തുടക്കം കിട്ടാൻ
Manorama Weekly|July 29,2023
കഥക്കൂട്ട് 
തോമസ് ജേക്കബ്
തുടക്കം കിട്ടാൻ

പ്ലേറ്റോ ഒരു പത്രപ്രവർത്തകനായിരുന്നില്ല. എന്നിട്ടും തന്റെ പ്രശസ്ത ഗ്രന്ഥമായ "ദ് റിപ്പബ്ലിക്കി'ൽ എല്ലാ പത്രപ്രവർത്തകർക്കും എല്ലാ എഴുത്തുകാർക്കുമുള്ള ഒരു ഉപദേശം അദ്ദേഹം നൽകുന്നു. ഒരു പ്രവൃത്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ ആരംഭമാണ്.

ഹനുമാനും ഇത് അറിയാമായിരുന്നു.സീതയെ അന്വേഷിക്കാൻ പോയ ഹനുമാൻ തിരിച്ചുവന്നപ്പോൾ യാത്രയെപ്പറ്റിയോ അതിലുണ്ടായ തടസ്സങ്ങളെപ്പറ്റിയോ അല്ല പറഞ്ഞു തുടങ്ങിയത്. "കണ്ടേൻ ഞാൻ സീതേനെ' എന്ന പരമപ്രധാനമായ വിവരവുമായാണ് അദ്ദേഹം ശ്രീരാമസന്നിധിയിലെ റിപ്പോർട്ടിങ് തുടങ്ങിയത്.

"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഈ അണ്ഡകടാഹത്തിന്റെ തുടക്കത്തെപ്പറ്റി ഇത് ചുരുക്കി ഒരു ആമുഖവാചകമെഴുതാൻ ബൈബിളിനല്ലാതെ കഴിയുമോ? ഏത് ഏഴുത്തുകാരനെയും മോഹിപ്പിക്കുന്ന തുടക്കം.

ഒരു തുടക്കം കിട്ടാനുണ്ടായ പ്രയാസത്തെപ്പറ്റി നമ്മുടെ പല എഴുത്തുകാരും പറഞ്ഞിട്ടുണ്ട്.

തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ വാക്കാണ് കഥയുടെ പ്രചോദനം എന്ന് എം.പി.നാരായണപിള്ള പറഞ്ഞിട്ടുണ്ട്. ആദ്യത്തെ വാക്കു കിട്ടിയാൽ അതിന്റെ പിന്നാലെ വാക്കുകളും വാചകങ്ങളും തനിയെ വന്നുകൊള്ളും. കഥ അവസാനിപ്പിക്കുന്നതും ഇതുപോലെ യാദൃച്ഛികമായിത്തന്നെയായിരിക്കും.

この記事は Manorama Weekly の July 29,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の July 29,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。