോജിത MLISc MLibISc കോഴ്സുകൾ നടക്കുന്നു.
ചങ്ങനാശേരി എസ്ബി കോളജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, ഏറ്റുമാനൂരപ്പൻ കോളജ്, മൂവാറ്റുപുഴ ഇലാഹിയ കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തുടങ്ങിയവ BLISc, MLISc കോഴ്സുകൾ നടത്തുന്നുണ്ട്.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരു കേന്ദ്രത്തിലെ ഡോക്യുമെന്റേഷൻ റിസർച് ആൻഡ് ട്രെയിനിങ് (DRTC) MS in Library & Information Science.എന്ന പേരിലാണു കോഴ്സ്. ഇതിനു കേന്ദ്ര സർക്കാർ ഫെലോഷിപ് ലഭിക്കും.
വാരാണസി BHU, മുംബൈ TISS, ഡൽഹി, മദ്രാസ്, അലി ഗഡ്, പോണ്ടിച്ചേരി തുടങ്ങിയ സർവകലാശാലകൾ എന്നിവിടങ്ങളിലും ലൈബ്രറി സയൻസ് കോഴ്സുകളുണ്ട്.
この記事は Thozhilveedhi の June 17,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Thozhilveedhi の June 17,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
3434 കി.മീ. സഞ്ചരിച്ച് ആ പെൻഗ്വിൻ എന്തിനു വന്നു?!
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
വിസ്മയപഥത്തിലെ അക്ഷരങ്ങൾ
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
വീണുടഞ്ഞ 'കിരീടം' വീണ്ടെടുത്ത രാജാവ്
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ
ഐസ്ക്രീം നിർമാണം കൂൾ കൂളായി ഒരു സംരംഭം!
കാലാവസ്ഥയിലെ മാറ്റവും ആഘോഷവേളകൾ വർധിച്ചതുമൊക്കെ ഐസ്ക്രീം വിപണനത്തിനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്
ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ ദേശീയ, രാജ്യാന്തര സ്ഥാപനങ്ങൾ
ഹോട്ടൽ മാനേജ്മെന്റ് പഠന, തൊഴിൽ അവസരങ്ങളെക്കുറിച്ചു മുൻ ലക്കങ്ങളിൽനിന്നു തുടർച്ച
സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവർക്കും നഴ്സാകാം
LATEST UPDATE
വ്യോമസേനയിൽ 336 ഓഫിസർ
പ്രവേശനം AFCAT / എൻസിസി സ്പെഷൽ എൻട്രിയിലൂടെ
ആർമി ഓർഡനൻസ് കോർ 723 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയടക്കമുള്ള വിശദവിവരങ്ങൾ https:// aocrecruitment.gov.inൽ വൈകാതെ പ്രസിദ്ധീകരിക്കും
നേവൽ ഡോകാഡ് സ്കൂളിൽ അപ്രന്റിസ്
വിവരങ്ങൾ www.indiannavy.nic.in ൽ ഉടൻ പ്രസിദ്ധീകരിക്കും.
ആരോഗ്യകേരളത്തിൽ 154+ഒഴിവ്
മലപ്പുറത്ത് 154 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ കരാർ നിയമനം • അപേക്ഷ നവംബർ 30 വരെ