ജീവിതം ഇപ്പോൾ സംഗീതസാന്ദ്രം
Manorama Weekly|April 08,2023
അമ്മമനസ്സ്
 സുജാത രമേഷ്
ജീവിതം ഇപ്പോൾ സംഗീതസാന്ദ്രം

 മോൾക്ക് സംസാരശേഷി കുറവായിരുന്നു. പക്ഷേ, പാട്ടുകൾ വലിയ ഇഷ്ടമായിരുന്നു. ഒറ്റ തവണ കേട്ടാൽ മതിയായിരുന്നു അവൾക്ക് ഒരു പാട്ട് മുഴുവനായി പഠിക്കാൻ. മോളുടെ അഭിരുചി മനസ്സിലാക്കി അവളെ സംഗീതക്ലാസിൽ ചേർത്തു.

ഞങ്ങളുടെ മോൾ പൂജാ രമേഷിന് മൂന്നര വയസ്സുള്ള സമയം. കൊടകരയിലെ വീടിനു സമീപത്തുള്ള കോൺവെന്റ് സ്കൂളിലാണ്  അവൾ അന്നു പഠിക്കുന്നത്. ഒരു ദിവസം ക്ലാസിൽ നിന്ന് മോൾ ഇറങ്ങി നടന്നു. ശരവേഗത്തിൽ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന നാഷണൽ ഹൈവേലക്ഷ്യമാക്കി അവൾ ഒറ്റയ്ക്ക് നടന്നു പോകുന്നത് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാർ കണ്ടു. അപകടം തി രിച്ചറിഞ്ഞ അവർ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് അവളെ നഷ്ടമാകുമായിരുന്നു. മോൾക്ക് ഓട്ടിസമാണെന്ന് അറിഞ്ഞിട്ടും സ്കൂളിൽ പ്രവേശനം ലഭിച്ചത് ഒരു ഭാഗ്യമായി ഞങ്ങൾ കരുതിയിരുന്നു. പക്ഷേ, ഈ സംഭവം ഞങ്ങൾക്ക് വലിയൊരു ആഘാതമായി. അതിനുശേഷം അവൾ പഠിച്ച സ്കൂളുകളിലും ബിരുദക്ലാസിലും വരെ തുണയായി ഞാൻ കൂടെ ഇരുന്നു. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെ തൃശൂർ മോഡൽ ഗേൾസിൽ, പിന്നെ സംഗീത ബിരുദക്ലാസിൽ ഒക്കെ അവളോടൊപ്പം നിഴൽപോലെ..

この記事は Manorama Weekly の April 08,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の April 08,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。