തമിഴിൽ എംജിആറിന്റെയും മലയാളത്തിൽ സത്യന്റെയും നായികയായി അഭിനയജീവിതത്തിനു തുടക്കം കുറിക്കാൻ പറ്റിയതു മുതൽ ഷീലയുടെ ഭാഗ്യജാതകം തെളിഞ്ഞു എന്നു വേണം പറയാൻ. കാത്തിരുന്ന നായികയെ കണ്ടെത്തിയതുപോലെ രണ്ടു ഭാഷകളും ഈ പുതിയ നടിയെ കൈനീട്ടി സ്വീകരിച്ചു. എം ജിആർ എന്ന എം.ജി.രാമചന്ദ്രൻ അന്ന് ഉദയസൂര്യനല്ല, ഉച്ചപൂര്യനാണ്. പുരട്ച്ചി തലൈവൻ വിപ്ലവനായകൻ എന്നു വിശേഷി പ്പിച്ച തമിഴ് ജനത അദ്ദേഹത്തിന്റെ മാസ്മരികതയ്ക്ക് അടിപ്പെട്ടിരുന്ന കാലം.
ബുദ്ധവിഹാരങ്ങളുടെ കേന്ദ്രമായ ശ്രീലങ്കയിലെ കാൻഡിയിലാണ് എംജിആർ ജനിച്ചത്. അച്ഛൻ ഗോപാലമേനോൻ എം ജിആറിന്റെ മൂന്നാം വയസ്സിൽ മരിച്ചതോടെ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കൈപിടിച്ച് അമ്മ സത്യഭാമ തമിഴ്നാട്ടിലെ കുംഭകോണത്തെ ബന്ധുവീട്ടിലേക്കു മടങ്ങി. പാലക്കാട് മരുതൂർ സ്വദേശിയായ ആ അമ്മയുടെ പ്രാരബ്ധങ്ങളുടെ നടുവിലാണ് എംജിആറും മൂത്ത സഹോദരൻ ചക്രപാണിയും വളർന്നത്. ദാരിദ്ര്യം കാരണം മൂന്നാം ക്ലാസ്സിൽ രാമചന്ദ്രൻ പഠിത്തം നിർത്തി. മധുര ഒറിജിനൽ ബോയ്സ് എന്ന നാടകക്കമ്പനിയിൽ കുട്ടിവേഷം കെട്ടിയതു രണ്ടുനേരത്തെ ഭക്ഷണം കണ്ടു മാത്രമായിരുന്നു. അമ്മയായിരുന്നു എംജിആറിന്റെ ഏറ്റവും വലിയ ദൈവം. ചെന്നൈയിൽ അദ്ദേഹത്തിന്റെ സ്റ്റുഡിയോയ്ക്ക് സത്യ എന്നു പേരിട്ടത് അമ്മ സത്യഭാമയുടെ ഓർമയിലാണ്. ചെറുപ്പത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തകനായി, രാമചന്ദ്രൻ. 1936ൽ എല്ലിസ് ഡങ്കൻ സംവിധാനം ചെയ്ത "സതി ലീലാവതി'യിലൂടെ സിനിമയിലെത്തി. 1947ൽ പുറത്തിറങ്ങിയ രാജകുമാരി' എന്ന സിനിമ അദ്ദേഹത്തിന്റെ ജാതകം തിരുത്തി. എം .കരുണാനിധിയായിരുന്നു രാജകുമാരിയുടെ തിരക്കഥാകൃത്ത്. രാജകുമാരിയിലൂടെ എംജിആർ തമിഴകത്തിന്റെ സൂപ്പർ താരമായി. പിന്നീട് ഇരുപത്തിയഞ്ചു വർഷത്തോളം അദ്ദേഹം സിനിമയിലെ മാത്രമല്ല, തമിഴ് ജനതയുടെ ഹൃദയത്തിലെയും ഏകഛത്രാധിപതിയായി.
この記事は Manorama Weekly の October 08, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の October 08, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നായ്ക്കളിലെ എലിപ്പനി
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചോക്ലേറ്റ് പാൻ കേക്ക്
പേരിന്റെ പൊല്ലാപ്പ്
കഥക്കൂട്ട്
വിജയപൂർവം ഹൃദയം
നെഞ്ചുവേദന വന്നാൽ എത്രയും വേഗം അടുത്തുള്ള ഡോക്ടറെ കാണണം
കൊതിയൂറും വിഭവങ്ങൾ
സ്ട്രോബറി മക്രോൺസ്
മോഹൻ സിതാരയുടെ താരാട്ടുകൾ
മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സം ഗീതസംവിധായകനാണ് മോഹൻ സിതാര
മുയൽ വളർത്തൽ ശ്രദ്ധയോടെ വേണം
പെറ്റ്സ് കോർണർ
ഏറെ പ്രിയപ്പെട്ടവർ
കഥക്കൂട്ട്
പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ