ചാലക്കുടി ചേനത്തുനാട്ടിലെ മണികൂടാര'ത്തിൽ ഒരില അനങ്ങിയാൽ അറിയാം. അത്രയും നിശബ്ദമാണിപ്പോൾ. നാടൻപാട്ടുകളുടെ കളിത്തോഴൻ ചാലക്കുടിക്കാരൻ ചങ്ങാതി കലാഭവൻ മണി, തന്റെ വീടിനോടുചേർന്നുള്ള കല്ലറയിൽ അന്ത്യവിശ്രമത്തിലാണ്. കല്ലറയ്ക്ക് തൊട്ടപ്പുറത്ത്, സന്തതസഹചാരിയായിരുന്ന ബുള്ളറ്റ്. കല്ലറയിലേയ്ക്ക് കണ്ണ് പായിക്കുമ്പോൾ കണ്ണീരോർമയിൽ ഓടിയെത്തും മണിയുടെ നാടൻപാട്ട്... മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം, നീ തനിച്ചല്ലേ പേടിയാവില്ലേ...
കണ്ണിൽ നനവോടെയല്ലാതെ, നെഞ്ചിൽ ഒരു വിങ്ങലോടെയല്ലാതെ "മണികൂടാരം' കടന്നാർക്കും പോകാനാവില്ല. തങ്ങളുടെ പ്രിയപ്പെട്ടൊരാൾ അവിടെ ഒറ്റയ്ക്കാണെന്ന തോന്നൽ. ഇടവഴിയിലേക്കിറങ്ങുമ്പോൾ വളവിൽനിന്ന് "സല്ലാപ'ത്തിലെ ചെത്തുകാരൻ രാജപ്പൻ "ചാലക്കുടിച്ചന്തയ്ക്ക് പോകുമ്പോൾ... ചന്ദനച്ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ട ഞാൻ' വരികൾ താളത്തിൽ പാടി സൈക്കിളിൽ ബെല്ലടിച്ച് വന്നെങ്കിലോ എന്നോർത്തുപോവും.
ചാലക്കുടിപ്പുഴയോരത്തെ പാഡിയെക്കുറിച്ച് പറയാതെ കലാഭവൻ മണിയെ ഓർക്കാനാവില്ല. മണിക്കേറ്റവും പ്രിയപ്പെട്ട ഇടമാണിത്. പാഡി ഒരു ആഘോഷം തന്നെയായിരുന്നു. വീടുകഴിഞ്ഞാൽ പാട്ടും ആർപ്പുവിളികളുമായി മണി കൂടിയിരുന്ന ഇടം. കലാഭവൻ മണിയുടെ കൈപ്പുണ്യം അറിയാതെ കൂട്ടുകാർ ഇവിടെനിന്ന് മടങ്ങിയിട്ടില്ല. കൂട്ടുകാർക്ക് വെച്ചുണ്ടാക്കിക്കൊടുക്കാൻ മണിക്കേറെ ഇഷ്ടമാണ്. എങ്കിലും വീടിന്റെ തണലിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം കഴിക്കാൻ ഇഷ്ടപ്പെട്ട ഗൃഹനാഥനുമായിരുന്നു മണി.
ഇതേ പാഡിയിലാണ് രക്തം ഛർദിച്ച് മണിയുടെ അവസാനനിമിഷങ്ങൾ കടന്നുപോയതും. പ്രളയം ചാലക്കുടിയെ വിഴുങ്ങിയപ്പോൾ പുഴയോരത്തെ പാഡിക്കൊപ്പം മണിയുടെ വീടും കോടികളുടെ നഷ്ടങ്ങളറിഞ്ഞു. പാഡിക്കിപ്പോൾ പഴയ പ്രൗഢിയില്ല. ജാതിമരങ്ങളുടെ തണലിന് മാറ്റമില്ല. ഇന്നും പാഡിയിലേയ്ക്ക് കലാഭവൻ മണിയുടെ ഓർമകളുമായി ആളുകളെത്തും. പാഡിയുടെ ജാതിമരങ്ങൾക്കിടയിലൂടെയാണ് നരച്ച താടിയും കൊമ്പൻ മീശയുമായി മുത്തു ബൈക്കിൽ വന്നുനിന്നത്. മണിയുടെ അഞ്ച് പശുക്കളെ മുത്തുവാണ് വളർത്തിയിരുന്നത്. കന്യാകുമാരി സ്വദേശി. പാഡിയോടു ചേർന്ന് വടക്കമ്പനി നടത്താനെത്തിയതായിരുന്നു അവർ. “പശുക്കളെ വാങ്ങിത്തന്നാൽ നോക്കാൻ പറ്റുമോയെന്ന് മണി ചോദിച്ചപ്പോൾ തയ്യാറെന്ന് പറഞ്ഞു മുത്തു. എന്നാൽ 2018ലെ പ്രളയത്തിൽ ഈ പശുക്കളെല്ലാം ചത്തു.
വരാന്ന് പറഞ്ഞിട്ട്.......
この記事は Star & Style の September 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Star & Style の September 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ