മാർത്താണ്ഡവർമ്മ: മുൻവിധിയുടെ ഇര
Kalakaumudi|June 25, 2023
അവതാരിക
 കെ. ജയകുമാർ
മാർത്താണ്ഡവർമ്മ: മുൻവിധിയുടെ ഇര

ചരിത്ര ഗവേഷകരുടെ താൽപ്പര്യം സദാ സജീവമാക്കി നിർത്താൻ പോന്നതാണ് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ജീവിതവും ഭരണവും. അമാനുഷതയോളമെത്തുന്ന ഇത്രയും ഉജ്ജ്വലമായ മറ്റൊരു ജീവിതം കേരള ചരിത്രത്തിന് അപരിചിതം. അതിനർത്ഥം മഹാരാജാവിനെക്കുറിച്ചുള്ള അറി വുകൾക്കോ അദ്ദേഹത്തിന്റെ നടപടികൾക്കോ, അത്യന്തം പ്രക്ഷുബ്ധമായ ആ കാലയളവിനെക്കുറിച്ചുള്ള വിലയിരുത്തലുകൾക്കോ സർവ്വസ്വീകാര്യതയുണ്ട് എന്നല്ല. അതുതന്നെയാണ് മാർത്താണ്ഡവർമ്മയിലുള്ള അക്ഷീണതാൽപ്പര്യത്തിന്റെ ഹേതുവും. പൂർണ്ണമായ നിർവചനത്തിനു ഇപ്പോഴും വഴങ്ങിയിട്ടില്ലാത്ത മാർത്താണ്ഡവർമ്മ, പലർക്കും അതി ക്രൂരനായ ഒരു രാജാവാണ്; മറ്റു ചിലർക്ക് തന്ത്രശാലിയാണ്, ഇനിയും ചിലർക്ക് മികച്ച ഭരണാധികാരിയാണ്. മാടമ്പികൾ വാണിരുന്ന ഫ്യൂഡൽ അധികാര ഘടനയുടെ സ്ഥാനത്തു കെട്ടുറപ്പുള്ള ഒരു ഭരണകൂടം സ്ഥാപിക്കാൻ സാധിച്ച രാജാവിന്റെ ചെയ്തികൾ പൊറുക്കാൻ കഴിയുന്നവരും, അതിനു വിസമ്മതിക്കുന്നവരും ഇപ്പോഴുമുണ്ട്.

ചരിത്രത്തിന് വാസ്തവത്തിൽ അന്ത്യവിധി നടത്താൻ എപ്പോഴെങ്കിലും സാധിക്കുമോ? ദൃഷ്ടികോണിന്റെ സവിശേഷതകളിലൂടെ നന്മകൾ തിന്മകളായും, നേട്ടങ്ങൾ ബാധ്യതകളായും, രൂപാന്തരപ്പെടാം. വെട്ടി പിടിക്കലുകൾ ഐക്യത്തിനും പ്രജാക്ഷേമത്തിനും വേണ്ടിയുള്ള രാജ്യതന്ത്രമായി മാറാം. ക്രൂരതയെന്നു ഒരിക്കൽ കരുതിയിരുന്നത് ഭരണാധികാരിയുടെ ഇഛാശക്തിയായി വ്യാഖ്യാനിക്കപ്പെടാം. മാറുന്ന കാലഘട്ടങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സമീക്ഷകളും, പ്രബലമായ ആശയധാരകളും ആധിപത്യം നേടിയ പ്രത്യയശാസ്ത്രവും തലമുറകളുടെ മൂല്യസങ്കല്പ ങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ, ചരിത്രവസ്തുതകളെ അവയുടെ തഥ്യയിൽ അറിയുന്നതിനും അപഗ്രഥിക്കുന്നതിനും തടസ്സം തീർക്കുന്ന അനുഭവങ്ങൾ വിരളമല്ല. കേരളചരിത്രത്തിലെ അന്വേഷണം മുൻവിധികളുടെ ഏറ്റവും വലിയ ഇരയാണ് മാർത്താണ്ഡവർമ്മ. തി രുവിതാംകൂറിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ധീരതയും കർമ്മകുശലതയും കാർക്കശ്യവും രാജ്യത ന്ത്രജ്ഞതയും, ദീർഘവീക്ഷണവും കാഴ്ചവച്ച ഈ രാജാവിനെ വസ്തുനിഷ്ഠമായ ചരിത്രപഠനത്തിനു വിധേയമാക്കേണ്ടത് കേരളചരിത്ര നിർമ്മിതിയിലെ ഇനിയും പൂർത്തിയാകാത്ത ദൗത്യമാകുന്നു. ആ വെല്ലുവിളിയാണ് ഡോ. എം. ജി. ശശിഭൂഷൺ ഈ പുസ്തകത്തിലൂടെ ഏറ്റെടുത്ത് അഭിമാനകരമായി നിറവേറ്റിയിരിക്കുന്നത്.

この記事は Kalakaumudi の June 25, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Kalakaumudi の June 25, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

KALAKAUMUDIのその他の記事すべて表示
കുടുംബത്തിനുള്ളിലെ തീ
Kalakaumudi

കുടുംബത്തിനുള്ളിലെ തീ

മയക്കുമരുന്നും കുട്ടികളും

time-read
4 分  |
March 09, 2025
കൽത്താമര, കാട്ടുഴുന്ന്, പോത്തമൃത്, നറും പശ...
Kalakaumudi

കൽത്താമര, കാട്ടുഴുന്ന്, പോത്തമൃത്, നറും പശ...

മരുന്നുചെടികളുടെ കഥ

time-read
5 分  |
March 09, 2025
പള്ളിയിലെ ചന്ദനം ഇനി കിട്ടുമോ?
Kalakaumudi

പള്ളിയിലെ ചന്ദനം ഇനി കിട്ടുമോ?

പ്രാദേശികമായ ഉത്സവങ്ങൾ നൽകുന്ന തൊഴിൽ അവസരങ്ങളെയും ചെറിതായി കാണരുത്.

time-read
2 分  |
March 09, 2025
വാട്സാപ്പിൽ നിന്ന് ഇറങ്ങിവരൂ, രക്ഷിതാക്കളേ...
Kalakaumudi

വാട്സാപ്പിൽ നിന്ന് ഇറങ്ങിവരൂ, രക്ഷിതാക്കളേ...

അഭിവൃദ്ധിയുടെ വിലപേശലുകൾ

time-read
2 分  |
March 09, 2025
ഉമ്മൻചാണ്ടി തുടക്കമിട്ട സ്റ്റാർട്ടപ്പ്
Kalakaumudi

ഉമ്മൻചാണ്ടി തുടക്കമിട്ട സ്റ്റാർട്ടപ്പ്

സ്റ്റാർട്ട് അപ്പും കേരളവും

time-read
4 分  |
March 09, 2025
എഴുത്തു വഴിയിലെ ഹംപി
Kalakaumudi

എഴുത്തു വഴിയിലെ ഹംപി

യാത്രാവിവരണം

time-read
5 分  |
March 09, 2025
കുംഭമേളയുടെ കുളിര്
Kalakaumudi

കുംഭമേളയുടെ കുളിര്

അനുഭവം

time-read
4 分  |
March 09, 2025
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
Kalakaumudi

ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും

time-read
4 分  |
January 25, 2025
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
Kalakaumudi

അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ

അന്തസ്സോടെ അന്ത്യം

time-read
3 分  |
January 25, 2025
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
Kalakaumudi

മുംബയിൽ ഒരു പെരുമഴക്കാലത്ത്...

അനുഭവം

time-read
3 分  |
January 25, 2025