സർഗശക്തിക്കു കയർ
Manorama Weekly|July 27, 2024
കഥക്കൂട്ട്
തോമസ് ജേക്കബ്
സർഗശക്തിക്കു കയർ

സർക്കാരുദ്യോഗസ്ഥന്മാർ വർത്തമാനപ്പത്രങ്ങളിൽ എഴുതുന്നതിനുള്ള നിയന്ത്രണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ദീപികയും മലയാള മനോരമയും പ്രവർത്തനമാരംഭിച്ച പത്തൊൻപതാം നൂറ്റാണ്ടുമുതൽക്കേ അതുണ്ട്.

മനോരമയിൽ കവിതാപംക്തി ആരംഭിച്ചതുമുതൽ പതിവായി കവിതകളെഴുതിയിരുന്ന ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ കൊച്ചി സംസ്ഥാന സർക്കാരിൽ ചേർന്ന ശേഷം മനോരമയിൽ എഴുതിയത് കോരപ്പപ്രഭു എന്ന പേരിലായിരുന്നു.

കഥകൾ മാത്രം പ്രസിദ്ധീകരിക്കാനായി ഡീക്കൻ പി. ജോസഫ് കുന്നംകുളത്തെ തന്റെ അക്ഷരപ്രകാശിനി (എആർപി) പ്രസിൽ നിന്ന് ആരംഭിച്ചതാണ് കഥാകൗമു ദി മാസിക. ഹാസ്യസമ്രാട്ട് ഇ.വി. കൃഷ്ണ പിള്ളയെ പത്രാധിപരാക്കാനാണു ശെമ്മാശൻ ആഗ്രഹിച്ചത്. കൽക്കുളത്ത് അസി സന്റ് തഹസിൽദാർ എന്ന സർക്കാരുദ്യോഗത്തിൽ കഴിയുകയായിരുന്നതു കൊണ്ട് പത്രാധിപരായി തന്റെ ഭാര്യയും സാഹിത്യകുലപതി സി.വി. രാമൻപിള്ളയുടെ മകളുമായ ബി. മഹേശ്വരി അമ്മയുടെ പേരു വച്ചുകൊള്ളാൻ പറഞ്ഞ് ഇ.വി.തന്നെ അത് എഡിറ്റ് ചെയ്തു കൊടുക്കുകയായിരുന്നു.

തലശ്ശേരിയിൽ ഡപ്യൂട്ടി തഹസിൽദാരായിരുന്ന കെ.പാനൂർ 1963ൽ കേരളത്തിലെ ആഫ്രിക്ക' എഴുതിയപ്പോൾ സർക്കാരിൽ നിന്ന് മുൻകൂർ അനുവാദം വാങ്ങാതെ പുസ്തകം പ്രസിദ്ധീകരിച്ചതിന് അദ്ദേഹത്തിനെതിരെ നടപടികളാരംഭിച്ചു.

この記事は Manorama Weekly の July 27, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の July 27, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANORAMA WEEKLYのその他の記事すべて表示