"ബദൽ സിനിമയുമായി ഗായത്രി
Manorama Weekly|April 27, 2024
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.
സന്ധ്യ കെ. പി
"ബദൽ സിനിമയുമായി ഗായത്രി

കുഞ്ചക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാള സിനിമയിൽ എത്തിയത്. പിന്നീട് ടൊവിനോയുടെ "മെക്സിക്കൻ അപാരത', നിവിൻ പോളി നായകനായ 'സഖാവ്' എന്നീ ചിത്രങ്ങളിലും ഗായത്രി തിളങ്ങി. ഗായത്രിയുടെ സിനിമകളെക്കാൾ ഹിറ്റ് ആണ് അഭിമുഖങ്ങൾ. തനതായ തൃശൂർ ശൈലിയിലുള്ള നിഷ്കളങ്കമായ സംസാരം തല്ലും തലോടലും നേടിക്കൊടുത്തിട്ടുണ്ട്. എന്നാൽ, വിമർശനങ്ങളും ട്രോളുകളും ഒരു ഘട്ടം കഴിഞ്ഞപ്പോൾ തന്റെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് ഗായത്രി പറയുന്നു. ഗായത്രി മുഖ്യ വേഷത്തിൽ എത്തിയ ബദൽ' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമാജീവിത വിശേഷങ്ങളുമായി ഗായത്രി സുരേഷ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

ഗായത്രി അഭിനയിച്ച 'ബദൽ' എന്ന ചിത്രം ഇപ്പോൾ തിയറ്ററുകളിൽ ഉണ്ട്. ബദലിനെക്കുറിച്ച് പറയൂ.

അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും എതിരെ വനമേഖലകളിൽ വളർന്നുവന്ന സായുധ പോരാളികൾ നടത്തുന്ന യുദ്ധമാണ് ബദൽ' എന്ന ചിത്രം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം കൂടി പറയുന്ന സിനിമയാണിത്. ശ്വേത മേനോൻ, സലിംകുമാർ, സന്തോഷ് കീഴാറ്റൂർ, സിദ്ധാർഥ് മേനോൻ, ഐ.എം.വിജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ള സിനിമകളിൽ നിന്നു കുറച്ചുകൂടി വ്യത്യസ്തമാണ് "ബദൽ'. പ്രകൃതിയുമായി വളരെയധികം അടുത്തു നിൽക്കുന്ന സിനിമയാണ്. കാട്ടിലായിരുന്നു ചിത്രീകരണം കൂടുതൽ. പുല്ലിൽ കിടക്കുക, മലയിൽ ഓടിക്കയറുക തുടങ്ങി ഇതുവരെ ചെയ്യാത്ത കുറെ കാര്യങ്ങൾ ഈ സിനിമയിൽ ചെയ്തിട്ടുണ്ട്. വയനാട്, ഇടുക്കി, നേര്യമംഗലം, രാജാക്കാട് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. ഇതിൽ ഞാൻ ഒരു കുട്ടിയെ പിടിച്ച് നടക്കുന്ന ഒരു രംഗമുണ്ട്. തുടർന്ന് വലിയ ഒരു മലമുകളിലേക്ക് ഈ കുട്ടിയെയും പിടിച്ച് ഓടുകയാണ്. ഇതൊന്നും മുൻപ് ഒരു സിനിമയിലും ചെയ്തിട്ടില്ല. കുറെ കായികാധ്വാനം വേണ്ടിവന്ന സിനിമയാണ് ബദൽ. 

ജമ്നാപ്യാരിയായിരുന്നു ഗായത്രിയുടെ ആദ്യ സിനിമ. എങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്?

この記事は Manorama Weekly の April 27, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の April 27, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示