ഒരു മെഡിക്കൽ വിജയാർച്ചന
Manorama Weekly|December 09,2022
രണ്ടു തവണ മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസായിട്ടും ഭിന്നശേഷിയുണ്ടെന്ന കാരണത്താൽ അർച്ചന വിജയന് പ്രവേശനം നിഷേധിക്കപ്പെട്ടു. പക്ഷേ, മൂന്നാം തവണ വിജയം അർച്ചനയോടൊപ്പമായിരുന്നു.
ഒരു മെഡിക്കൽ വിജയാർച്ചന

അർച്ചന ആദ്യതവണ തന്നെ ഉയർന്ന റാങ്കിൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസായതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ. സുഷുമ്ന നാഡിക്കും പേശികൾക്കും ബലക്ഷയം സംഭവിക്കുന്ന എസ്എംഎ (സ്പൈനൽ മാസ്കുലാർ അട്രോഫി അവൾക്ക് സ്ഥിരീകരിച്ചത് രണ്ടാം വയസ്സിലാണ്. അന്നു മുതൽ പരിമിതികളെ മറികടന്ന് ആത്മവിശ്വാസത്തോടെ അവൾ കടന്ന ഓരോ കടമ്പയും എന്റെ മനസ്സിലേക്ക് ഒന്നൊന്നായി വന്നു.

പാലക്കാട് തേങ്കുറിശ്ശി എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ വീട്. ഭർത്താവ് വിജയന് പോസ്റ്റൽ സർവീസിലായിരുന്നു ജോലി. മകൻ വിഷ്ണു ജനിച്ച് അഞ്ചു വർഷങ്ങൾക്കു ശേഷമാണ് മോൾ ജനിക്കുന്നത്. ഡോക്ടറാവുക എന്നതായിരുന്നു മകളുടെ സ്വപ്നം. ആ സ്വപ്നം മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസ്സായതോടെ കയ്യെത്തും ദൂരത്താണ്. ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ പഠനം നടത്തണമെങ്കിൽ മെഡിക്കൽ ബോർഡിന്റെ ഫി റ്റ്നെസ് സർട്ടിഫിക്കറ്റ് കൂടി വേണം. അതുകൂടി കിട്ടിയാൽ അവൾ ആഗ്രഹിച്ചതുപോലെ കോഴിക്കോട് മെഡിക്കൽ കോളജിൽ എം ബിബിഎസിന് ചേരാം.

この記事は Manorama Weekly の December 09,2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の December 09,2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示