ഒരു സാധാരണ വീട്ടിൽ അടുക്കളയിൽ മാത്രം സ്ത്രീ മിനിമം ചെലവഴിക്കുന്നത് 3-4 മണിക്കൂറാണ്. പാത്രം കഴുകി നൽകിയും കഷണം നുറുക്കിയും ന്യൂജൻ ആൺപിള്ളേർ 'നല്ല ഭർത്താക്കന്മാർ ആകുന്നുണ്ടെങ്കിൽ പോലും അതങ്ങനെയാണ്. കഷണം മുറിക്കലും പാത്രം കഴുകലും അല്ലാതെ ഒരു നീണ്ട പട്ടികയിലുള്ള പണികൾക്കെല്ലാം ടിക്ക് വീഴാതെ അടുക്കളപ്പണി' ക്ലോസ് ചെയ്യാനാകുമോ? ബെഡ് കോഫി മുതൽ ചിലർക്കെങ്കിലും അത്താഴത്തിനുശേഷമുള്ള കട്ടൻചായയോ ചൂടുവെള്ളമോ വരെ നീളുന്ന അടുക്കള'യുദ്ധം' ഒട്ടും ചെറുതല്ല.
ഉപ്പുതൊട്ട് കർപ്പൂരം വരെ ഒതുങ്ങിയിരിക്കുന്ന അടുക്കള, അവിടെ ഇത്രമാത്രം എന്താ ചെയ്യാനുള്ളതെന്ന് ആരെങ്കിലും ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി ഒതുക്കാനാവില്ല. "ഞാൻ എന്റെ ഭർത്താവിനെക്കൊണ്ട് കുക്ക് ചെയ്യിക്കാറില്ല. ഒരു പാത്രത്തിന് പകരം നാലെണ്ണം വലിച്ചിടും. പിന്നെ സ്റ്റൗവും കിച്ചൺടോപ്പും വൃത്തിയാക്കുന്നതുകൂടി ഓർക്കുമ്പോൾ നമ്മൾ ചെയ്യുന്നതാ നല്ലത്" -ഈ കൂട്ടുകാരിയിൽ നിന്നോ പരിചയക്കാരിൽ നിന്നോ ഡയലോഗ് കേൾക്കാത്തവർ ചുരുക്കമാകും. അതെ അടുക്കളയിൽ പാത്രങ്ങൾ ഒതുക്കിവെക്കുന്നതും വൃത്തിയാക്കുന്നതുമെല്ലാം അത്യാവശ്യം ക്ഷമയും സമയവും മെനക്കെടുത്തുന്ന പരിപാടിതന്നെയാണ്.
ഫ്രിഡ്ജ് തുറക്കുന്നു, വെള്ളമോ തണുപ്പിച്ച മറ്റു പാനീയങ്ങളോ കുടിക്കുന്നു, ഫ്രിഡ്ജ് അടക്കുന്നു എന്നതിലപ്പുറം അതിനകത്ത് ഒറ്റനോട്ടത്തിൽ കിട്ടാവുന്ന രീതിയിൽ ഓരോന്നും അടുക്കി വെക്കുന്നതും പണിയല്ലേ? പാചകം മാത്രമല്ല, പാത്രങ്ങളും പലചരക്കുസാധനങ്ങളും ഒതുക്കിവെക്കുന്നത് മുതൽ കിച്ചൻ ടവൽ കഴുകി ഉണക്കുന്നതു വരെയുള്ളത് ‘അടുക്കളപ്പണി എന്ന ലേബലിൽ തന്നെയുള്ളതാണ്.
കൃത്യമായി അടുക്കള ഓർഗനൈസ് ചെയ്യുന്നവർ തന്നെയാണ് ഇന്നത്തെ സ്ത്രീകൾ. മിക്കവരും സ്വന്തം കരിയറിൽ കൂടി ശ്രദ്ധിക്കുന്നവരായതിനാൽ പണികളെ ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ പല അടവുകളും പയറ്റാറുണ്ട്. മുൻകൂട്ടി മെനു പ്ലാൻ ചെയ്തും വൃത്തിയുള്ള കാബിനറ്റും കൗണ്ടർ ടോപ്പും ഒരുക്കിയും കൈയകലത്തിൽ കുക്ക് ചെയ്യാനുള്ള പാത്രങ്ങൾ അടുക്കിവെച്ചും കഷണങ്ങൾ നുറുക്കിവെച്ചുമെല്ലാം കുഞ്ഞുകുഞ്ഞു പണികളിലൂടെ വലിയ ഭാരമായ അടുക്കള പണിയെ കൈയിലൊതുക്കാവുന്ന സമയത്തിലേക്ക് ഒതുക്കാം. അതിനുള്ള വഴികളിതാ...
പ്ലാനിങ്
この記事は Kudumbam の December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...