試すGOLD- Free

വെരിക്കോസ് വെയിൻ ചികിത്സിക്കുമ്പോൾ
Mathrubhumi Arogyamasika|April 2023
ജീവിതശൈലിയിലെ പ്രശ്നങ്ങൾ വെരിക്കോസ് വെയിൻ വർധിക്കാൻ ഇടയാക്കുന്നുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടുന്നത് രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും
- ഡോ.വിമൽഐപ്പ് സീനിയർകൺസൽട്ടന്റ് വാസ്കുലർ എൻഡോവാസ്കുലർ സർജറിവിഭാഗം ലൂർദ്ദ്സ്ഹോസ്പിറ്റൽ, കൊച്ചി
വെരിക്കോസ് വെയിൻ ചികിത്സിക്കുമ്പോൾ

വെരിക്കോസ് വെയിൻ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലിയിലെ പ്രശ്നങ്ങളാണ് കൂടുതലും കാരണമാകുന്നത്. രോഗബാ ധിതരിൽ ചിലർ ലക്ഷണങ്ങളെ അവഗണിച്ച് ചികിത്സ തേടാതിരിക്കുന്നതും രോഗം ഗുരുതരമാകാനിടയാക്കും. രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന് കാരണം.

 എന്താണ് വെരിക്കോസ് വെയിൻ?

അശുദ്ധരക്തം ശരീരത്തി ന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഹൃദയത്തിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴലുകളാണ് സിരകൾ അഥവാ വെയിനുകൾ. ഞരമ്പ് എന്ന് ഇവയെ പൊതുവേ, തെറ്റായി വിളിക്കാറുണ്ട്. സിരകളിൽ നിന്നുള്ള രക്തം ശരീരത്തിന്റെ  താഴെനിന്ന് ഹൃദയത്തിലേക്ക് കയറുന്നത് ഗുരുത്വാകർഷണത്തിനെതിരേ പ്രവർത്തിച്ചാണ്. കാലിലെ പേശികൾ സങ്കോചിക്കുമ്പോൾ ഉണ്ടാവുന്ന മർദത്തിൽ രക്തം മുകളിലേക്ക് ഉയരുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. രക്തക്കുഴലുകളുടെ ഭിത്തിയുടെ ഇലാസ്തികത ഇതിന് സഹായിക്കും. ഇത്തരത്തിൽ മുകളിലേക്ക് കയറുന്ന രക്തം വീണ്ടും താഴേക്ക് വരാതിരിക്കാൻ സഹായിക്കുന്നത് രക്തക്കുഴലുകളിലെ ചെറിയ വാൽവുകളാണ്.

എന്നാൽ, രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടുകയും വാൽവുകൾക്ക് തകരാറുണ്ടാവുകയും ചെയ്യുന്ന അവസ്ഥയിൽ അശുദ്ധരക്തം കാലുകളിലും പാദങ്ങളിലും കെട്ടിനിൽക്കുകയും സിരകൾ തടിച്ചുവീർത്ത് കെട്ടുപിണഞ്ഞ് ചർമത്തിന് മുകളിൽ നീലനിറത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് പൊതുവേ, വെരിക്കോസ്വെയിൻ എന്ന് പറയുന്നത്. രോഗാവസ്ഥ ഗുരുതരമായവരിൽ ഇവ പൊട്ടി രക്തസ്രാവമുണ്ടാകാനിടയുണ്ട്. ശരീരഭാരം മുഴുവൻ താങ്ങുന്നതുകൊണ്ടാണ് കൂടുതലായും കാലുകളിൽ ഇവ സങ്കീർണതകളുണ്ടാക്കുന്നത്. ഈ രോഗം രക്തക്കുഴലിനാണ്, രക്തത്തിനല്ല. അതിനാൽ, രക്തം വലിച്ചെടുത്തു കളഞ്ഞാൽ, ഈ രോഗം മാറില്ല.

കാരണങ്ങൾ

ചലനങ്ങൾ കുറയുന്നത് പേശികളുടെ സങ്കോചം കുറയാനും രക്തപ്രവാഹം കുറയാനും കാരണമാകുമെന്നതിനാൽ, പതിവായി ഏറെ നേരം നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നവരിൽ രോഗസാധ്യത വർധിക്കാം.

അമിതവണ്ണമാണ് മറ്റൊരു കാരണം. ഭാരം കൂടുമ്പോൾ, സിരകളിൽ സമ്മർദം കൂടുന്നതാണ് കാരണം.വ്യായാമരഹിതമായ ജീവിതശൈലിയുള്ളവരിലും രക്തപ്രവാഹത്തിന്റെ തോത് കുറയും. ഇതും വെരിക്കോസ് വെയിനിനിടയാക്കും.

この記事は Mathrubhumi Arogyamasika の April 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mathrubhumi Arogyamasika の April 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MATHRUBHUMI AROGYAMASIKAのその他の記事すべて表示
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 分  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 分  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 分  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 分  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 分  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 分  |
May 2023

当サイトではサービスの提供および改善のためにクッキーを使用しています。当サイトを使用することにより、クッキーに同意したことになります。 Learn more