വർക്കി വേഗത്തിൽ നടക്കുകയാണ്. അയാൾ എന്തോ ആലോചിച്ച് കൂട്ടി പായുന്നത് ഹംസ ചായക്കടയിൽ നിന്നും കാണുന്നു.
ഹംസ - അല്ല വർക്കീ എങ്ങോട്ടാ....?
വർക്കി - അതേ... ഇക്കാ സംസാരിച്ച് നിൽക്കാൻ സമയമില്ല, ഒരു കോലം കത്തിക്കലുണ്ട്. നമ്മുടെ ജീ ഇപ്പോഴിങ്ങെത്തും. നാടിന്റെ സാംസ്കാരിക മൂല്യങ്ങൾ തച്ചുടയ്ക്കുന്ന സിനിമാക്കാർക്കെതിരെ ഒന്ന് ആഞ്ഞടിക്കണം. ഇന്ന് സ്വാഗത പ്രാസംഗികൻ ഞാനാ....
ഹംസയ്ക്ക് ചിരി വരുന്നു...
ഹംസ - അപ്പോൾ പിന്നെ അന്റെ നേതാവിന്റെ പ്രസംഗം ആര് കേൾക്കും ?
വർക്കി നടത്തം നിർത്തുന്നു. എന്നിട്ട് ഹംസയെ പരുഷമായി നോക്കുന്നു.
വർക്കി - അതെന്താ ഹംസക്കാ നമ്മുടെ ജീങ്ങള് ഒന്ന് ഇരുത്തിപ്പറഞ്ഞേ...?
ഹംസ - അല്ലടാ... ഞാൻ അന്റെ നേതാവിനെ ഇരുത്തിയതല്ല. നിന്റെ സ്വാഗതപ്രസംഗം തുടങ്ങുമ്പോഴേക്കും കാണികളൊക്കെ ഏറെക്കുറേ പോകുമല്ലോ എന്നോർത്തിട്ട് പറഞ്ഞതാ....
വർക്കിക്ക് അരിശം കയറുന്നു. അയാൾ ഹംസയുടെ കടയ്ക്കരികിലേക്ക് നീങ്ങുന്നു.
വർക്കി - ദേ... നിങ്ങക്ക് ഇതെന്തിന്റെ കേടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. നിങ്ങടെ ആൾക്കാരല്ലേ ഈ പീഡകന്മാരൊക്കെ. അപ്പോൾ പിന്നെ നിങ്ങക്ക് അവരെ സംരക്ഷിച്ചല്ലേ മതിയാകൂ.
ഹംസ - ദേ വർക്കീ... ഇതിൽ രാഷ്ട്രീയമൊന്നുമില്ല കേട്ടോ.... നീ വെറുതേ എഴുതാപ്പുറം വായിക്കേണ്ട. ഇനി അഥവാ രാഷ്ട്രീയം ഉണ്ടേൽ തന്നെ എന്താ കുഴപ്പം? നമ്മുടെ സംവിധായകൻ സഖാവിനെതിരെ ഒരു ആരോപണം വന്നപ്പോൾ തന്നെ പാർട്ടി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടല്ലോ. അദ്ദേഹം മാന്യമായി പദവി ഒഴിയുകയും ചെയ്തു. അപ്പോൾ പിന്നെ എന്താണ് പ്രശ്നം?
ഇതുകേട്ടുകൊണ്ട് കടയിലേക്ക് വരുന്ന വൈദ്യര് വിഷയത്തിൽ ഇടപെടുന്നു.
വർക്കി - പ്രശ്നമുണ്ടല്ലോ... നിങ്ങടെ എം.എൽ.എയ്ക്കെതിരെ അല്ലേ കൂടുതൽ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉള്ളത് എന്നിട്ടക്കാര്യത്തിൽ എന്തേ ഒന്നും മിണ്ടാട്ടമില്ല.
ഹംസ - അത് പിന്നെ... വെറും ആരോപണം മാത്രമല്ലേ ആയിട്ടുള്ളൂ.
വൈദ്യര് - അതേ... വെറും ആരോപണം മാത്രം. അതുതന്നെയല്ലേ നിങ്ങടെ വിഖ്യാത സംവിധായകനെതിരെയും ഉയർന്നത്. എന്നിട്ടദ്ദേഹത്തെ മാറ്റിയില്ലേ...
この記事は Hasyakairali の October 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Hasyakairali の October 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു
സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!
നാടിൻറെ സാംസ്കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും
ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.
ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു
കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...