ഓർമകൾ കോർത്ത് മാല
Manorama Weekly|February 01,2023
എന്റെ ആദ്യത്തെ ഹിന്ദി ചിത്രമാണ് സലാം വെങ്കി. കജോൾ ആണ് ചിത്രത്തിലെ നായിക. കുഞ്ഞുങ്ങളെപ്പോലെയാണ് കജോൾ, പെട്ടെന്ന് അടുത്തു. എന്റെ ഭാഗം ചിത്രീകരണം പൂർത്തിയാക്കി തിരിച്ചുവരുമ്പോൾ അവർ കേക്ക് വാങ്ങി മുറിച്ചു. ആമിർ ഖാനുമുണ്ട് ചിത്രത്തിൽ. ഏറ്റവും സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം സെറ്റിൽ. ആദ്യം കണ്ടപ്പോൾ ആമിർ ഖാൻ ആണെന്ന് മനസ്സിലായില്ല.
സന്ധ്യ  കെ.പി.
ഓർമകൾ കോർത്ത് മാല

എന്റെ അച്ഛന്റെ അച്ഛൻ കോട്ടുക്കോയിക്കൽ വേലായുധൻ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്നു. ഗുരുവിന്റെ ജീവചരിതം  എഴുതിയ ശിഷ്യനാണ്. ഗുരുവിന്റെ സന്തത സഹചാരിയായിരുന്നു ഒരുപാടു വർഷം. പിന്നീട് സ്വാമി തന്നെ ഒരു കുതിരപ്പവൻ നൽകി "വേലായുധൻ പോകണം. പോയി കുടുംബം നടത്തണം' എന്നു പറഞ്ഞ് തിരിച്ചയച്ചു. ഗുരുവും കുമാരനാശാനും നിറഞ്ഞു നിൽക്കുന്നതാണു ഞങ്ങളുടെ കുടുംബകഥകളെല്ലാം... ' -മാലാ പാർവതി പറയുന്നു.

മാലാ പാർവതിയെ മലയാളികൾക്കു പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ടതില്ല. അവതാരകയായും മനഃശാസ്ത്രജ്ഞയായും അഭിനേതാവായും ഉൾക്കാഴ്ചയിലൂടെയും സുപ്രഭാതത്തിലൂടെയും സിനിമകളിലൂടെയും ചർച്ചകളിലൂടെയുമെല്ലാം നമ്മുടെ സ്വീകരണമുറികളിൽ എത്രയോ കാലമായി പാർവതിയുണ്ട്.

"ഉൾക്കാഴ്ച എന്ന പരിപാടി മാത്രം കണ്ട് എന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. ഇന്റർവ്യൂ ചെയ്തിരുന്ന പാർവതിയെയാണ് ഞങ്ങൾക്കിഷ്ടം എന്ന് പറയുന്നവരുണ്ട്. സൈക്കോളജിസ്റ്റായി തന്നെ നിലനിന്നിരുന്നാൽ മതി എന്നും മിടുക്കി പോലുള്ള പരിപാടികളുടെ ഭാഗമാകുന്നതാണ് നല്ലതെന്നും പറയുന്നവരുണ്ട്. ചിലർ പറയും അഭിനേതാവാകുന്നതാണ് നല്ലതെന്ന്. നീലത്താമര'യാണ് എന്റെ ഏറ്റവും നല്ല സിനിമ എന്ന് പലരും പറയാറുണ്ട്. 'ഗോദ'യാണ് വേറെ ചിലർക്കിഷ്ടം. ചില പറയും "ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. അതിനപ്പുറവും ഇപ്പുറവുമില്ല. ചിലര് പറയും "കൂടെയാണ് നല്ലത് എന്ന്. കൂടെ കണ്ടിട്ട് മറ്റ് ഭാഷകളിൽനിന്ന് ധാരാളം അവസരങ്ങൾ വന്നിട്ടുണ്ട്. ഭീഷ്മപർവം കണ്ടിട്ട് ഇപ്പോഴാണ് നിങ്ങൾ ഒരു നടിയായത് എന്നു പറഞ്ഞവരുണ്ട്. ഓരോ സമയവും ആളുകൾ പുതിയ എന്നെ കണ്ടെത്തുകയാണ്. ഞാനും. മനഃശാസ്ത്രവും അഭിനയവുമാണ് എന്നോട് കൂടുതൽ അടുത്തു നിൽക്കുന്നത്. ഈ രണ്ട് തൊഴിലുകൾക്കും പരസ്പരബന്ധമുണ്ട്. ' - തട്ടും തടവുമില്ലാതെ മാലാ പാർവതി പറഞ്ഞു തുടങ്ങുന്നു. തിരുവനന്തപുരത്തെ സർവകയിലെ തിരക്കൊഴിഞ്ഞ കോണിലിരുന്നു മാലാ പാർവതിയുമായി നടത്തിയ ദീർഘസംഭാഷണത്തിൽനിന്ന്

 കുമാരനാശാന്റെ ഭാര്യ

この記事は Manorama Weekly の February 01,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の February 01,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示