സംഗീതത്തിനുവേണ്ടി സമർപ്പിച്ച ജീവിതമാണ് ഗായത്രിയുടേത്. ഉത്തരേന്ത്യക്കാർക്ക് ഗായത്രി അശോകനെ പരിചയം ഗസൽ ഗായിക എന്ന പേരിലാണ്. ജഗ്ജിത് സിങ്ങിന്റെയും ഉസ്താദ് ഗുലാം അലിയുടെയും മെഹ്ദി ഹസന്റെയും ഗസലുകളാൽ മുംബൈ നഗരത്തിന്റെ സായാഹ്നങ്ങളെ ഗായത്രി സംഗീതസാന്ദ്രമാക്കുന്നു. മുംബൈയിലെയും ഡൽഹിയിലെയും പേരെടുത്ത വേദികളിൽ ഗസൽ ആലപിക്കുന്ന ആദ്യ മലയാളി കൂടിയാണ് ഗായത്രി. തബലയിൽ താളപ്പെരുക്കം തീർക്കുന്ന സാക്ഷാൽ ഉസ്താദ് സാക്കിർ ഹുസൈൻ തന്നെ ഒരിക്കൽ ഗായത്രിക്കുവേണ്ടി തബല വായിച്ചു. വിജയ് ദേവര കൊണ്ട് നായകനായ "ഖുഷി' എന്ന ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പിൽ ഹിഷാം അബ്ദുൽ വഹാബിന്റെ സംഗീതത്തിൽ "സബർ എ ദിൽ ടൂടേ' എന്ന മനോഹരമായ മെലഡി ആലപിച്ചുകൊണ്ട് ഹിന്ദി സിനിമാ ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണു ഗായത്രി. ഗായത്രി ആലപിച്ച പാട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി. പ്രശസ്ത സിതാർ വാദകൻ പുർബയാൻ ചാറ്റർജിയുമായുള്ള വിവാഹത്തിനു ശേഷം മുംബൈയിലാണ് ഗായത്രി ഇപ്പോൾ താമസിക്കുന്നത്. മനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി ഗായത്രി തന്റെ സംഗീതത്തെപ്പറ്റി സംസാരിക്കുന്നു.
ഉള്ളിലെ സംഗീതം തിരിച്ചറിഞ്ഞത് അമ്മ
എന്റെ അച്ഛൻ ഡോ.പി.യു.അശോകൻ, അമ്മ ഡോ. കെ.എസ്. സുനീധിയുമാണ്. എനിക്കു സംഗീതവാസനയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് അമ്മയാണ്. ഡോക്ടർമാരുടെ മകളാകുമ്പോൾ മെഡിസിൻ പഠിക്കാൻ പോകും എന്ന് എല്ലാവരും ചിന്തിച്ചിരുന്ന ഒരു കാലത്താണ് ഞാൻ പാട്ടു പഠിക്കാൻ പുണയ്ക്കു പോകുന്നത്. സംഗീതപാരമ്പര്യമുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. എന്റെ അമ്മൂമ്മ കർണാടക സംഗീതം പഠിച്ചിട്ടുണ്ട്. അമ്മയുടെ ചേച്ചി തുളസി സ്റ്റെല്ല മേരീസിൽ വീണ പ്രഫസർ ആയിരുന്നു. അച്ഛനും അമ്മയും മെഡിക്കൽ കോളജിലെ പ്രഫസർമാർ ആയിരുന്നു. പക്ഷേ, രണ്ടുപേർക്കും എപ്പോഴും സ്ഥലം മാറ്റങ്ങളാണ്. കുറച്ചു കാലം തിരുവനന്തപുരം, പിന്നെ കോഴിക്കോട്. അച്ഛൻ കഴിഞ്ഞ വർഷം ഞങ്ങളെ വിട്ടുപോയി. എന്റെ ഭർത്താവ് ദുർബയാൻ ചാറ്റർജി ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലാസിക്കൽ സിത്താർ വാദകനാണ്. ചെറുപ്പം തൊട്ടേ വളരെ ചിട്ടയായ പരിശീലനം ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. പതിനഞ്ചാം വയസ്സിൽ പ്രസിഡന്റിൽ നിന്നു മെഡൽ ലഭിച്ചു. എനിക്കു പക്ഷേ, അത്രയും ചിട്ടയായ പരിശീലനം കിട്ടിയിട്ടില്ല. എങ്കിലും അച്ഛനും അമ്മയ്ക്കും പറ്റാവുന്ന തരത്തിൽ അവരെന്നെ പരമാവധി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
この記事は Manorama Weekly の September 16,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の September 16,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്