കാറിന്റെ ഡിക്കിയിലേക്ക് വീൽചെയർ ഭദ്രമായി കയറ്റിവെച്ചിട്ട്, ചെറുചിരിയിൽ പെങ്ങളുടെ മകൻ അർഫാസ് അബ്ദുല്ല പറഞ്ഞു: “മാമാ, വണ്ടി ഓടുമ്പോൾ വീൽചെയർ കരയരുത്, സങ്കടശബ്ദം കേൾക്കരുത്, വേണമെങ്കിൽ ഞാൻ ഓടിക്കാം.... സോഫ്റ്റ് വെയർ എൻജിനീയറായ അവന്റെ കമന് ഉയർത്തിയ ചിരിയിൽ കായംകുളത്തെ വീട്ടുമുറ്റത്തുനിന്ന് ഞങ്ങളുടെ കാർ ഓടിത്തുടങ്ങി. ഈ വർഷത്തെ ആദ്യദിനമാണ് അന്ന്.
1982ലെ പ്രീ ഡിഗ്രി പഠന കാലത്ത് ഒരുരാത്രി കൊണ്ട് എന്റെ കാലുകൾ തളർന്നതാണ്. Spinal Cord atrophy എന്ന രോഗമാണെന്ന് തീർപ്പുകൽപിക്കാൻ തന്നെ കുറെ കാലമെടുത്തു. അപ്രതീക്ഷിതമായ ആ സംഭവം എന്നെയും കുടുംബത്തെയും അക്ഷരാർഥത്തിൽ തളർത്തിയിരുന്നു.
എങ്കിലും പതുക്കെപ്പതുക്കെ പ്രീ ഡിഗ്രിയും ഡിഗ്രിയും പല വർഷങ്ങൾ കൊണ്ട് എഴുതിയെടുത്തു. പല ബിസിനസുകൾ ചെയ്തു. കോവിഡ് കാലത്തിനുമുമ്പ് വരെ ഒരു കമ്പ്യൂട്ടർ സ്റ്റഡി സെന്റർ, ഒരു ഫോട്ടോഷോപ് സ്ഥാപനം എന്നിങ്ങനെ. ഇപ്പോൾ വീൽചെയറിൽ എന്റെ സഞ്ചാരം തുടങ്ങിയിട്ട് 35 വർഷം കഴിയുന്നു.
2003 മുതൽ സ്വയം ഓടിക്കുന്ന കാറിലാ യാത്ര. ആദ്യ ഒമ്പതുവർഷം മാരുതി 800, അതുകഴിഞ്ഞ് അഞ്ചുവർഷം ഇയോൺ, ഇപ്പോൾ അഞ്ചു വർഷമായി ഉപയോഗിക്കുന്നത് ബെലേനോ ഓട്ടോമാറ്റിക് കാർ.
മൂന്ന് കാറും എനിക്ക് ഓടിക്കാവുന്നവിധം മാറ്റംവരുത്തിയത് മലപ്പുറത്തുള്ള മുസ്തഫയാണ്. ആക്സിലറേറ്റർ, ബ്രേക് ക്ലച് എന്നിവ കേബിളുകൾ വഴി ബന്ധിച്ച് സ്റ്റിയറിങ്ങിനു സമീപം പിടിപ്പിച്ച ലിവറിൽ ഘടിപ്പിക്കുകയാണ് ആദ്യ രണ്ട് കാറുകളിൽ ചെയ്തത്. ഓട്ടോമാറ്റിക് ബെലേനോയിൽ എത്തിയപ്പോൾ കുറച്ചുകൂടി എളുപ്പമായി. ഒരു കൈകൊണ്ട് മാത്രമാണ് സ്റ്റിയറിങ് ബാലൻസ് ചെ യ്യാൻ പറ്റു.
ദൂരം സൃഷ്ടിക്കുന്ന പരിഭ്രാന്തിയില്ലാതെ, ആരെങ്കിലും ഓടിച്ചാൽ കൊള്ളാം എന്ന അലസഭാവമില്ലാതെ, സീറ്റിന്റെ ഉയരത്തിൽ പ്രത്യേകമായി ഫിറ്റ് ചെയ്ത ആക്സിലറേറ്ററും ബ്രേക്കും ഇടതുകൈകൊണ്ട് നിയന്ത്രിച്ചുള്ള യാത്ര. സ്റ്റിയറിങ്ങിനെ വലതുകൈകൊണ്ട് താളാത്മകമായി ബാലൻസ് ചെയ്താണ് എന്റെ ഡ്രൈവിങ്. റോഡിലേക്ക് മാത്രമുള്ള കാഴ്ചയും കരുതലുമായി മനസ്സ് പരുവപ്പെടുമ്പോൾ ആശങ്കകളും അസ്വസ്ഥതകളും ഒഴിഞ്ഞ് ശുന്യമാകും. അതാണ് ഡ്രൈവിങ് സീറ്റിനോട് ഇത്ര പ്രിയംവരാൻ കാരണം.
この記事は Kudumbam の April 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の April 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...