ഇനി ഒരു പാട്ട്
Manorama Weekly|May 11 ,2024
കഥക്കൂട്ട്
തോമസ് ജേക്കബ്
ഇനി ഒരു പാട്ട്

വിവാഹം കഴിഞ്ഞകാലത്തെ ഒരു അനുഭവത്തെപ്പറ്റി എസ്.എൽ.പുരം സദാനന്ദന്റെ ഭാര്യ ഓമന പറഞ്ഞിട്ടുണ്ട്. ചെന്നെ സന്ദർശനത്തിനിടെ പുറത്തു പോയ താൻ ഹോട്ടലിൽ ചെല്ലുമ്പോൾ അദ്ദേഹം ആരോടോ ദേഷ്യപ്പെടുന്നു. സമാധാനിപ്പിക്കുന്നു. തേങ്ങുന്നു.

മുറിയിൽ ആരോടാണു കയർക്കുന്നത്? ഒരു പെണ്ണിന്റെ പേര് എടുത്തെടുത്തു പറയുന്നുണ്ട്. അപ്പോൾ മുറിയിൽ ഒരു പെണ്ണുണ്ടോ? പരിഭ്രാന്തിയോടെ ഞാൻ കതകിൽ ആഞ്ഞുമുട്ടി.

കതകു തുറന്നു. ഉള്ളിൽ കയറി ഞാൻ ചുറ്റും പരതി. ഇല്ല ആരുമില്ല.

അദ്ദേഹം അൽപം ഈർഷ്യ കലർത്തി പറഞ്ഞു: ഞാൻ സ്ക്രിപ്റ്റിന്റെ ക്ലൈമാക്സ് എഴുതുകയായിരുന്നു. അതിനിടയ്ക്കാണു നിന്റെ ഒരു വരവ്.

ഏറെ ആലോചിച്ചും വെട്ടിയും തിരുത്തിയും സമയമെടുത്താണ് അദ്ദേഹം നാടകം എഴുതുന്നതെന്നു പിന്നീട് എനിക്കു മനസ്സിലായി. രചനാകാലത്ത് വളരെ അസ്വസ്ഥനാകുമായിരുന്നു. ഒരു കാരണവുമില്ലാതെ എന്നോടും മക്കളോടും വഴക്കടിക്കും. ഭക്ഷണത്തെ കുറ്റപ്പെടുത്തും. വീട്ടിൽനിന്നു പിണങ്ങിപ്പോകും. നമ്മളെല്ലാം സഹിച്ചോണം. ഈ ബഹളത്തിനിടയ്ക്കാണു രചന. ഒന്ന്, ഒന്നരയാഴ്ചകൊണ്ട് നാടകം റെഡി. പിന്നെ അതുവരെ കണ്ട ആളല്ല.

വേദിയിൽ അവതരിപ്പിക്കേണ്ട നാടകമല്ല, നോവലാണ് എഴുതുന്നതെങ്കിലും ഉറൂബും രചനയ്ക്കിടെ സംഭാഷണങ്ങൾ ഉറക്കെപ്പറഞ്ഞ് അവ അങ്ങനെ തന്നെയാണോ വേണ്ടതെന്നു നോക്കുമായിരുന്നു.

この記事は Manorama Weekly の May 11 ,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の May 11 ,2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示
സൈബർ സാമ്പത്തിക തട്ടിപ്പുകൾ
Manorama Weekly

സൈബർ സാമ്പത്തിക തട്ടിപ്പുകൾ

സൈബർ കുറ്റകൃത്വങ്ങൾക്കെതിരെ ഏത് പൊലീസ് സ്റ്റേഷനിലും കേസ് റജിസ്റ്റർ ചെയ്യാം. 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചും cybercrime.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും പരാതി സമർപ്പിക്കാവുന്നതാണ്.

time-read
2 分  |
February 22,2025
ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം
Manorama Weekly

ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം

പാട്ടിൽ ഈ പാട്ടിൽ

time-read
1 min  |
February 22,2025
നായ്ക്കളിലെ മോണിങ് സിക്നെസ്
Manorama Weekly

നായ്ക്കളിലെ മോണിങ് സിക്നെസ്

പെറ്റ്സ് കോർണർ

time-read
1 min  |
February 22,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കുഷ്ക

time-read
2 分  |
February 22,2025
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

ചേന എരിശേരി

time-read
1 min  |
February 22,2025
കളിയല്ലിത്
Manorama Weekly

കളിയല്ലിത്

കഥക്കൂട്ട്

time-read
2 分  |
February 22,2025
ദാസേട്ടൻ പഠിപ്പിച്ച പാഠം
Manorama Weekly

ദാസേട്ടൻ പഠിപ്പിച്ച പാഠം

വഴിവിളക്കുകൾ

time-read
1 min  |
February 22,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

പനീർ മഷ്റൂം സോയ ചില്ലി

time-read
1 min  |
February 15, 2025
ബ്ലീച്ചടിക്കും മുൻപ്
Manorama Weekly

ബ്ലീച്ചടിക്കും മുൻപ്

കഥക്കൂട്ട്

time-read
2 分  |
February 15, 2025
നായ്ക്കളിലെ കപടഗർഭം
Manorama Weekly

നായ്ക്കളിലെ കപടഗർഭം

പെറ്റ്സ് കോർണർ

time-read
1 min  |
February 15, 2025