നഞ്ചമ്മയെ നേരിൽ കാണുക അത്ര എളുപ്പമായിരുന്നില്ല. എല്ലാ ദിവസവും യാത്രകളും അനുമോദന ചടങ്ങുകളുമാണ്. ഞായറാഴ്ച ഉച്ചയ്ക്കു മുൻപ് വീട്ടിലെത്താനാണ് മകൻ ശ്യാം പറഞ്ഞത്. ഉച്ച കഴിഞ്ഞാൽ നഞ്ചമ്മ വയനാട്ടിലേക്കു പോകും. ഞായറാഴ്ച രാവിലെ നാലു മണിക്ക് എറണാകുളത്തു നിന്ന് അട്ടപ്പാടിയിലേക്ക്. അവധി ദിവസമായതു കൊണ്ട് വഴിയിൽ തിരക്കു കുറവായിരുന്നു. ദൂരെ മലയിടുക്കുകൾക്കു മുകളിൽ മഴക്കാറു മൂടിനിന്നു. മിക്ക ദിവസവും മഴയുള്ളതിനാൽ ചുരത്തിൽ അങ്ങിങ്ങായി വെള്ളച്ചാട്ടങ്ങൾ കാണാം. വ്യൂ പോയിന്റിൽ സാധാരണ കാണുന്ന ആൾത്തിരക്കില്ല. രണ്ടോ മൂന്നോ പേർ മാറിനിന്ന് സെൽഫി എടുക്കുന്നു. സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേർന്നുള്ള അട്ടപ്പാടി ചെക്പോസ്റ്റ് കടന്നു, മുക്കാലിയും കൽക്കണ്ടിയും കഴിഞ്ഞ് മല്ലീശ്വരൻ കോവിലും താണ്ടി മുന്നോട്ട്.
അഗളിയിലെ നക്കുപതിപിരിവ് എന്ന ഊരിൽ എത്തുമ്പോൾ സമയം പതിനൊന്നു കഴിഞ്ഞിരുന്നു. ദേശീയ പുരസ്കാര ജേതാവിനെ അഭിനന്ദിച്ചുള്ള ബാനറുകൾ ഉണ്ടായരുന്നതുകൊണ്ട് വീടു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല. ഊര് എന്നു പറയുമ്പോൾ പുറത്തുനിന്നുള്ളവർ മനസ്സിൽ കാണുന്ന പരമ്പരാഗത ചിത്രമല്ല. കുറച്ചു സ്ഥലം, അവിടെ കുറെ വീടുകൾ. സർക്കാരിന്റെ ഭവന പദ്ധതിയിലൂടെയാണ് നഞ്ചമ്മയുടെ കുടിക്കാർക്കെല്ലാം പുതിയ വീടുകൾ കിട്ടിയത്. ഊരിൽ രണ്ടു സെന്റ് ഭൂമിയിലാണു നഞ്ചമ്മയുടെ വീട്. ചെറിയ വീടാണ്. വീടിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും ആൾത്തിരക്കും. തിരക്കിനിടയിൽനിന്നു നഞ്ചമ്മയുടെ മകൻ ഇറങ്ങിവന്നു.
“നിങ്ങൾ ഇരിക്ക് തൃശൂർ ഒരു മീറ്റിംങ് ഉണ്ടായിരുന്നു. പുലർച്ചേ എത്തിയതേയുള്ളൂ. ഈ വന്നവരൊന്ന് പൊക്കോട്ടെ. ഞാൻ അമ്മയോട് പറയാം.''- ശ്യാം പറഞ്ഞു. ശ്യാം നഞ്ചമ്മയുടെ ഇളയ മകനാണ്. രണ്ടു മക്കളാണു നഞ്ചമ്മയ്ക്ക്.
ശ്യാമിനു രണ്ടു മക്കളുണ്ട്. രണ്ടു വയസ്സുകാരൻ വിശ്വനാഥനും ഒരു വയസ്സുകാരൻ വിഘ്നഷും. രണ്ടുപേരും തിണ്ണയിലിരുന്നു കരയുന്നുണ്ട്. അവർക്ക് അച്ഛനെ കാണണം, അമ്മയെ കാണണം, ആത്തയുടെ മടിയിലിരുന്നു പാട്ടു കേൾക്കണം.
‘ആത്ത... ആത്ത.. മഞ്ച സാരി...
この記事は Manorama Weekly の August 20, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の August 20, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കൊതിയൂറും വിഭവങ്ങൾ
സ്ട്രോബറി മക്രോൺസ്
മോഹൻ സിതാരയുടെ താരാട്ടുകൾ
മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സം ഗീതസംവിധായകനാണ് മോഹൻ സിതാര
മുയൽ വളർത്തൽ ശ്രദ്ധയോടെ വേണം
പെറ്റ്സ് കോർണർ
ഏറെ പ്രിയപ്പെട്ടവർ
കഥക്കൂട്ട്
പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്