"ഭാഗ്യജാതകത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ചു ഷീലയ്ക്ക് രസകരമായ ഓർമകളാണുള്ളത്. പി.ഭാസ്കരൻ അക്കാലത്ത് പ്രശസ്തമായ മൂന്നു സിനിമകൾ സംവിധാനം ചെയ്തു കഴിഞ്ഞു. അദ്ദേഹം രാമുകാര്യാട്ടിനോടൊപ്പം സംവിധാനം ചെയ്ത "നീലക്കുയിൽ' 1954ൽ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടി. 1954 എന്ന വർഷത്തിന് ഒരു സവിശേഷതയുണ്ട്. ആ വർഷമാണ് ദേശീയ ചലച്ചിത്ര പുരസ്കാരം നിലവിൽ വന്നത്.
ടി.കെ.പരീക്കുട്ടി നിർമിച്ച "നീലക്കുയിൽ' മലയാള സിനിമയെ പലവിധത്തിലും മാറ്റിമറിച്ചു. ഉറൂബ് എഴുതിയ തിരക്കഥയും എ. വിൻസന്റിന്റെ ഛായാഗ്രഹണവും പി.ഭാസ്കരന്റെ വരികളും കെ. രാഘവന്റെ സംഗീതവും കെ.പി. ശങ്കരൻകുട്ടിയുടെ കലാസംവിധാനവും "നീലക്കുയിലി'ലൂടെ മലയാള സിനിമയെ മറ്റൊരു തലത്തിലേക്കുയർത്തി. എല്ലാരും ചൊല്ലണ്', 'മാനെന്നും വിളിക്കില്ല', 'കായലരികത്തു വലയെറിഞ്ഞപ്പം, "കുയിലിനെത്തേടി' തുടങ്ങിയ ഗാനങ്ങളിലൂടെ പി.ഭാസ്കരൻ എന്ന ഗാനരചയിതാവു മലയാള സിനിമ യുടെ അനിവാര്യഘടകമായി. "നീലക്കുയിലി'ൽ ഒരു പ്രധാന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. സിനിമയിൽ വരുന്നതിനു വളരെ മുൻപേ കവിയെന്ന നിലയിലും സ്വാതന്ത്ര്യസമരസേനാനിയെന്ന നിലയിലും കമ്യൂണിസ്റ്റ് സഹയാത്രികനെന്ന നിലയിലും പി.ഭാസ്കരൻ മലയാളികൾക്കു സുപരിചിതനായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കവിത എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യ സമാഹാരം ഇരുപതാം വയസ്സിലാണു പ്രസിദ്ധീകരിച്ചത്. വയലാർ ഗർജിക്കുന്നു' എന്ന കവിതാസമാഹാരം തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടിരുന്നു. പി. ഭാസ്കരൻ പിൽക്കാലത്ത് നാൽപത്തിയേഴോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമിച്ചു. ഒറ്റക്കബിയുള്ള തംബുരു', 'ഓർക്കുക വല്ലപ്പോഴും', 'ഒസ്യത്ത്', 'പാടും മൺതരികൾ' തുടങ്ങിയ കൃതികളിലൂടെ അദ്ദേഹം മലയാള സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ അവാർഡും വള്ളത്തോൾ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ദാനിയൽ അവാർഡിനും പി. ഭാസ്കരൻ അർഹനായി.
ആദ്യത്തെ കൺമണി
この記事は Manorama Weekly の October 01, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の October 01, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നായ്ക്കളിലെ എലിപ്പനി
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചോക്ലേറ്റ് പാൻ കേക്ക്
പേരിന്റെ പൊല്ലാപ്പ്
കഥക്കൂട്ട്
വിജയപൂർവം ഹൃദയം
നെഞ്ചുവേദന വന്നാൽ എത്രയും വേഗം അടുത്തുള്ള ഡോക്ടറെ കാണണം
കൊതിയൂറും വിഭവങ്ങൾ
സ്ട്രോബറി മക്രോൺസ്
മോഹൻ സിതാരയുടെ താരാട്ടുകൾ
മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സം ഗീതസംവിധായകനാണ് മോഹൻ സിതാര
മുയൽ വളർത്തൽ ശ്രദ്ധയോടെ വേണം
പെറ്റ്സ് കോർണർ
ഏറെ പ്രിയപ്പെട്ടവർ
കഥക്കൂട്ട്
പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ