ഒരു ഭാഗത്ത് പുരയിടങ്ങൾ അനാഥമായി കാടു പിടിക്കുമ്പോൾ മറുഭാഗത്ത് ആധുനിക രീതിയിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഭൂമി കിട്ടാനില്ലാത്ത സ്ഥിതിയാണ് കേരളത്തിൽ. കേരളസമൂഹത്തിന്റെ മുഖമുദ്ര പരസ്പരവിശ്വാസക്കുറവാണെന്നു വിലയിരുത്തി 2018 ൽ ഒരു സ്വീഡിഷ് സർവകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് ഓർമ വരുന്നു. ഇരുകൂട്ടരും ഭൂവുടമകളും കർഷകരും - ആവശ്യക്കാരായിട്ടും പരസ്പരം വിശ്വസിച്ചു സഹകരിക്കാൻ സാധിക്കാത്ത അവസ്ഥ.
നല്ലൊരു വക്കീലിനെ ഏൽപിച്ചാൽ ആർക്കും ബുദ്ധിമുട്ടുണ്ടാവാത്തവിധം സർവീസ് ലെവൽ എഗ്രിമന്റിലൂടെ നേട്ടമുണ്ടാക്കാവുന്നതേയുള്ളൂ. പാട്ട വ്യവസ്ഥയോ ഭൂമികൈമാറ്റമോ ഇല്ലാതെതന്നെ ഇന്ത്യൻ കോൺട്രാക്ട് നിയമത്തിനു കീഴിൽ സേവന കരാർ റജിസ്റ്റർ ചെയ്യാം.
ഏതാണ്ട് 90,000 ഹെക്ടർ ഭൂമിയാണ് കേരളത്തിൽ ഉപയോഗിക്കാതെ കിടക്കുന്നത്. എഫ്പി/കൃഷിക്കൂട്ട ങ്ങൾ/കാർഷിക സംരംഭകരെക്കൊണ്ട് ഈ തരിശുഭൂമികൾ ഏറ്റെടുപ്പിച്ചു കൃഷി ചെയ്യിക്കാൻ കൃഷിവകുപ്പ് മുന്നിട്ടിറ ങ്ങിയാൽ സാധിക്കും. അതിനു മുന്നോടിയായി പാട്ടക്കരാർ പ്രകാരം വലിയ വിസ്തൃതിയിൽ വിജയകരമായി കൃഷി ചെയ്യുന്നവരുടെ ഡേറ്റാബേസ് തയാറാക്കണം. തരിശുഭൂമി യിൽ കൃഷി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെ ഫണ്ടിങ് ഏജൻസികളുമായും നിക്ഷേപകരുമായും ബന്ധിപ്പിക്കുക വഴി അവരെ സാമ്പത്തികമായി ശക്തരാക്കാം.
പരിഹാരവഴികൾ ഇങ്ങനെ
വലിയ തോതിൽ ഭൂമി കൈവശം വയ്ക്കുന്നതിന് നിലവിൽ കേരളത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും അനുകൂലമല്ല. അതിനാൽ, ഭൂവുടമ തനിയെ വലിയ തോതിൽ കൃഷി നട ത്തുന്നതിനു പരിമിതികളുണ്ട്. ഇതിനു മൂന്നു പരിഹാര മാർഗങ്ങൾ നിർദേശിക്കട്ടെ. ഒന്ന്, പാടശേഖരങ്ങളിലേതു പോലെ ഭൂവുടമകൾ പരസ്പരം സഹകരിച്ച് കൃഷി ആസൂത്രണം ചെയ്ത് വിളവെടുക്കുന്ന രീതി. പൈനാപ്പിൾ കർഷകർ വാഴക്കുളത്ത് സഹകരിച്ച് വിളവെടുക്കുന്നതു പോലെ. എന്നാൽ പരസ്പര സഹകരണം, വിശ്വാസം, നേതൃത്വം അംഗീകരിക്കൽ എന്നിവ ആവശ്യമാണ്.
この記事は KARSHAKASREE の July 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は KARSHAKASREE の July 01,2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും