കഴിഞ്ഞ രണ്ടു പതിറ്റാണ്ടെടുത്താൽ കേരളത്തിലെ വിവിധതലങ്ങളിൽ പെട്ടവരുടെ വരുമാനത്തിൽ മാത്രമല്ല ജീവിത സാഹചര്യങ്ങളിലും വലിയ കുതിപ്പുണ്ടായിട്ടുണ്ട്. പട്ടിണി മാറുകയും ഇഷ്ടാനുസരണമുള്ള ഭക്ഷണം ഏതാണ്ട് എല്ലാവർക്കും കിട്ടുകയും ചെയ്യുന്നു എന്നതു മാത്രമല്ല ആ മാറ്റം. ജീവിക്കാൻ നല്ല വീടും സഞ്ചരിക്കാൻ സ്വന്തം വാഹനവും ഗൃഹോപകരണങ്ങളുമെല്ലാം ഇന്ന് സാദാ കുടുംബങ്ങളിലുമുണ്ട്. ഈയിടെ ദേശീയതലത്തിൽ വന്ന ഒരു പഠന റിപ്പോർട്ട് തന്നെ ഇക്കാര്യത്തിലേക്കു വിരൽ ചൂണ്ടുന്നു.
കേരളത്തിലെ നാലിൽ ഒന്ന് കുടുംബങ്ങൾക്കും കാറുണ്ടെന്നും ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണിതെന്നുമാണ് ആ കണക്ക്. പക്ഷേ, ഇതിനു ഭയാനകമായ ഒരു മറുവശം കൂടിയുള്ളതു കാണാതെ പോകരുത്. വായ്പാ കെണിയിൽ വീണ് വ്യക്തികളോ കുടുംബം ഒന്നാകെയോ ആത്മഹത്യ ചെയ്യുന്നു എന്ന വാർത്തകൾ എന്നും എപ്പോഴും നമ്മുടെ ചുറ്റുമുണ്ട്. ആവശ്യത്തിനു പണമുണ്ടായിട്ടും സന്തോഷത്തോടെ ജീവിക്കാനാകാത്തവരുടെ എണ്ണം സമൂഹത്തിൽ അനുദിനം വർധിക്കുന്നു. എന്തുകൊണ്ടാണിത്?
കാരണങ്ങൾ പലതായിരിക്കും. പരിഹാരങ്ങളും വ്യത്യസ്തമായിരിക്കും. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ വലിയതോതിൽ പരിഹരിക്കാനാകും. അതിനാവശ്യമായ ചില നിർദേശങ്ങൾ ആണ് ഇവിടെ മുന്നോട്ടു വയ്ക്കുന്നത്.
മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരും, അധ്വാനിച്ച് വരുമാനമുണ്ടാക്കുകയും ചെയ്യുന്നവർക്ക് പ്രായോഗികമാക്കാവുന്നവ. ഇവ പാലിച്ചാൽ സന്തോഷവും സുഖവും നിറഞ്ഞ കുടുംബജീവിതം നേടിയെടുക്കാൻ വലിയൊരു പരിധിയോളം നിങ്ങൾക്കും കഴിയും.
അധ്വാനിച്ചു ജീവിക്കുക
ജോലിയോ ബിസിനസോ പ്രഫഷനോ എന്തുമാകട്ടെ അധ്വാനിക്കാൻ തയാറുള്ളവർക്ക് സുഖമായി ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കാൻ ഇന്നത്തെ കാലത്ത് സാധിക്കും. തുടക്കത്തിൽ പലർക്കും അൽപം കൂടുതൽ ബുദ്ധിമുട്ടേണ്ടി വരാം. എന്നാൽ ഇന്നു നാം കാണുന്ന മികച്ച വിജയം നേടിയവരിൽ ഭൂരിപക്ഷവും തുടക്കത്തിൽ നന്നായി ബുദ്ധിമുട്ടുകയും അധ്വാനിക്കുകയും ചെയ്തവരാണ്. അധ്വാനിച്ചു കിട്ടുന്നതോ അതിൽനിന്നു നിക്ഷേപിച്ചുണ്ടാക്കുന്നതോ കൊണ്ടു ജീവിച്ചാൽ സുഖവും സമാധാനവും ഉണ്ടാകും. അതു നിലനിൽക്കുകയും ചെയ്യും.
この記事は SAMPADYAM の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は SAMPADYAM の February 01,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി