![കുട്ടികളിലെ തർക്കുത്തരം വടിയെടുക്കലല്ല പരിഹാരം... കുട്ടികളിലെ തർക്കുത്തരം വടിയെടുക്കലല്ല പരിഹാരം...](https://cdn.magzter.com/1444209323/1693664628/articles/By8qiuJj51695996046416/1695996649537.jpg)
ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തർക്കുത്തരമാണ്. ഒട്ടുമിക്ക മാതാപിതാക്കളുടെയും പരാതിയും പരിഭവവും ഇതായിരിക്കും. വേഗത്തിൽ ദേഷ്യം വരുന്നു, അനുസരണയില്ല, എന്തിനും ഏതിനും വാശിപിടിക്കുന്നു തുടങ്ങിയ പരാതികളും പതിവാണ്. മക്കളായാൽ കുരുത്തക്കേട് കാട്ടുമ്പോൾ വടിയെടുത്ത് നല്ലരൊണ്ണം കൊടുക്കണമെന്നാണ് പഴമക്കാർ പൊതുവേ പറയാറ്. എന്നാൽ, ഇത് പഴയ കാലമല്ല, കുട്ടികൾ വളരുന്നതും അടുത്തിടപഴകുന്നതും അവർ കാണുന്നതും കേൾക്കുന്നതുമെല്ലാം ഒരുപാട് മാറിക്കഴിഞ്ഞു. ചീത്ത പറഞ്ഞതിന്റെയും അടിച്ചതിന്റെയും പേരിൽ സ്വയം ജീവനൊടുക്കിയ എത്രയെത്ര കുട്ടികളുടെ വാർത്തകളാണ് നമുക്ക് കൺമുന്നിലൂടെ കടന്നുപോകുന്നത്. മാതാപിതാക്കളായാൽ ചീത്ത പറയും, ചിലപ്പോൾ തല്ലിയെന്നും വരും. അതിന് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് പലരും ചോദിച്ചു കണ്ടിട്ടുണ്ട്. പക്ഷേ, കാലം അതാണ്. നാം ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹം അത്തരത്തിലുള്ളതാണ്. മക്കൾ ചെറിയ കാര്യത്തിനു പോലും ദേഷ്യം പിടിക്കുന്നതും മുതിർന്നവരോടുപോലും തർക്കുത്തരം പറയുന്നതും വാശിപിടിക്കുന്നതുമെല്ലാം കണ്ടു നിൽക്കണമെന്നല്ല. മക്കൾ ദേഷ്യം പിടിക്കുമ്പോൾ ശിക്ഷിക്കുന്നവരും ഏറെയുണ്ട്. എന്നിട്ട് എന്തെങ്കിലും മാറ്റമു ണ്ടാകുന്നുണ്ടോ? ഇല്ലെന്നാണ് സത്യം. മക്കളുടെ സ്വഭാവത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾക്ക് വടി കൊണ്ടടിച്ചാൽ പരിഹാരമുണ്ടാകുമോ. വടിയെടുക്കാതെ മക്കളുടെ ഈ സ്വഭാവത്തെ ശരിയാക്കാനാവുമോ.
അവരുടെ ഉള്ളിലെന്താണെന്ന് അറിയുക
തർക്കുത്തരം പറയുക, ദേഷ്യം പിടിക്കുക, വാശി കാണിക്കുക ഇതെല്ലാം ഒട്ടുമിക്ക കുട്ടികളിലും കണ്ടുവരുന്നതാണ്. എന്നാൽ, അതിന്റെ തീവ്രത കൂടുമ്പോഴാണ് അതൊരു പ്രശ്നമായി വരുന്നത്. വീട്ടുകാരോട് വല്ലാതെ കയർത്തു സംസാരിക്കുക, മോശം വാക്കുകൾ സ്ഥിരമായി ഉപയോഗിക്കുക, സ്കൂളിലെ ടീച്ചർമാരോടും കൂട്ടുകാരോടും ഇത്ത രത്തിൽ പെരുമാറുക ഇത്രയുമൊക്കെയാകുമ്പോഴാണ് അത് ശ്രദ്ധിക്കേണ്ടിവരുന്നത്. അവർ ഇത്തരത്തിൽ പെരുമാറാൻ എന്തെങ്കിലും ഒരു കാരണമുണ്ടായിരിക്കും. അത് എന്താണെന്ന് കണ്ടെത്തുക എന്നത് തന്നെയാണ് ഈ പ്രശ്നത്തിനുള്ള പ്രധാന പോംവഴി.
この記事は Kudumbam の September 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の September 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
![ഉള്ളറിഞ്ഞ കാതൽ ഉള്ളറിഞ്ഞ കാതൽ](https://reseuro.magzter.com/100x125/articles/11620/1982405/8Mj4ePV9d1739006531944/1739007327943.jpg)
ഉള്ളറിഞ്ഞ കാതൽ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ
![എല്ലാം കാണും CCTV എല്ലാം കാണും CCTV](https://reseuro.magzter.com/100x125/articles/11620/1982405/e4dZExj1O1739000849449/1739006516384.jpg)
എല്ലാം കാണും CCTV
വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...
![ഡഫേദാർ സിജി ഡഫേദാർ സിജി](https://reseuro.magzter.com/100x125/articles/11620/1982405/OEsQb30VC1738998191304/1739000399515.jpg)
ഡഫേദാർ സിജി
കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...
![ചങ്ക്‌സാണ് മാമനും മോനും ചങ്ക്‌സാണ് മാമനും മോനും](https://reseuro.magzter.com/100x125/articles/11620/1982405/jWXTuIqQd1738996938761/1738997594475.jpg)
ചങ്ക്‌സാണ് മാമനും മോനും
നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...
![സാധ്യമാണ്, ജെന്റിൽ പാര സാധ്യമാണ്, ജെന്റിൽ പാര](https://reseuro.magzter.com/100x125/articles/11620/1982405/Ialj-B3RT1738997633777/1738998170428.jpg)
സാധ്യമാണ്, ജെന്റിൽ പാര
പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...
![കാൻസർ വാക്സിൻ സത്യവും മിഥ്യയും കാൻസർ വാക്സിൻ സത്യവും മിഥ്യയും](https://reseuro.magzter.com/100x125/articles/11620/1982405/sAc1fDI3M1738863614240/1738940468980.jpg)
കാൻസർ വാക്സിൻ സത്യവും മിഥ്യയും
റഷ്യൻ വാക്സിൻ
![തിരിച്ചറിയാം, സെർവിക്കൽ കാൻസർ തിരിച്ചറിയാം, സെർവിക്കൽ കാൻസർ](https://reseuro.magzter.com/100x125/articles/11620/1982405/MQy88kHqA1738863439442/1738940111699.jpg)
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം
![പൊളിമൂഡ് നബീസു @ മണാലി പൊളിമൂഡ് നബീസു @ മണാലി](https://reseuro.magzter.com/100x125/articles/11620/1982405/wyb56ihgF1738863823961/1738941255249.jpg)
പൊളിമൂഡ് നബീസു @ മണാലി
നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്
![സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ](https://reseuro.magzter.com/100x125/articles/11620/1982405/gLqCkzrVh1738863665795/1738940848378.jpg)
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
![നന്നായി ഒരുങ്ങാം പരീക്ഷക്കായി നന്നായി ഒരുങ്ങാം പരീക്ഷക്കായി](https://reseuro.magzter.com/100x125/articles/11620/1982405/fp5jo05711738837487513/1738838082556.jpg)
നന്നായി ഒരുങ്ങാം പരീക്ഷക്കായി
കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ