അന്നും ഇന്നും മിന്നും താരം
Manorama Weekly|September 03, 2022
നമുക്ക് ജീവിതത്തിൽ ചെയ്യാൻ പറ്റാത്തതല്ലേ സിനിമയിൽ ചെയ്യുന്നത്. ഇന്ന് മന്ത്രിയായും നാളെ ഭിക്ഷക്കാരിയായും അഭിനയിക്കാം. അത് ഈ ജോലിയുടെ ഭാഗ്യമാണ്.
സന്ധ്യ കെ.പി
അന്നും ഇന്നും മിന്നും താരം

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് വട്ടേക്കാട് ഗവൺമെന്റ് സ്കൂളിൽ പൊള്ളുന്ന വെയിലത്ത് ‘ജലധാര പമ്പ് സെറ്റ് സിൻസ് 1968 എന്ന സിനിമയുടെ ഷൂട്ടിലാണ് മലയാളത്തിന്റെ പ്രിയ നായിക ഉർവശി. 43 വർഷമായി മലയാളത്തിൽ നിത്യസാന്നിധ്യമാണ് ഉർവശി. അഞ്ചു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും നേടി.

പതിമൂന്നാം വയസ്സിൽ 'മുന്താണെ മുടിച്ച് എന്ന ചിത്രത്തിലൂടെ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച ഉർവശി, ദക്ഷിണേന്ത്യൻ ഭാഷകളിൽ എഴുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ നിന്ന് കുറച്ച് കാലം മാറി നിന്നപ്പോഴും തമിഴ് സിനിമകളിൽ സജീവമായി. പോയ വർഷങ്ങളിൽ റിലീസ് ചെയ്ത 'സൂര പോട് ', 'മൂക്കുത്തി അമ്മൻ', 'പുത്തം പുതുകാലൈ', ഈ വർഷം തിയറ്ററുകളിലെത്തിയ വീട്ടിലെ വിശേഷം' എന്നീ ചിത്രങ്ങളിലെ പ്രകടനം ദേശീയ ശ്രദ്ധ നേടി. മലയാളത്തിൽ കാമ്പുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവിനാണ് ഉർവശി തയാറെടുക്കുന്നത്. പുത്തൻ സിനിമാവിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയതാരം മനസ്സുതുറക്കുന്നു:

"ജലധാര പമ്പ് സെറ്റ് സിൻസ് 1968 എന്ന പേരു പുതുമയുള്ളതാണ്. അതിൽ ഉർവശി അഭിനയിക്കുമ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ടാകും?

ടൈറ്റിൽ പോലെ തന്നെ കുറച്ചു വ്യത്യസ്തമായ ഒരു കഥയാണ്. വർഷങ്ങളോളം ഒരു കോടതിയിൽ കേസ് നടത്തുന്നതും ഹ്യൂമറും ചേർത്തൊരു സിനിമ. ഞാൻ ആദ്യമായിട്ടാണ് ഇന്ദ്രൻസേട്ടന്റെ കൂടെ അദ്ദേഹം ബിസി ആയതിനു ശേഷം വർക്ക് ചെയ്യുന്നത്. പിന്നെ കുഞ്ഞിലേ മുതൽ ഞാൻ കാണുന്ന ടി.ജി.രവിച്ചേട്ടൻ. ഞാൻ അഭിനയിക്കുന്ന കാര്യം ആലോചിക്കുന്നതിനു മുൻപേ എന്റെ വീട്ടിൽ വരാറുള്ള എന്റെ അച്ഛന്റെ സ്നേഹിതനാണ്. കലച്ചേച്ചിയുടെ ( മൂത്ത ചേച്ചിയായ കലാരഞ്ജിനി) കൂടെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1999ൽ ആയിരംമേനി' എന്ന സിനിമയിൽ അഭിനയിച്ചതിനുശേഷം ആറു വർഷങ്ങൾ കഴിഞ്ഞ് സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ'യിലൂടെ തിരിച്ചു വരുമ്പോൾ കിട്ടാൻ പോകുന്ന റോളുകളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നോ ?

എനിക്കെന്തെങ്കിലും ചെയ്യാൻ ഇല്ലെങ്കിൽ സത്യേട്ടൻ എന്നെ വിളിക്കില്ല എന്ന വിശ്വാസമുണ്ടായിരുന്നു. അതൊരു വെല്ലുവിളിയുയർത്തിയ കഥാപാത്രമായിരുന്നു. ഒരു ഭാഗ്യമായിരുന്നു.

この記事は Manorama Weekly の September 03, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の September 03, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示