വീടിന്റെ മട്ടുപ്പാവിലും ഫ്ലാറ്റുകളുടെയും മറ്റും ബാൽക്കണിയിലും പുൽത്തകിടിയും ഉദ്യാനവും തയാറാക്കാൻ ആഗ്രഹമുണ്ടെങ്കിലും വെള്ളം കെട്ടിനിൽക്കുമെന്നല്ലോയെന്ന ഭയത്താൽ പലരും അതിനു മുതിരാറില്ല. ഈ പ്രശ്നത്തിനിപ്പോൾ പരിഹാരമുണ്ട്. അതാണ് ഡ്രയിൻ സെൽ. അതുപോലെ അകത്തളത്തിൽ സെക്കുലന്റ് ചെടികൾ വളർത്തിയാൽ നടീൽ മിശ്രിതത്തിൽ വെള്ളം കെട്ടിനിൽക്കുന്നതു കാരണം അവ ചീഞ്ഞുപോകാറുണ്ട്. പ്രകൃതിദത്തമായ സിൻഡർ എന്ന നടീൽ മാധ്യമം ഇതിനു പ്രതിവിധിയാണ്. ഉദ്യാനപരിപാലനത്തിലെ ഇത്തരം പുത്തൻ ഉപാധികൾ പരിചയപ്പെടാം ഈ ലക്കത്തിൽ.
ബോറോൺ + മുട്ടത്തോടുപൊടി
മുട്ടത്തോട് ഉണക്കിപ്പൊടിച്ചത് വീട്ടിൽ തയാറാക്കുന്ന മികച്ച ജൈവവളമാണ്. ഇത് നല്ല തോതിലുള്ള കാത്സ്യം ചെടികളുടെ കോശങ്ങളെ ബലപ്പെടുത്തി രോഗപ്രതിരോധ ശേഷി കൂട്ടും. മണ്ണിലെ അമ്ലത സാവധാനം കുറയ്ക്കാനും ഈ വളം ഉപകരിക്കും. പക്ഷേ, നന്നായി കഴുകി വൃത്തിയാക്കിയില്ലെങ്കിൽ മുട്ടത്തോടിൽനിന്നു ചെടിക്ക് പല രോഗങ്ങളും ഉണ്ടായേക്കാം. കാത്സ്യത്തിനൊപ്പം മണ്ണിൽ ആവശ്യത്തിനു ബോറോൺ എന്ന സൂക്ഷ്മലവണവും വേണം. ചെടിയിൽ മൂലകങ്ങളുടെ വേഗത്തിലുള്ള ചലനത്തിനും പൂവും കായും ഉൽപാദനത്തിനുമെല്ലാം ബോറോൺ വേണം. നന്നായി വൃത്തിയാക്കിയ മുട്ടത്തോട് ഉയർന്ന ഊഷ്മാവിൽ പൊടിച്ചെടുത്തതിൽ ബോറോണും ചേർത്ത വളം ഇന്ന് വിപണയിൽ കിട്ടും. ചെടിയുടെ വലുപ്പമനുസരിച്ച് ആവശ്യാനുസരണം 20 - 50 ഗ്രാം ചുവട്ടിൽ നേരിട്ടു നൽകാം.
സിൻഡർ മിക്സ്
അഗ്നിപർവതത്തിലെ ലാവയിൽ ഉൾപ്പെടുന്ന, കത്തിക്കരിഞ്ഞ തടിയുടെ ചെറു കഷണങ്ങളും കൽക്കരിയും ചാരവുമെല്ലാം അടങ്ങിയ മിശ്രിതമാണ് സിൻഡർ. ഇതിലെ ചാരം മുഴുവനായി നീക്കിയ ശേഷമുള്ളത് ചെടികൾ വളർത്താനുതകുന്ന മാധ്യമം എന്ന നിലയിൽ അടുത്ത കാലത്ത് പ്രചാരം നേടിവരുന്നു. എന്നാൽ, ഇന്നു വളർത്തു മാധ്യമമായി പ്രചാരത്തിലുള്ള പെർലൈറ്റിനെക്കാൾ വലുപ്പമുള്ള തരികളാണ് സിൻഡറിലുള്ളത്. അതുകൊണ്ട്, ഇതുപയോഗിച്ചാൽ വേരുകൾക്കു നല്ല തോതിൽ വായുവും മിശ്രിതത്തിനു കൂടുതൽ നീർവാർച്ചയും ലഭിക്കും.
この記事は KARSHAKASREE の December 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の December 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം