വേനൽക്കാലമായതോടെ വീട്ടിലിരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. വെന്തുരുകുകയാണ് നാടും വീടും. ഫാനോ എ.സിയോ ഇല്ലാതെ വീടിനകത്ത് ഒരു നിമിഷംപോലും ഇരിക്കാൻ പറ്റാത്ത അവസ്ഥ. എന്നാൽ, ചൂട് കുറക്കാൻ ഫാനും എ.സിയും ഇടുന്നതും ജനാലകൾ പകൽ തുറന്നിടുന്നതുമെല്ലാം പലപ്പോഴും വിപരീത ഫലമാണുണ്ടാക്കുക. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
മേൽക്കൂര
ക്ലൈമറ്റിക് കൺട്രോൾ ഷീറ്റ്
മേൽക്കൂരയിലെ ഓടിനോ മെറ്റൽ ഷീറ്റിനോ അടിയിൽ വിരിക്കുന്ന കനം കുറഞ്ഞ ഷീറ്റിനെയാണ് ക്ലൈമറ്റിക് കൺട്രോൾ ഷീറ്റ് അല്ലെങ്കിൽ 'ഹീറ്റ് റിഫ്ലക്ടിവ് അണ്ടർലേ' എന്നു പറയുന്നത്. ചൂട് കടത്തിവിടില്ലെന്നതാണ് ഇവയുടെ പ്രധാന സവിശേഷത.
ചൂട് കുറക്കുക എന്നതിനൊപ്പം ചോർച്ച ഒഴിവാക്കാനും ഇത്തരം ഷീറ്റുകൾ പ്രയോജനപ്പെടുത്താം. ഇവയിൽ ഈർപ്പം പിടിക്കില്ല. വെള്ളം വീണാൽ കേടാകുകയുമില്ല.
വാക്വം സ്പേസ്
മേൽക്കൂരയിലെ ഓട് അല്ലെങ്കിൽ ഷീറ്റിനും ക്ലൈമറ്റിക് കൺട്രോൾ ഷീറ്റിനും ഇടയിൽ ചെറിയ വിടവ് വരുന്ന രീതിയിൽ മേൽക്കൂര നിർമിക്കാം. അപ്പോൾ നടുവിലുള്ള 'വാക്വം സ്പേസ്' ചൂടുവായുവിനെ പുറന്തള്ളാനുള്ള 'വെന്റിലേഷൻ ട്രാക്ക്' ആയി പ്രവർത്തിക്കും. വായു കടക്കാൻ മേൽക്കൂരയുടെ വശങ്ങളിൽ പിടിപ്പിക്കാവുന്ന പ്രത്യേക വെന്റിലേഷനുകൾ ഇപ്പോൾ ലഭ്യമാണ്. പക്ഷികളും മറ്റു ജീവികളും ഉള്ളിലേക്കു കടക്കാത്ത വിധത്തിലാണ് ഇവയുടെ ഡിസൈൻ
ഓപൺ ടെറസിൽ ഗ്ലെസ്ഡ് ഫിനിഷിലുള്ള ടൈൽ ഒട്ടിക്കുന്നത് വീടിനുള്ളിലേക്ക് ചൂട് കടക്കുന്നത് കുറക്കും. ഇതിനായുള്ള 'കൂൾ റൂഫ് ടൈൽ വിപണിയിൽ ലഭ്യമാണ്.
ട്രസ് റൂഫ്
മുകളിൽ രണ്ടാമതൊരു മേൽക്കൂര അഥവാ ട്രസ് റൂഫ്' നൽകുകയാണ് വീടിനുള്ളിലെ ചൂട് കുറക്കാനുള്ള ഏറ്റവും ഫലപ്രദ മാർഗം. ഉള്ളിലെ മേൽക്കൂരയിൽ നേരിട്ട് വെയിലടിക്കില്ലെന്നതാണ് ഇതിന്റെ മെച്ചം. ട്രസ് റൂഫിനു മുകളിൽ ഓട് മേയുന്നതാണ് ഏറ്റവും ഫലപ്രദം. സാധാരണ കളിമൺ ഓട്, സെറാമിക് ഓട് എന്നിവയെല്ലാം ഉപയോഗിക്കാം. ഇറക്കുമതി ചെയ്യുന്ന ആകർഷകമായ നിറത്തിലും ഡിസൈനിലുമുള്ള ഓടുകളും ഇപ്പോൾ സുലഭമാണ്. വലുപ്പവും ഉറപ്പും കൂടിയ കോൺക്രീറ്റ് ഓടുകളും വിപണിയിലുണ്ട്.
この記事は Kudumbam の May 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の May 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...