നിങ്ങളുടെ ജീവിതലക്ഷ്യങ്ങൾ കൃത്യമായി പറഞ്ഞുകൊടുത്താൽ അതു നേടിയെടുക്കാൻ സഹായകമായ പദ്ധതി സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർമാർ തയാറാക്കിത്തരും. എന്നാൽ, അതിനു മുൻപ് ചെയ്യേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ലക്ഷ്യങ്ങൾ ശരിയായവ ആണെന്ന് നാം തന്നെ സ്വയം ഉറപ്പാക്കണം. ഇല്ലെങ്കിൽ എത്ര മികച്ച പ്ലാനിങ്ങളിലൂടെ ലക്ഷ്യങ്ങൾ കൈവരിച്ചാലും ജീവിതത്തിൽ സുഖമോ സന്തോഷമോ നേടാനാകില്ല എന്നതു മറക്കരുത്.
സമ്പാദ്യത്തിനു ലഭിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് കവർ സ്റ്റോറിയിലെ ഓരോ ഫിനാൻഷ്യൽ പ്ലാനും. വിദഗ്ധർ ലക്ഷ്യങ്ങളി ലുള്ള പോരായ്മകളെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട ങ്കിലും ചോദ്യകർത്താവിന്റെ ലക്ഷ്യങ്ങൾ എങ്ങനെ പൂർത്തിയാക്കാം എന്നതിനു തന്നെയാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. സ്വന്തം ലക്ഷ്യങ്ങൾ ശരിയായി നിശ്ചയിച്ചെങ്കിലേ ഏതു ഫിനാൻഷ്യൽ പ്ലാനും നിങ്ങൾക്ക് അനുയോജ്യമാകൂ, വിജയിച്ചു.
വിവാഹം ആർഭാടമാക്കാം, പക്ഷേ
മകളുടെ വിവാഹം നടത്താൻ എങ്ങനെ പരമാവധി പണം സമ്പാദിക്കാം? സമ്പാദ്യത്തിലേക്കു വന്ന ഈ വാട്സാപ് മെസേജ് നമ്മുടെ നാട്ടിലെ മിക്ക മാതാപിതാക്കളുടെയും മനസ്സിലുളളതു തന്നെയാണ്. പക്ഷേ, അതിൽ അമ്പരപ്പിക്കുന്ന ഒരു കാര്യം കൂടി ഉണ്ടായിരുന്നു. മകളുടെ പഠനം, സ്വന്തമായൊരു വീട് എന്നിവയെല്ലാം വിവാഹത്തിനുശേഷം മാത്രമേ പരിഗണിക്കുന്നുള്ളൂ എന്നതായിരുന്നു അത്.
ശരീരം നിറയെ പൊന്നും ഇട്ട്, വാഹനവും നൽകി ആർഭാടമായി വിവാഹം കഴിച്ചയച്ച പെൺമക്കളുടെ ദുരന്തം, തീരാ കണ്ണീരിൽ ആ കുടുംബങ്ങളുടെ തുടർകഥകളായി വാർത്തകളിൽ നിറഞ്ഞിട്ടും മാറി ചിന്തിക്കാൻ മാതാപിതാക്കൾക്കു കഴിയുന്നില്ല. സ്വന്തം കാലിൽ നിൽക്കാൻ ഓരോ പെൺകുട്ടിയും ആഗ്രഹിക്കുന്ന ഇക്കാലത്തും അവരെ പഠിപ്പിച്ചു വരുമാനം ഉറപ്പാക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതിലും മുൻതൂക്കം വിവാഹം ആർഭാടമാക്കുന്നതിലാണ്.
ആദ്യം മക്കളെ ജീവിക്കാൻ പ്രാപ്തരാക്കുക
この記事は SAMPADYAM の October 01, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は SAMPADYAM の October 01, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം
കുട്ടിക്ക് വേണോ പാൻ
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.