
മഷ്റൂം വേണ്ട, വെജിറ്റേറിയൻ മതി എന്നു പറയുന്നവർ ഇന്നും നമ്മുടെ നാട്ടിലുണ്ട്. ഒരുപക്ഷേ, കൂണിനോടു ചേർത്ത് ചില്ലി മഷ്റൂം, മഷ്റൂം സൂപ്പ്, മഷ്റൂം ന്യൂഡിൽസ് എന്നൊക്കെ പ്രയോഗിക്കുമ്പോൾ ഒരു നോൺ വെജ് 'ധ്വനി പലർക്കും തോന്നുന്നതാവാം. മാത്രമല്ല, രുചിയിലും മണത്തിലും കൂണിന് ഇറച്ചി വിഭവങ്ങളോട് തെല്ലു സാമ്യവുമുണ്ട്. അതുകൊണ്ടാക്കെയാവാം കൂണുകൾക്ക് സസ്യാഹാരികളുടെ മെനുവിൽ പലപ്പോഴും ഇടം കിട്ടാത്തത്.
ജീവിതശൈലീരോഗങ്ങൾ ഏറി വരുന്ന ഇക്കാലത്ത് കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞതും നാരുകൾ കൂടിയതുമായ ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിഷ്കർഷിക്കുന്നത്. ഈ ഗുണങ്ങളെല്ലാം കൂണിനുണ്ട്. ശരീരത്തിന് വേഗത്തിൽ ആഗിരണം ചെയ്യാവുന്ന രൂപത്തിലാണ് കൂണിലെ അന്നജ (carbohydrate)മുള്ളത് പ്രധാനമായും ഗ്ലൈക്കോജൻ രൂപത്തിൽ). അതുപോലെ കൊഴുപ്പിന്റെ തോതും വളരെക്കുറവ് (1-2 ശതമാനം വരെ). അതാകട്ടെ, അപൂരിത ഫാറ്റി ആസിഡ്(unsaturated fatty acid) ആയിട്ടാണുതാനും. ഇത് ഹൃദയാരോഗ്യത്തിന് അങ്ങേയറ്റം ഗുണകരമാണ്. കൂണിന്റെ കാലറി മൂല്യവും കുറവാണ്. 100 ഗ്രാം അരിയിൽ നിന്ന് 350 കിലോ കാലറി ലഭിക്കുമ്പോൾ 100 ഗ്രാം കൂണിൽ നിന്ന് ഏതാണ്ട് 35 കിലോ കാലറി മാത്രമേ ലഭ്യമാകൂ.
この記事は KARSHAKASREE の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ
പോട്ടിങ് മിശ്രിതമൊരുക്കൽ മുതൽ വിളവെടുപ്പുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊതിപ്പിച്ച് കൊക്കോ ടൂറിസം
ഒരൊറ്റ വിളയിനം മാത്രം പ്രയോജനപ്പെടുത്തി ഒന്നാന്തരം ഫാം ടൂറിസം

വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ
മാർച്ചിലെ കൃഷിപ്പണികൾ

വയൽ വരമ്പ്, വായന
വയൽ ടൂറിസവുമായി കൊല്ലങ്കോട്ടെ കുടിലിടം

അന്നു വർഷംപോലെ കൃഷി ഇന്നു വർഷം മുഴുവൻ കൃഷി
അന്നും ഇന്നും

രുചിയൂറും മൾബറി
കൊളസ്ട്രോൾ കുറയ്ക്കും

രോഗ, കീടങ്ങൾക്കെതിരെ ഏലത്തിൽ ജൈവരീതി
മിത്രകുമിളുകളും മിത്ര ബാക്ടീരിയയും ഫലപ്രദം

സ്വർഗംമേട്ടിലെ ഉട്ടോപ്യൻ ക്യാമ്പ്
ഭക്ഷണക്കാടിനുള്ളിൽ വേറിട്ട ജീവിതം ആസ്വദിക്കാം

ബൾബിൽനിന്നു വരും പൂങ്കുല
അമാരിലിസ് ലില്ലിയുടെ വിശേഷങ്ങൾ

ഏലക്കാടുകളിൽ രാപാർക്കാം
വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിനു നടുവിൽ ജയൻ ജോസഫിന്റെ എലെറ്റേറിയ