ഒരു ഹിമാലയൻ വിജയകഥ
Manorama Weekly|January 20,2024
നടൻ, മോട്ടിവേഷണൽ സ്പീക്കർ, പഞ്ചഗുസ്തി താരം, പ്രാസംഗികൻ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് അമൽ ഇക്ബാലിന്. കഴിഞ്ഞ വർഷത്തെ മികച്ച മാതൃകാ വ്യക്തിക്കുള്ള സംസ്ഥാന ഭിന്നശേഷി പുരസ്കാരമടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. 90 ശതമാനം ഭിന്നശേഷിയോടെ ജനിച്ചിട്ടും ഹിമാലയം വരെ യാത്ര ചെയ്ത അമലിന്റെ അതിജീവനകഥ...
ഒരു ഹിമാലയൻ വിജയകഥ

നേരെ ഇരുത്താൻ ശ്രമിച്ചാൽ മറിഞ്ഞു വീഴുമായിരുന്ന കുട്ടി, ഹിമാലയത്തിലെ റോഹ്താങ് ചുരം വരെ യാത്ര ചെയ്യുക, പുഴകളിലൂടെ റാഫ്റ്റിങ് നടത്തുക. പഞ്ചഗുസ്തി മത്സരത്തിൽ സ്വർണം നേടുക.. ശരിക്ക് സംസാരിക്കാതിരുന്ന അവൻ മോട്ടിവേഷണൽ സ്പീക്കറാവുക. ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്നു ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്. സെറിബ്രൽ പാൾ സി ബാധിച്ച് 90 ശതമാനം ഭിന്നശേഷിയോടെയാണ് അമൽ ജനിച്ചത്. ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള ഓട്ടം, നിരന്തര ചികിത്സ. പതിനഞ്ചോളം ശസ്ത്രക്രിയകൾ... പക്ഷേ, ഒരു ചക്രക്കസേരയിൽ ഇരുന്ന് അവൻ സ്വന്തം വിധിയെ തിരുത്തിയെഴുതി.. അവാർഡ് ഫലകങ്ങളും പുരസ്കാരങ്ങളും കൊണ്ട് നിറഞ്ഞ ഞങ്ങളുടെ സ്വീകരണമുറി അമലിന്റെ ഇതുവരെയുള്ള യാത്രകൾ എന്നെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ബിഎസ്സി രണ്ടാം വർഷം പഠിക്കുമ്പോഴായിരുന്നു എന്റെ വിവാഹം. പഠനം പൂർത്തിയാക്കിയശേഷമാണ് അമൽ ജനിക്കുന്ന ത്. ഏഴാം മാസമായിരുന്നു പ്രസവം. കൈകാലുകൾ ചുരുണ്ടു പിണഞ്ഞിരിക്കുന്ന ഒരു കുഞ്ഞ് ജീവൻ എന്റെ അരികിൽ കിടക്കുന്നു. മോന് സെറിബ്രൽ പാൾസിയായിരുന്നു. ഇങ്ങനെ ഒരു കുട്ടിയുടെ ഭാവി ജീവിതം എന്തായിരിക്കുമെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു.

この記事は Manorama Weekly の January 20,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の January 20,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示