എന്റെ ഗോഡ്ഫാദർ പിള്ള സാർ
Manorama Weekly|July 08,2023
തമാശയ്ക്ക് ജനിച്ച ഒരാൾ 
സിദ്ദിഖ്
എന്റെ ഗോഡ്ഫാദർ പിള്ള സാർ

നിങ്ങൾക്കു മാജിക്കിൽ വിശ്വാസമുണ്ടോ? എനിക്കു വിശ്വാസമുണ്ട്. കാലം നമുക്കൊക്കെ വേണ്ടി കാത്തുവയ്ക്കുന്ന ചില മാജിക്കിൽ. അങ്ങനൊരു മാജിക്കാണ് എൻ.എൻ.പിള്ള എന്ന ഞങ്ങളുടെ പിള്ള സാർ, നിങ്ങളുടെയൊക്കെ അഞ്ഞൂറാൻ. പിള്ള സാറിനെ ആദ്യമായി കാണുമ്പോൾ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. കലൂരിലുള്ള സഹൃദയ വായനശാലയിലെ അംഗമാണ് ഞാനന്ന്. ഒരു ഓണക്കാലം. സഹൃദയയുടെ ജൂബിലി ആഘോഷവും ഓണാഘോഷവും നടക്കുന്ന സമയമാണ്. പത്തു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളിൽ അമച്വർ നാടകങ്ങളും പ്രഫഷനൽ നാടങ്ങളുമുണ്ടായിരുന്നു. പരിപാടി നടക്കുന്ന മൈതാനത്തു കറങ്ങിത്തിരിഞ്ഞ് ഞാനും കൂട്ടുകാരുമുണ്ട്. ആ പത്തു ദിവസം ഞങ്ങൾക്ക് ഉത്സവമാണ്. നാടകം കാണാനല്ല ഞങ്ങൾ അവിടെ ചെല്ലുന്നത്. നാടകം കാണാൻ വന്നവർക്കു പണി കൊടുക്കാനാണ്. തറയിലിരിക്കുന്ന കാഴ്ചക്കാർ നാടകത്തിൽ മുഴുകിയിരിക്കുന്ന സമയത്ത് അവരുടെ ഷർട്ടിന്റെയും മുണ്ടിന്റെയും അറ്റത്തു ഞങ്ങൾ കല്ലുകൾ കെട്ടിത്തൂക്കിയിടും.

പെൺകുട്ടികളാണെങ്കിൽ അവരുടെ മുടിയുടെ അറ്റത്ത്. അതല്ലെങ്കിൽ അടുത്തടുത്തിരിക്കുന്ന പെൺകുട്ടികളുടെ മുടി പരസ്പരം കെട്ടിയിടും. പുരുഷൻമാരുടെ മുണ്ടിന്റെ അറ്റങ്ങൾ പരസ്പരം കെട്ടിയിടും. നാടകം കഴിഞ്ഞ് ഇവരെല്ലാം എഴുന്നേ റ്റ് ഇരുവഴിയിലേക്കും പോകുമ്പോൾ മുണ്ടഴിഞ്ഞു പോകുന്ന തും വീഴുന്നതും പെൺകുട്ടികൾ മുടി കുടുങ്ങി വലിക്കുന്നതും കണ്ട് ഞങ്ങൾ മാറി നിന്ന് ആർത്തു ചിരിക്കും.

この記事は Manorama Weekly の July 08,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の July 08,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示