കുട്ടൻ നായർ എനിക്ക് ആരാണ്?
Manorama Weekly|December 24,2022
വഴിവിളക്കുകൾ
കുരീപ്പുഴ ശ്രീകുമാർ
കുട്ടൻ നായർ എനിക്ക് ആരാണ്?

മലയാളത്തിലെ ശ്രദ്ധേയനായ കവിയാണ് കുരീപ്പുഴ ശ്രീകുമാർ. 1955 ഏപ്രിൽ 10ന് പി.എൻ. ശാസ്ത്രിയുടെയും കെ.കമലമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ ജനിച്ചു. പെണങ്ങുണ്ണി, ശ്രീകുമാറിന്റെ ദുഃഖങ്ങൾ, രാഹുലൻ ഉറങ്ങുന്നില്ല. അമ്മ മലയാളം, നരകത്തിലേക്ക് ഒരു ടിക്കറ്റ് (നഗ്നകവിതകൾ), ഇത്തിരി സ്നേഹമുണ്ടോ സിറിഞ്ചിൽ, കീഴാളൻ തുടങ്ങിയവയാണു പ്രധാന കൃതികൾ. കീഴാളന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വൈലോപ്പിള്ളി പുരസ്കാരം, കേസരി പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ അവാർ ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവിതപങ്കാളി: കെ. സുഷമകുമാരി. മകൻ: നെസിൻ.

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ ആദ്യ ഗ്രീഷ്മങ്ങളിലൊന്നിലാണ് കുട്ടൻ നായരെ ഞാൻ കാണുന്നത്. പൊരി വെയിലത്തു നിന്ന എന്നെ കുട്ടൻ നായരാണു കണ്ടത് എന്നു പറയുന്നതാണു ശരി. ഒരു വട്ടമേ കണ്ടിട്ടുള്ളൂ. കൊല്ലം ശ്രീനാരായണ കോളജിലെ പഠനകാലം. കവിത തലയ്ക്കു പിടിച്ച് ലൈബ്രറിയിലും തെരുവിലും കഴിഞ്ഞു കൂടിയ പകലുകൾ. ഇഷ്ടകവി ഇടപ്പള്ളി രാഘവൻ പിള്ള. കൊല്ലത്തു വച്ച് അപമൃത്യുവിന് ഇരയായ ഇടപ്പള്ളി.

この記事は Manorama Weekly の December 24,2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の December 24,2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示