പെണ്ണായപ്പോൾ
Manorama Weekly|July 15,2023
കഥക്കൂട്ട്
തോമസ് ജേക്കബ്
പെണ്ണായപ്പോൾ

നാടകത്തിൽ പെൺവേഷം കെട്ടി അഭിനയിക്കുമ്പോൾ ആർക്കായാലും ചെറിയൊരു ചമ്മൽ ഉണ്ടാകും. നാടക ത്തട്ടിൽ കയറുന്നതുതന്നെ ആദ്യമാണ ങ്കിലുള്ള സഭാകമ്പം കൂടി ചേർന്നാലോ? ഇതു രണ്ടിനെയും അതിജീവിച്ച് ഒട്ടേ റെപ്പേരുണ്ട്. സി.വി.രാമൻപിള്ളയുടെ "ചന്ദ്രമുഖീവിലാസം' ആണ് മലയാള ത്തിൽ ആദ്യമായി വേദിയിൽ അവതരിപ്പി ച്ച പ്രഹസനം എന്നാണു പറയുന്നത്. തി രുവനന്തപുരത്ത് 1887ൽ മഹാരാജാവി ന്റെ തിരുനാൾ രാത്രിയിലായിരുന്നു അവ തരണം. അതിൽ മൂന്നു സ്ത്രീകഥാപാത്രങ്ങളായി വേഷമിട്ടത് അരിപ്പാട്ട് വാസുദേവനുണ്ണിയും അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരായ കെ.പത്മനാഭൻ തമ്പിയും കെ.രാമൻ തമ്പിയുമാണ്.

മഹാരാജാവിന്റെ ജന്മദിനത്തിൽ തിരുവനന്തപുരത്ത് നാടകാഭിനയം പതിവായിത്തീർന്നത് ഇതിനുശേഷമാണ്.

നാടകകൃത്തായും നടനായും ചിത്രകാരനായും മൂന്നു ചരിത്രമെഴുതിയ കോഴിക്കോട്ടെ വാസു പ്രദീപ് ഒന്നല്ല രണ്ടു പെൺവേഷം കെട്ടിയാണ് അഭിനയലോ കത്തേക്കു കാലെടുത്തു വയ്ക്കുന്നത്. മധ്യവയസ്കയുടെയും പാവാടക്കാരിയു ടെയും റോളുകളിൽ കോഴിക്കോട്ട് ടൗൺ ഹാളിലും പറയഞ്ചേരി സെൻഗുപ്ത വായനശാലയിലും ഈ നാടകം അരങ്ങേറി. ടൗൺ ഹാളിൽ നാടകം അവസാനിച്ചയു ടൻ സിപിഐ നേതാവ് കല്ലാട്ടു കൃഷ്ണ ന്റെ ഭാര്യ പ്രിയദത്ത വേദിയിലേക്ക് ഓടിവന്ന് കവിളിൽ ഒരു മുത്തം നൽകിയതു വാസുവിനുള്ള ആദ്യ അവാർഡായിരുന്നു.

この記事は Manorama Weekly の July 15,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の July 15,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示