കുഞ്ഞിനോടുള്ള ദേഷ്യമായിരുന്നു തുടക്കം. പ്രസവം കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല. പാലുകൊടുക്കാൻ പോലും അവൾ താൽപര്യം കാണിക്കുന്നില്ല. ദേഷ്യം പിന്നീട് വീട്ടിലുള്ള മറ്റുള്ളവരോടും പടർന്നു.
എപ്പോഴും സങ്കടാവസ്ഥ. ഏറ്റവും ആസ്വദിച്ചിരുന്ന കാര്യങ്ങളോട് വരെ വിരക്തി. പ്രിയപ്പെട്ടവരോട് താൽപര്യമില്ലായ്മ. ക്ഷീണവും തളർച്ചയും. അവൾ അങ്ങനെ വിഷാദത്തിലെ കാണാക്കുഴിയിലേക്കാണ് നീങ്ങിയിരുന്നത്.
പലവിധ ചികിത്സകൾ നൽകിയിട്ടും അവളുടെ മനസ്സിന് കാര്യമായ മാറ്റം വരുന്നില്ല. അതോടെ വീട്ടുകാരുടെ അടക്കിപ്പിടിച്ച കുറ്റപ്പെടുത്തൽ പുറമേക്കു കാണിച്ചുതുടങ്ങി.
ഭർത്താവും സ്വന്തം വീട്ടുകാരും എതിരായതോടെ കുഞ്ഞിൽ നിന്നും അവളെ മാറ്റി നിർത്തി. വീട്ടിൽ അവളെ നോക്കാൻ ആരും താൽപര്യപ്പെട്ടുമില്ല. അവസാനം എറണാകുളം ജില്ലയിലെ ഒരു അഗതിമന്ദിരത്തിലേക്ക് അവളെ മാറ്റി.
വർഷങ്ങൾ പിന്നിട്ടു. ഇന്ന് അവൾക്ക് 39 വയസ്സായി. പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന കഠിനമായ മാനസികാവസ്ഥയിലാണ് അവളെന്ന തിരിച്ചറിവിൽ ആ അഗതിമന്ദിരത്തിലെ സാമൂഹിക പ്രവർത്തകർ അവളെ പരിചരിച്ചു തുടങ്ങിയിരുന്നു.
തുടർച്ചയായി നൽകിയ ചികിത്സയിലൂടെ അവൾ പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഇടക്കിടെ എത്തുന്ന വീട്ടുകാരോട് അവൾ നല്ലരീതിയിൽ പ്രതികരിച്ചു തുടങ്ങി. അധികം വൈകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി അവൾ സാധാരണ ജീവിതം നയിക്കുമെന്ന പ്രതീക്ഷയിൽ പരിചരണം തുടരുകയാണ് ആ അഗതിമന്ദിരത്തിലെ സാമൂഹിക പ്രവർത്തകർ.
പ്രസവശേഷം 50 ശതമാനം സ്ത്രീകളിലും ചെറിയ തോതിലെങ്കിലും മാനസിക സമ്മർദം അനുഭവപ്പെടാറുണ്ട്. അപകടകരമല്ലാത്ത നേരിയ തോതിലുള്ള ആശങ്കയും ഉൾഭയവുമാണ് അനുഭവപ്പെടുന്നതെങ്കിൽ ഇത് പോസ്റ്റ്പാർട്ടം ബ്ലൂസ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, ദൈനംദിന ജീവിതത്തെ ബാധിക്കുകയും കുഞ്ഞിന്റെ ജീവനുപോലും ഭീഷണിയാകുകയും ചെയ്യുന്ന അവസ്ഥയാണ് പോസ്റ്റ് പാർട്ടംഡിപ്രഷൻ (Postpartum Depression) അല്ലെങ്കിൽ പ്രസവാനന്തര വിഷാദം. അകാരണമായ കരച്ചിൽ, ഭയം, ചില സമയങ്ങളിൽ സന്തോഷം തുടങ്ങിയവ ഇടകലർന്ന് അനുഭവപ്പെടുന്നതിനാൽ കടുത്ത വൈകാരിക അസന്തുലിതാവസ്ഥയിലൂടെയാണ് പല സ്ത്രീകളും ഈ ഘട്ടത്തിൽ കടന്നുപോകാറുള്ളത്. കുഞ്ഞിന്റെ പരിപാലനം ഉൾപ്പെടെ കാര്യങ്ങൾ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാകുന്ന അവസ്ഥയാണിത്.
この記事は Kudumbam の December 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の December 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...