പടന്നമാക്കലെ പയ്യന്മാർ പണമുണ്ടാക്കിയ വഴികൾ
KARSHAKASREE|March 01, 2023
ലക്ഷങ്ങൾ മുടക്കാതെ ലക്ഷങ്ങൾ നേടുന്ന സഹോദരന്മാർ. സംരംഭങ്ങൾ: പന്നി, അലങ്കാരമത്സ്യം വളർത്തൽ
മിഥുൻ പടന്നമാക്കൽ ഫിഷ് ഫാം, കടലാടിമറ്റം, പൂഞ്ഞാർ സൗത്ത് പി.ഒ., കോട്ടയം 9605530424
പടന്നമാക്കലെ പയ്യന്മാർ പണമുണ്ടാക്കിയ വഴികൾ

പടന്നമാക്കലെ പയ്യന്മാർ വേറെ ലെവൽ. വീടിനു ചുറ്റും ഓടിനടന്നാണ് അധ്വാനം. വെറുതെ കഷ്ടപ്പെടുകയല്ല, കൈ നിറയെ കാശുണ്ടാക്കുകയുമാണ്. കോട്ടയം ജില്ലയിൽ പൂഞ്ഞാറിനടുത്തുള്ള കുന്നോന്നിയിലെ നാട്ടുകാർ പറയുന്നത് അതിശയോക്തിയാണെന്നു കരുതേണ്ടാ. ഇരുവർക്കും പ്രായം മുപ്പതിൽ താഴെയെങ്കിലും കൊറോണക്കാലത്തെ മത്സ്യക്കൃഷിയും പന്നിവളർത്തലും നൽകിയ കരുത്തിൽ രണ്ടുനില വീട് പണിതു താമസമാക്കി. എല്ലാ നേട്ടത്തിനും പിന്നിൽ അപ്പന്റെയും വല്യപ്പന്റെയും പ്രചോദനവും പരിശീലനവുമെന്ന് മിഥുനും സച്ചിനും.

പന്നിക്കൂട് കഴുകാനും മീൻകുളത്തിൽ ചാടാനും മടിയില്ലാത്ത ഇവർക്ക് ഗസറ്റഡ് ഓഫിസറെയോ കോളജ് അധ്യാപകനെയോ മറികടക്കുന്ന വരുമാനമുണ്ട്. എന്നാൽ ലക്ഷങ്ങൾ മുടക്കിയുള്ള ടാങ്കുകളോ ഹൈടെക് സംവിധാനങ്ങളോ ഇല്ല. അടുത്ത കാലത്ത് സമൂഹമാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത ഫാം സങ്കൽപങ്ങളൊന്നും ഇവിടെ പ്രതീക്ഷിക്കരുത്. അലങ്കാരമത്സ്യ പ്രജനനമാണ് തുടക്കം മുതലേ ഈ ഫാമിലെ മുഖ്യ സംരംഭം. പ്രജനന ടാങ്കിലെ ഹാപ്പകളിലാണ് മത്സ്യക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുക. പിന്നീട് ഇവയെ 10 അടി വീതിയും 12 അടി നീളവും രണ്ടടി ആഴവുമുള്ള ചെറുടാങ്കുകളിലേക്കു മാറ്റി വളർത്തി വലുതാക്കുന്നു. ലാറ്റക്സ് സംഭരിക്കുന്ന വീപ്പ ചതുരാകൃതിയിൽ നിരത്തി മീതേ കനം കുറഞ്ഞ പടുത വിരിച്ചാണ് ഇവ നിർമിക്കുക. പരമാവധി 2000 രൂപ മാത്രം ചെലവ് വരുന്ന ഇത്തരം എഴുപതോളം ചെറു ടാങ്കുകളാണ് , അടിസ്ഥാനസൗകര്യം. ഓരോ ടാങ്കിൽ നിന്നും 2 മാസം കൂടുമ്പോൾ കുറഞ്ഞത് 15,000 രൂപയുടെ മത്സ്യക്കുഞ്ഞുങ്ങളെ ഇവർ വാരുന്നു. അപ്പോൾ മൊത്തം ടാങ്കുകളിൽ നിന്നുള്ള വരുമാനമെത്രെയെന്ന് ആലോചിച്ചുനോക്കൂ.ഏഞ്ചൽ ഫിഷ്, ഗപ്പി, പ്ലാറ്റി, സ്വോർഡ് ടെയിൽ, കോയി കാർപ്, ഫൈറ്റർ, പോളാർ പാ രറ്റ്, സീബ്ര എന്നിവയാണ് ഇവിടെ പ്രജനനം നടത്തുന്ന പ്രധാന അലങ്കാര മത്സ്യങ്ങൾ. മറ്റു പല ഇനങ്ങളെയും വാങ്ങി ചില്ലറ വിൽപന നടത്തുന്നുമുണ്ട്. ജയന്റ് ഗൗരാമി പ്രജനനം, വാള, തിലാപ്പിയ തുടങ്ങിയ വളർത്തുമത്സ്യങ്ങളുടെ വിൽപനയുമുണ്ട്.

この記事は KARSHAKASREE の March 01, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は KARSHAKASREE の March 01, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

KARSHAKASREEのその他の記事すべて表示
നെല്ലി നടാം
KARSHAKASREE

നെല്ലി നടാം

ശാസ്ത്രീയ പരിപാലനം നൽകിയാൽ നെല്ലി നന്നായി കായ്ക്കും.

time-read
1 min  |
October 01, 2024
തുടങ്ങാം ശീതകാലക്കൃഷി
KARSHAKASREE

തുടങ്ങാം ശീതകാലക്കൃഷി

ശീതകാല പച്ചക്കറിക്കൃഷിക്ക് തയാറെടുക്കാം

time-read
1 min  |
October 01, 2024
പച്ചടി
KARSHAKASREE

പച്ചടി

പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി

time-read
1 min  |
October 01, 2024
എന്തുമുണക്കാൻ ഡ്രീം ഡ്രയർ
KARSHAKASREE

എന്തുമുണക്കാൻ ഡ്രീം ഡ്രയർ

വീട്ടുപയോഗത്തിനു വിവിധോദ്ദേശ്യ ഡ്രയറുമായി കൂരാച്ചുണ്ടിലെ ജോബിൻ

time-read
1 min  |
October 01, 2024
കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ
KARSHAKASREE

കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ

മത്സ്യക്കൃഷിയിൽ അജയനു 12 ലക്ഷം രൂപ പ്രതിവർഷ വരുമാനം

time-read
1 min  |
October 01, 2024
ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ
KARSHAKASREE

ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ

കാഷ്ഠവും മൂത്രവും വിറ്റ് തീറ്റച്ചെലവ്

time-read
1 min  |
October 01, 2024
കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം
KARSHAKASREE

കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം

ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയുമകറ്റാൻ അരുമ വളർത്തൽ ഉപകരിക്കും

time-read
2 分  |
October 01, 2024
അമ്മ കോവൽ, അമ്മാവൻ മത്തങ്ങ
KARSHAKASREE

അമ്മ കോവൽ, അമ്മാവൻ മത്തങ്ങ

കൃഷിവിചാരം

time-read
1 min  |
October 01, 2024
വിപണി വാഴും വാഴപ്പഴങ്ങൾ
KARSHAKASREE

വിപണി വാഴും വാഴപ്പഴങ്ങൾ

സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.

time-read
2 分  |
September 01,2024
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
KARSHAKASREE

അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ

ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ

time-read
2 分  |
September 01,2024