എന്തൊരു വൈഭവം
Manorama Weekly|December 23,2023
കഥക്കൂട്ട്
തോമസ് ജേക്കബ്
എന്തൊരു വൈഭവം

കാമദേവന്റെ കയ്യിൽ അഞ്ചു ശരങ്ങളേയുള്ളൂവെന്നാണു പുരാണങ്ങൾ പറയുന്നത്. ആ അഞ്ചും ഏറ്റില്ലെങ്കിലോ? സർഗവൈഭവം തെളിയിക്കാനുള്ള അവസരം വീണുകിട്ടുക അപ്പൊഴാണ്. അത്തരം സർഗശേഷിക്ക് എത്രയോ ഉദാഹരണങ്ങൾ. വരികൾക്കു സംഗീതം നൽകുന്ന അനേകം സംഗീത സംവിധായകരുണ്ട്. അക്ഷരങ്ങൾക്കുപോലും സംഗീതം നൽകുന്നവരോ? അങ്ങനെയൊരാളായിരുന്നു പരവൂർ ദേവരാജൻ.

 ഒരേ രാഗത്തിൽ പാടിയാലും സാമ്യം തോന്നാത്ത തരത്തിലാവണ്ടേ ഈണം? വി.ദക്ഷിണാമൂർത്തി സംഗീതം നൽകിയ പാട്ടുകളിൽ "ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ', 'സ്വപ്നസുന്ദരീ നീയൊരിക്കലെൻ', 'കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി', എകാന്ത ജീവനിൽ ചിറകുമുളച്ചു', "സന്ധ്യയ്ക്കെന്തിനു സിന്ദൂരം' എന്നീ പാട്ടുകളുടെയെല്ലാം രംഗം ഒന്നാണെങ്കിലും ഒന്നു മറ്റൊന്നിന്റെ മാറ്റൊലിയാണെന്നു തോന്നാത്ത തരത്തിൽ സ്വാമി ഈണം നൽകിയില്ലേ?

സ്കൂട്ടറിന്റെയും ജീപ്പിന്റെയും സ്റ്റെപിനി ടയറുകൾക്ക് ഒരു കവറുണ്ടാക്കി സൗജന്യമായി കൊടുത്താൽ ആളുകൾ പിന്നെ കാണുക ടയർ അല്ല, കവറിൽ നമ്മൾ അച്ചടിച്ച് പരസ്യമാണ് എന്നു കണ്ടുപിടിച്ചതാരാണ്?

ഇറാഖിൽ തമ്പടിച്ച അമേരിക്കൻ പട്ടാളക്കാർക്കു കളിക്കാൻ കൊടുത്ത ചീട്ടുകളുടെ പുറംപേജിൽ അവിടത്തെ പിടികിട്ടാപ്പുള്ളികളുടെയെല്ലാം പടം അച്ചടിച്ച് അവരുമായുള്ള മുഖപരിചയം വളർത്തുക എന്ന ആശയം ആരുടേതായിരുന്നു?

この記事は Manorama Weekly の December 23,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の December 23,2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示