മലയാള സിനിമയുടെ പോക്കറ്റിലേക്കൊരു തിളക്കമുള്ള പേന വെക്കുകയാണ് വൈപ്പിൻകാരൻ ഷാരിസ് മുഹമ്മദ്. ശരികളുടെ ഭാഷ്യങ്ങൾക്കൊപ്പം സിരകളിൽ അഡ്രിനാലിൻ നിറക്കാനും കഴിയുന്ന പേനയാണത്. കൈയടികളുടെ മാലപ്പടക്കങ്ങളും ക്ഷുഭിതയൗവനങ്ങളുടെ പ്രതിഷേധങ്ങളും സ്ക്രീനിൽ വിളമ്പിയ 'ജന ഗണ മന' കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് തിരക്കഥയിലെ കരവിരുതിനെക്കുറിച്ചാണ്. സിനിമയുടെ ദൃശ്യഭാഷ്യത്തിനുള്ള ടൂളായി മാത്രം തിരക്കഥകൾ ഒതുങ്ങുന്ന കാലത്ത് കൈയടിയുടെ രസതന്ത്രം അറിഞ്ഞും കാലം ആവശ്യപ്പെടുന്ന പ്രമേയങ്ങളിലൂടെയും ഷാരിസ് മലയാള സിനിമയെ അടയാളപ്പെടുത്തുകയാണ്. ക്വീൻ, ആദ്യരാത്രി എന്നീ ചിത്രങ്ങൾ ജെബിൻ ജേക്കബിനൊപ്പവും എല്ലാം ശരിയാകും, ജന ഗണ മന എന്നിവ സ്വതന്ത്രമായും എഴുതി. ഉയിരുള്ള എഴുത്തിലൂടെ മലയാള സിനിമയുടെ ഉമ്മറത്തേക്ക് കടന്നുവരുന്ന ഷാരിസ് വഴികൾ ഓർക്കുന്നു...
സ്വപ്നത്തിലേക്കുള്ള ദൂരം
വൈപ്പിന് അടുത്തുള്ള എടവനക്കാട് ആണ് സ്വദേശം. സിനിമയുമായി ബന്ധങ്ങളൊന്നുമില്ലാത്ത കുടുംബം. ഉപ്പ ഷാനവാസ് കർഷകനാ ണ്. ഉമ്മ റസിയ വീട്ടമ്മയും. മെക്കാനിക്കൽ എൻജിനീയറിങ്ങാണ് പഠി ച്ചത്. ശേഷം എം.ബി.എ പഠിക്കാൻ ബംഗളൂരുവിലേക്ക് പോയി. കാമ്പസ് പ്ലേസ്മെന്റിലൂടെ ഒരു മൾട്ടി നാഷനൽ കമ്പനിയിൽ ജോലിനോക്കി.
സിനിമാസ്വപ്നങ്ങൾ കാണുമ്പോഴെല്ലാം കൂട്ടിന് സഹപാഠിയായ ജെബിൻ ജേക്കബുണ്ടായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന സമയത്ത് ജോലി ആവശ്യാർഥം അവനും അവിടെയെത്തിയത് ചർച്ചകൾ കൂടുതൽ സജീവമാക്കി. സിനിമ തലക്കുപിടിച്ചപ്പോൾ നാട്ടിൽ തന്നെ ജോലിനോക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ കോളജ് അധ്യാപകന്റെ വേഷവുമിട്ടു. എം.ബി.എ പഠനത്തിനു ശേഷമുള്ള ആറു വർഷത്തെ അലച്ചിലുകൾക്കും കൂടി ച്ചേരലുകൾക്കും കഠിനപരിശ്രമങ്ങൾക്കും ഒടുവിലാണ് ആദ്യ സിനിമയായ 'ക്വീൻ' യാഥാർഥ്യമാകുന്നത്.
ഡ്രീം ക്വീൻ
മനസ്സിലുള്ള കഥ സിനിമയാക്കാനായി കുറെ നടന്നിട്ടുണ്ട്. ഒരുപാട് വർഷങ്ങൾ. കോമൺ സുഹൃത്ത് വഴിയാണ് സംവിധായകൻ ഡിജോ ജോസി നെ പരിചയപ്പെടുന്നത്. ഡിജോയാകാട്ടെ, നല്ലൊരു സബ്ജക്ട് തേടി നടക്കുന്ന കാലമായിരുന്നു അത്. പരിചയം സൗഹൃദമായി. ഞാനും ജെബിനും ഡിജോയും പലകുറി കണ്ടുമുട്ടി. കൊച്ചിയിലെ വൈകുന്നേരങ്ങളിൽ സിനിമകളെക്കുറിച്ച് വാതോരാതെ സംസാരി ച്ചു. ഏറെ ചർച്ചകൾക്കും തിരുത്തിയെഴുതലുകൾക്കും ശേഷമാണ് 'ക്വീൻ' സംഭവിക്കുന്നത്.
この記事は Kudumbam の July 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の July 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...