ചേന നടുന്നതിനുള്ള ഏറ്റവും നല്ല സമയമായി പരമ്പരാഗതമായി കണക്കാക്കുന്നത് കുംഭമാസ ത്തിലെ വെളുത്തപക്കമാണ്. കുംഭത്തിൽ നട്ടാൽ കുടം പോലെ എന്ന പഴഞ്ചൊല്ലിനു പിന്നിലെ ആശയവും ഇതു തന്നെ. കുംഭമാസം ഫെബ്രുവരി 14ന് ആരംഭിച്ചതിനാൽ മാർച്ച് ആദ്യം തന്നെ ചേന നടാം.
ചേന നടുന്നതിന് 90 സെ.മീ. അകലത്തിൽ 60 x 60 x 45 സെ.മീ. വലുപ്പമുള്ള കുഴികളെടുക്കണം. വിത്തു ചേന കളിൽനിന്ന് 500 ഗ്രാം മുതൽ ഒരു കിലോവരെ തൂക്കമുള്ള കഷണങ്ങൾ മുളയ്ക്ക് കേടുപറ്റാതെ മുറിച്ചെടുക്കുക. അവ മെറ്റാറൈസിയം, സ്യൂഡോമോണാസ് ലായനികളിൽ മുക്കി വെള്ളം വാർന്നതിനുശേഷം നടുക. സമ്പുഷ്ടീ കരിച്ച ജൈവവളം, ചാരം (ലഭ്യമാണെങ്കിൽ) എന്നിവ നടീൽ വസ്തുവിന്റെ വശങ്ങളിലൂടെ ഇട്ടതിനുശേഷം മണ്ണ് മൂടി കൂനയാക്കുക. അതിനു മീതേ കൂന മുഴുവൻ മൂടത്തക്കവിധം കരിയില ഇടുക. കരിയിലയ്ക്കു മീതേ ഉണങ്ങിയ തെങ്ങോല വയ്ക്കുന്നത് വളർത്തുജീവികളും മറ്റും കൂന നശിപ്പിക്കുന്നത് ഒരു പരിധിവരെ തടയും. പല സ്ഥലങ്ങളിലും ചേനയ്ക്ക് നിമവിരബാധ കാണുന്നതിനാൽ തൊലി പുറമേ അസാധാരണമായി മുഴകൾ കാണുന്ന ചേന നടീൽ വസ്തുവായി എടുക്കരുത്.
കാച്ചിൽ
45x45x30 സെ.മീ. അളവിൽ നന്നായി കിളച്ച് കുഴികൾ എടുത്തതിൽ 100 ഗ്രാം എങ്കിലും കുമ്മായം ഡോളോമൈറ്റ് ചേർത്തിളക്കുക. 4-5 ദിവസത്തിനുശേഷം ഇതിൽ ഒന്നരക്കിലോ വളം/കാലിവളം, 100 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 20 ഗ്രാം പിജിപിആർ, അസോസ്പൈറില്ലം, ഫോസ്ഫോ ബാക്ടർ എന്നിവ ചേർത്തിളക്കുക. ഇതിൽ 200-300 ഗ്രാം തൂക്ക മുള്ള കഷണങ്ങൾ നടുക. കുഴികൾ തമ്മിൽ 90 സെ.മീ. അകലം വേണം. കുഴികളിൽ നട്ടത്തിനുശേഷം മണ്ണിട്ടു മൂടി കരിയിലകൊണ്ടു പുതയിടുന്നത് ഈർപ്പം നഷ്ടപ്പെടാതെ നന്നായി കിളിർക്കുന്നതിനു സഹായിക്കും.
ചേമ്പ്
ഒന്നിലധികം വർഷം ഒരു സ്ഥലത്തു തുടർച്ച യായി ചേമ്പ് കൃഷി ചെയ്താൽ രോഗ സാധ്യത കൂടും. ഇത്തരം സ്ഥലങ്ങളിൽ ചേമ്പുകൃഷി കഴിഞ്ഞ് 2 വർഷം മറ്റ് തന്നാണ്ടുവിളകൾ ചെയ്യുക. ചേമ്പ് നടുന്നതിനു മുന്നോടിയായി കൃഷി സ്ഥലം നന്നായി കിളച്ച്, മണ്ണുപരിശോധന നടത്തിയശേഷം പിഎച്ച് (അമ്ല-ക്ഷാരനില) 5-7 ന് ഇടയിൽ വരത്ത ക്കവിധം കുമ്മായം | ഡോളോമൈറ്റ് പ്രയോഗിക്കുക.
തെങ്ങ്
この記事は KARSHAKASREE の March 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の March 01, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം
മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
കുരുമുളകിനും ജാതിക്കും ശുഭസൂചന
റബറിനു ശുഭകാലം
ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം